കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"തരൂരിന് അടൂരില്‍ ഭാര്യ" കേസൊഴിവാക്കാന്‍ സമീപച്ചത് തന്നെ"! പിളളയെ നൈസായി കുരുക്കി തരൂര്‍

  • By
Google Oneindia Malayalam News

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനതെിരായ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ കാത്തിരിക്കുന്നത് എട്ടിന്‍റെ പണി. ശശി തരൂരിന്‍റെ മൂന്ന് ഭാര്യമാര്‍ എങ്ങനെയാണ് മരിച്ചതെന്ന് എല്ലാവരും ചോദിക്കുന്നുണ്ടെന്നായിരുന്നു പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞത്.

<strong>കോണ്‍ഗ്രസിന്‍റെ നെഞ്ചിലെ അടുത്ത ആണി.. മഹാരാഷ്ട്രയില്‍ മറ്റൊരു എംഎല്‍എയും ബിജെപിയിലേക്ക്</strong>കോണ്‍ഗ്രസിന്‍റെ നെഞ്ചിലെ അടുത്ത ആണി.. മഹാരാഷ്ട്രയില്‍ മറ്റൊരു എംഎല്‍എയും ബിജെപിയിലേക്ക്

തരൂരിന് 'ഇല്ലാത്ത' ഭാര്യയെ പിള്ള ഉണ്ടാക്കി' കൊടുക്കുകയും ചെയ്തിരുന്നു. ഇതോടെ പിള്ളയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍.

മൂന്ന് ഭാര്യമാര്‍

മൂന്ന് ഭാര്യമാര്‍

തിരുവനന്തപുരത്ത് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ശശി തരൂരിനെതിരെ ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശം. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ എങ്ങനെയാണ് മരിച്ചതെന്നാണ് എല്ലാവരും ചോദിക്കുന്നത്.

അടൂരുകാരി

അടൂരുകാരി

താനോ ബിജെപിയോ ഇക്കാര്യം പറഞ്ഞ് നടന്നിട്ടില്ല. എന്നാല്‍ ജനങ്ങള്‍ ഇക്കാര്യം ചോദിക്കുന്നുണ്ടെന്നും പത്രസമ്മേളനത്തില്‍ പിള്ള പറഞ്ഞു.മൂന്ന് ഭാര്യമാരാണ് ശശി തരൂരിന് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ അടൂരുകാരിയാണ്.

തന്നെ സമീപിച്ചു

തന്നെ സമീപിച്ചു

അവര്‍ അടൂരിലെ അഭിഭാഷകനായ മധുസൂദനന്‍ നായരുടെ മരുമകള്‍ ആയിരുന്നു. ഇവര്‍ ഒരിക്കല്‍ തന്നെ കേസിന്‍റെ നിയമോപദേശത്തിനായി സമീപിച്ചിരുന്നുവെന്നും പിള്ള പറഞ്ഞു

വിവാഹ ബന്ധം വേര്‍പ്പെടുത്തി

വിവാഹ ബന്ധം വേര്‍പ്പെടുത്തി

അതേസമയം ഇതൊന്നും പറഞ്ഞ് നടക്കാനോ രാഷ്ട്രീയ ആയുധമാക്കാനോ തനിക്ക് താത്പര്യമില്ലാത്തത് കൊണ്ടാണെന്നും പിള്ള പറഞ്ഞു. ഭാര്യമാര്‍ മൂന്ന് പേരും മരിച്ചോ ​എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രണ്ട് പേര്‍ മരിച്ചെന്നും ഒരാള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്നും പിള്ള പറഞ്ഞു.

എവിടുന്ന് വന്നു

എവിടുന്ന് വന്നു

ശശി തരൂരിന് മൂന്ന് ഭാര്യമാരാണ് ഉണ്ടായിരുന്നത്. തിലോത്തമ മുഖര്‍ജി, യുഎന്‍ ഉദ്യോഗസ്ഥയായ ക്രിസ്റ്റീന ജൈല്‍സി, സുനന്ദ പുഷ്കര്‍ എന്നിവരായിരുന്നു ഈ മൂന്ന് പേര്‍.തരൂരിന്‍റെ മൂന്നാം ഭാര്യയായ സുനന്ദ പുഷ്കര്‍ മരിച്ചിട്ട് നാല് വര്‍ഷം കഴിഞ്ഞു.

മാനനഷ്ടക്കേസ്

മാനനഷ്ടക്കേസ്

ഇതോടെ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് പിള്ളയ്ക്കെതിരെ തരൂര്‍ മാന നഷ്ടക്കേസ് ഫയല്‍ ചെയ്തു. തരൂരിന്‍റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിജെഎം കോടതി തരൂരിന്‍റെ മൊഴിയെടുക്കാന്‍ ഈ മാസം 15 ലേക്ക് മാറ്റി.

കേന്ദ്ര മന്ത്രി രവിശങ്കറും

കേന്ദ്ര മന്ത്രി രവിശങ്കറും

അതേസമയം കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ തരൂര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് രവിശങ്കര്‍ പ്രസാദ് നടത്തിയ പരാമര്‍ശത്തിനെതിരായാണ് തരൂര്‍ കോടതിയെ സമീപിച്ചത്.

കൊലക്കേസ് പ്രതി

കൊലക്കേസ് പ്രതി

കൊലക്കേസിലെ പ്രതി എന്നായിരുന്നു തരൂരിനെ രവിശങ്കര്‍ പ്രസാദ് ട്വിറ്ററിലൂട പരിഹസിച്ചത്. ട്വീറ്റിനെതിരെ രവിശങ്കര്‍ തരൂര്‍ രംഗത്തെത്തുകയായിരുന്നു.
ഇതോടെ രവിശങ്കര്‍ പ്രസാദ് തന്‍റെ ട്വീറ്റ് നീക്കം ചെയ്തു

ട്വീറ്റ് നീക്കം ചെയ്തു

ട്വീറ്റ് നീക്കം ചെയ്തു

എന്നാല്‍ മാപ്പ് പറയാന്‍ തയ്യാറായിരുന്നില്ല. ഇതോടെ തരൂര്‍ രവിശങ്കറിന് വക്കീല്‍ നോട്ടീസ് ഇയച്ചു. 48 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണമെന്നായിരുന്നു തരൂരിന്‍റെ ആവശ്യം.

കോടതിയില്‍

കോടതിയില്‍

എന്നാല്‍ നോട്ടീസിന് രവിശങ്കര്‍ മറുപടി നല്‍കിയില്ല. ഇതോടെ തരൂര്‍ കോടതിയെ സമീപിക്കുകയായിരുന്നു.രവിശങ്കറിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.

വാക്കുകള്‍ ഇങ്ങനെ

വാക്കുകള്‍ ഇങ്ങനെ

ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ എന്ന് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ തരൂര്‍ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായാണ് കൊലക്കേസിലെ പ്രതി ഭഗവാന്‍ ശിവനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് രവിശങ്കര്‍ ട്വീറ്റ് ചെയ്തത്.

<strong>യുപിയില്‍ കോണ്‍ഗ്രസ് " title="യുപിയില്‍ കോണ്‍ഗ്രസ് "ഇരുതല മൂര്‍ച്ചയുള്ള വാള്‍"! എസ്പി-ബിഎസ്പി സഖ്യവും ബിജെപിയും വിയര്‍ക്കും" />യുപിയില്‍ കോണ്‍ഗ്രസ് "ഇരുതല മൂര്‍ച്ചയുള്ള വാള്‍"! എസ്പി-ബിഎസ്പി സഖ്യവും ബിജെപിയും വിയര്‍ക്കും

English summary
shashi-tharoor files defamatory petition against sreedharan pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X