തരൂര്‍ തറവാടി നായര്‍, പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍; സമ്മതിക്കുന്നില്ലെങ്കില്‍ എന്തുചെയ്യും? സുകുമാരന്‍ നായര്‍
കോട്ടയം: എം പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ വാനോളം പുകഴ്ത്തി വീണ്ടും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനായ വ്യക്തിയാണ് ശശി തരൂര്‍ എന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് സുകുമാരന്‍ നായരുടെ അഭിപ്രായപ്രകടനം.
അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും സുകുമാരന്‍ നായര്‍ ഉന്നയിക്കുന്നുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനായ വ്യക്തിയാണ് ശശി തരൂരെന്നും എന്നാല്‍ കൂടെ നില്‍ക്കുന്നവര്‍ അതിന് സമ്മതിച്ചില്ലെങ്കില്‍ എന്തുചെയ്യാനാകും എന്നാണ് സുകുമാരന്‍ നായര്‍ ചോദിക്കുന്നത്.

അധോഗതി എന്നല്ലാതെ വല്ലതും പറയാനുണ്ടോ? ശശി തരൂരിന്റെ പ്രവര്‍ത്തനവും അറിവും ലോകപരിചയവും ശരിക്ക് മനസിലാക്കാന്‍ സാധിച്ചപ്പോഴാണ് അദ്ദേഹം ഒരു വിശ്വപൗരനായ കേരളീയനാണെന്ന് ബോധ്യമായത് എന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ശശി തരൂരിനോളം അറിവുള്ള ഒരു മനുഷ്യന്‍ വേറെ ആരുണ്ടെന്നും സുകുമാരന്‍ നായര്‍ ചോദിക്കുന്നു. തറവാടി നായരാണ് ശശി തരൂര്‍ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

രാഷ്ട്രീയ അതിര്‍വരമ്പുകള്‍ മായ്ക്കുന്ന ആളാണ് ശശി തരൂര്‍. അദ്ദേഹത്തിന്റെ മഹത്തായ അറിവിന്റെയും വൈഭവത്തിന്റെയും ഒരു നേര്‍ക്കാഴ്ച ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹം സാധാരണക്കാരോടൊപ്പം നില്‍ക്കുന്ന ഒരാളാണ് എന്നും അതുകൊണ്ട് അദ്ദേഹത്തെ വെറുമൊരു കോണ്‍ഗ്രസുകാരനായി കാണേണ്ടതില്ല എന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശശി തരൂരിന്റെ സാന്നിധ്യം ഇഷ്ടപ്പെട്ടില്ല എന്നും കോണ്‍ഗ്രസ് നേതാക്കളുടെ മോശം മനോഭാവം മാത്രമാണ് ഇത് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചെന്നിത്തലക്കും സതീശനും എതിരെ രൂക്ഷ വിമര്‍ശനവും സുകുമാരന്‍ നായര്‍ ഉന്നയിക്കുന്നുണ്ട്. വി ഡി സതീശന്‍ ഇരിക്കാന്‍ പറയുമ്പേള്‍ കിടക്കരുത് എന്ന് പറഞ്ഞത് സംസ്‌കാരശൂന്യമായി പോയി.

അതിനാലാണ് വി ഡി സതീശനോട് വിരോധമെന്നും രമേശ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവന്നതിന് പിന്നാലെ തന്നെ ആരും ജാതീയമായി പ്ലാന്റ് ചെയ്യേണ്ടെന്നു പറഞ്ഞു എന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. യു ഡി എഫിന് കഴിഞ്ഞ തവണ ഭരണം ലഭിക്കാതെ പോയത് രമേശ് ചെന്നിത്തലയെ ഉയര്‍ത്തി കാട്ടിയതുകൊണ്ടാണ് എന്നും അദ്ദേഹം ആരോപിച്ചു. ഉമ്മന്‍ചാണ്ടി ആയിരുന്നുവെങ്കില്‍ ഇത്ര വലിയ തോല്‍വി നേരിടേണ്ടി വരില്ലായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications