Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി തരൂരിന് മുന്നിലുളളത് രണ്ട് വഴി, കോൺഗ്രസിൽ ശ്വാസം മുട്ടുന്നുവെങ്കിൽ രാജി വെക്കുക, തുറന്നടിച്ച് മുരളീധരൻ

കോഴിക്കോട്: മോദി സ്തുതി അടക്കം ശശി തരൂര്‍ പ്രകോപനം തുടരുന്നതിനിടെ പ്രതികരണവുമായി കെ മുരളീധരന്‍ രംഗത്ത്. ശശി തരൂരിന് മുന്നില്‍ രണ്ട് വഴികളാണ് ഉളളതെന്നും അതില്‍ ഏതെങ്കിലും ഒന്ന് സ്വീകരിക്കണമെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

തുടര്‍ച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ശശി തരൂര്‍ രംഗത്ത് വരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥയെ പരാമര്‍ശിച്ച് തരൂര്‍ എഴുതിയ ലേഖനം വിവാദമായിരുന്നു. അതിന് പിന്നാലെ ലണ്ടനിലെ പരിപാടിയില്‍ സംസാരിക്കവേ നരേന്ദ്ര മോദി വ്യക്തിപ്രഭാവമുളള നേതാവാണ് എന്നാണ് തരൂര്‍ പറഞ്ഞത്. മോദി ഭരണത്തിന് കീഴില്‍ രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നും തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ താനാണ് എന്നുളള സര്‍വ്വേ ഫലം തരൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതും കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തരൂരിനെതിരെ ശക്തമായ നടപടികളിലേക്ക് ഉടന്‍ കടക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. ശശി തരൂര്‍ പാര്‍ട്ടി വിട്ട് പോകുമോ എന്ന ചോദ്യത്തിന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മറുപടി പറഞ്ഞത് തരൂർ കോൺഗ്രസിൽ തന്നെയാണ് എന്നാണ്.

km

ഒരുപാട് രാഷ്ട്രീയ വിഷയങ്ങള്‍ക്കിടയില്‍ ഒരു തരൂര്‍ വിഷയം ഇങ്ങനെ ചര്‍ച്ച ചെയ്യുന്നത് ഒരു നല്ല കാര്യമായി തങ്ങള്‍ക്ക് തോന്നുന്നില്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. ''തരൂരിന് മുന്നില്‍ രണ്ട് വഴികള്‍ ആണുളളത്. ഒന്നുകില്‍ അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുക. അദ്ദേഹം പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ്. പാര്‍ട്ടി നിയോഗിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ്. ആ നിലയ്ക്ക് പാര്‍ട്ടിയിലും പാര്‍ലമെന്റിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് നീങ്ങുക.

അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുളള വിഷയങ്ങളില്‍ പാര്‍ട്ടിക്കുളളില്‍ അഭിപ്രായം പറയാവുന്നതാണ്. അതല്ല അദ്ദേഹത്തിന് ഇതിനകത്ത് ശ്വാസം മുട്ടുകയും, തുടര്‍ന്ന് പ്രവര്‍ത്തിക്കാവുന്ന സാഹചര്യമല്ല എന്ന് അദ്ദേഹത്തിന് തോന്നുകയുമാണ് ചെയ്യുന്നതെങ്കില്‍ പിന്നെ ഒരു മാര്‍ഗം, പാര്‍ട്ടി ഏല്‍പ്പിച്ച സ്ഥാനങ്ങളൊക്കെ ഉപേക്ഷിച്ച് ഇഷ്ടമുളള രാഷ്ട്രീയം സ്വീകരിക്കുക എന്നതാണ്.

ഈ രണ്ടിലൊന്നല്ലാതെ ഇപ്പോഴത്തെ മാര്‍ഗവുമായി അദ്ദേഹം മുന്നോട്ട് പോവുകയാണെങ്കില്‍ അത് വ്യക്തിപരമായിട്ടുളള അദ്ദേഹത്തിന്റെ ഐഡന്റിറ്റിയെ ബാധിക്കുന്ന വിഷയമാണ്. അത് പാര്‍ട്ടിക്കും അദ്ദേഹത്തിനും ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഇതില്‍ ഏതെങ്കിലും ഒരു മാര്‍ഗം സ്വീകരിക്കണം എന്നാണ് ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാനുളളതെന്ന് കെ മുരളീധരന്‍ പറഞ്ഞു.

തരൂരിന്റെ ലക്ഷ്യം എന്താണ് എന്ന് തനിക്ക് അറിയില്ല. അത് അദ്ദേഹത്തിന് മാത്രമേ അറിയൂ. കോണ്‍ഗ്രസ് നേതാക്കളെ അല്ലാത്ത എല്ലാവരേയും സ്തുതിക്കാം, അത്യാവശ്യം പിണറായിയേയും സ്തുതിക്കാം, മുരളീധരന്‍ പരിഹസിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+