സമയം കഴിയുന്നു... കോണ്‍ഗ്രസിന് കരുത്തേകാന്‍ ചലഞ്ചുമായി ശശി തരൂര്‍, 30 മിനുട്ട് മാറ്റിവെക്കൂ...
തിരുവനന്തപുരം: കൊട്ടിഘോഷിച്ചുള്ള പ്രചാരണത്തിന് ശേഷം ഇന്ന് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നിശബ്ദ പ്രചാരണത്തിലാണ്. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പോളിങ് ബൂത്ത് സജീവമാകും. അതിന് മുമ്പ് ചില നീക്കങ്ങള്‍ നിര്‍ദേശിക്കുകയാണ് ശശി തരൂര്‍ എംപി. അവസാന നിമിഷങ്ങളിലെ ചില നീക്കങ്ങള്‍ ഗുണം ചെയ്‌തേക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. മാത്രമല്ല, പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമാകുന്നതാണ് ശശി തരൂര്‍ മുന്നോട്ട് വച്ച ചലഞ്ച്.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

പത്ത് പേരെ ഫോണ്‍ ചെയ്ത് യുഡിഎഫിന് വോട്ട് അഭ്യര്‍ഥിക്കാനാണ് ശശി തരൂര്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ആവശ്യപ്പെടുന്നത്. യുഡിഎഫ് മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കാം. 30 മിനുട്ട് ഇതിനായി ചെലവഴിക്കണമെന്നും തരൂര്‍ പറയുന്നു. പ്രത്യേകിച്ച് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരുമായിട്ടാണ് ഫോണില്‍ സംവദിക്കേണ്ടത് എന്നും തരൂര്‍ പറയുന്നു. തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
ഇന്ന് നിശബ്ദ പ്രചരണ ദിനമാണ്. പൊതു പ്രചാരണത്തിന്റെ സമയം അവസാനിച്ചിരിക്കുന്നു. കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കാനുള്ളതെന്തെന്ന് വച്ചാൽ ഇന്നത്തെ ദിവസം നിങ്ങൾ പത്ത് പേരെ, അതും ന്യൂട്രലായ, രാഷ്ട്രീയക്കാരല്ലാത്ത പത്ത് പേരെ ഫോൺ ചെയ്ത് എന്ത് കൊണ്ട് അവർ ഐക്യജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണം എന്ന് വിശദീകരിച്ചു കൊടുക്കാൻ വേണ്ടി ഒരു മുപ്പത് മിനിറ്റ് സമയം ചെലവഴിക്കണം എന്നാണ്.
നാളെ എല്ലാവരോടും വോട്ട് ചെയ്യാനാണ് അഭ്യർത്ഥിക്കേണ്ടത്
ഇന്ന് #30Mins10Calls
നാളെ #വോട്ട്ചെയ്യൂ












Click it and Unblock the Notifications