6000 രൂപ എന്ന് വെറുതെ പറഞ്ഞതല്ല; ഭരണത്തിലെത്തിയാൽ 'ന്യായ്' നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ശശി തരൂർ
നിലവിലെ സര്‍ക്കാര്‍ കടത്തിലാണ്. ക്ഷേമ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ വരുമാനം വേണമെന്നും ശശി തരൂർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ന്യായ് പദ്ധതി. എന്നാൽ ഇതിന്റെ നടത്തിപ്പ് സംബന്ധിച്ച് നിരവധി സംശയങ്ങളും ആശങ്കകലും പൊതു സമൂഹത്തിൽ നിന്ന് ഉയർന്നു വന്നിരുന്നു. അത്തരത്തിലുള്ള ആശങ്കകൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ ശശി തരൂർ രംഗത്ത്. യുഡിഎഫ് ഭരണത്തില്‍ എത്തിയാല്‍ കേരളത്തില്‍ ന്യായ് പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് ശശി തരൂര്‍ പറഞ്ഞു.

6000 രൂപ എന്ന് വെറുതെ പറഞ്ഞതല്ലെന്നും പഠിച്ച ശേഷം എടുത്ത തീരുമാനമാണെന്നും ശശി തരൂർ പറഞ്ഞു. ന്യായ് പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും 6000 രൂപ വീതം ഒരു വര്‍ഷം 72000 രൂപ നല്‍കുമെന്നാണ് പ്രകടന പത്രികയിലുള്ളത്.
'മാസം 6000 രൂപ നല്‍കുന്നത് അസാധ്യമായ കാര്യമല്ല. ന്യായ് പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും. 6000 എന്ന് വെറുതെ പറഞ്ഞതല്ല. പഠിച്ച ശേഷം എടുത്ത തീരുമാനമാണ്. ഛത്തീസ്ഗഢില്‍ ഇതിനകം പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. കേരളത്തിലും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കും. കൊടുക്കല്‍ മാത്രമല്ല, വരുമാനവും ഉണ്ടാക്കും.' ശശി തരൂര്‍ പറഞ്ഞു.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം
നിലവിലെ സര്‍ക്കാര്‍ കടത്തിലാണ്. ക്ഷേമ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ വരുമാനം വേണം. വരുമാനം ഉണ്ടാക്കാനുള്ള വഴികള്‍ ആവിഷ്‌കരിച്ചത് യുഡിഎഫ് മാത്രമാണെന്നും ശശി തരൂർ പറഞ്ഞു. സര്‍ക്കാരിന് വരുമാനം ലഭിക്കാനാവശ്യമായ പദ്ധതികളെ കുറിച്ചും ശശി തരൂര്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി വിഭാവനംചെയ്ത ന്യായ് പദ്ധതി കേരളത്തിന് രക്ഷയാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു.നടപ്പാക്കുന്ന പദ്ധതി മാത്രെമ യു.ഡി.എഫ് മുന്നോട്ടുവെക്കാറുള്ളൂ. പെട്രോള്‍ വിലവർധനമൂലം കേരളം ഉൾപ്പെൊയുള്ള സംസ്ഥാനങ്ങളില്‍ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ നികുതി കുറക്കാതെ കേരള സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്യൂട്ടായി പാർവ്വതി നായർ, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications