ശശി തരൂര്‍ ബിജെപി സ്ഥാനാര്‍ഥിയാകില്ല; പകരം മറ്റൊരാള്‍ക്ക് സാധ്യത എന്ന് സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: ശശി തരൂരും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ അത്ര സുഖത്തിലല്ല എന്നാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള വാര്‍ത്തകള്‍. ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും തരൂരും രണ്ട് നിലപാട് സ്വീകരിച്ചതാണ് ഇതിന്റെ പ്രകടമായ തെളിവ്. മോദിയെ പുകഴ്ത്തി തുടര്‍ച്ചയായി തരൂര്‍ രംഗത്തുവന്നതും ഈ വാര്‍ത്തകള്‍ക്ക് ബലമേകി.
തന്റെ ഭാഗം ന്യായീകരിച്ചാണ് ഏറ്റവും ഒടുവില്‍ ശശി തരൂര്‍ തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളെ കണ്ടത്. രാജ്യത്തിന് വേണ്ടിയാണ് താന്‍ സംസാരിച്ചത് എന്ന് അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ മോദി സര്‍ക്കാരിന്റെ വീഴ്ചകളെ കുറിച്ച് തരൂര്‍ മൗനം പാലിക്കുകയും ചെയ്യുന്നു. ഇതില്‍ ഇരട്ട നിലപാടില്ലേ എന്ന ചോദ്യം ഉയരുന്നതിനിടെയാണ് തരൂരിന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തുവന്നിരിക്കുന്നത്.

ബിജെപിയില്‍ പോയാല്‍ ഒരുപാട് സാധ്യതകള്‍ ഉണ്ട് എന്നാണ് തരൂരിന്റെ സോഷ്യല്‍ മീഡിയ പ്രതികരണം സൂചിപ്പിച്ച് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ആ തീരുമാനം എടുത്താല്‍ തരൂര്‍ ആദ്യം എംപിസ്ഥാനം രാജിവയ്‌ക്കേണ്ടി വരും. അപ്പോള്‍ തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പ് നടക്കും. ബിജെപി സ്ഥാനാര്‍ഥിയായി തരൂര്‍ തന്നെ എത്തില്ല എന്ന് സന്തോഷ് പണ്ഡിറ്റ് നിരീക്ഷിക്കുന്നു. പകരം മറ്റൊരാള്‍ക്ക് സാധ്യത കല്‍പ്പിക്കുകയും ചെയ്യുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം: പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
കോൺഗ്രസ് എംപി ശശി തരൂർ ജി BJP യിലേക്ക് പറന്നു പോകുമോ എന്നാണ് കുറെ ആഴ്ചകൾ ആയുള്ള ചർച്ച.
ഇതിനിടയിൽ നിഗൂഡ പോസ്റ്റുമായി തരൂർ ജിയും എത്തി. "പറക്കാൻ അനുവാദം ചോദിക്കരുത് ചിറകുകൾ നിങ്ങളുടേത്, ആകാശം ആരുടേതുമല്ല".. എന്നാണ് പോസ്റ്റ്. അതായത് രാഷ്ട്രീയം മാറുക എന്ന പറക്കൽ തീർത്തും വ്യക്തിപരമാണ്.. ആകാശം പോലെ ഒരുപാട് സാധ്യതകൾ BJP യിൽ പോയാൽ ഉണ്ട് എന്നർത്ഥം.
ബീജെപി യിലേക്ക് തരൂർ ജി മാറുകയാണെങ്കിൽ ആദ്യം കോൺഗ്രസ് MP സ്ഥാനം രാജിവെക്കണം'. എങ്കിൽ തിരുവനന്തപുരം വീണ്ടും ഇലക്ഷൻ ഉണ്ടാകും. വീണ്ടും അവിടെ UDF, BJP പോര് ഉണ്ടാകാം. (ആര് വിജയിച്ചാലും.. ?) പക്ഷെ അങ്ങനെ സംഭവിച്ചാൽ ഇദ്ദേഹം BJP candidate ആയി അവിടെ നിൽക്കില്ല എന്നാണ് എന്റെ നിരീക്ഷണം.. പകരം രാജീവ് ചന്ദ്ര ശേഖർ ജിക്കു വീണ്ടും അവസരം കിട്ടുമെന്ന് കരുതാം.
ഈ വണ്ട് പറന്നു താമരയിൽ ചെന്നിരിക്കുമോ എന്ന് കണ്ടറിയാം.. തുടർച്ചയായി മോദി ജി യെ സ്തുതിച്ചതിന്റെ പേരിൽ കോൺഗ്രസ് ഇദ്ദേഹത്തെ ഇതുവരെ പുറത്താക്കിയിട്ടില്ല. ഇനി ഇപ്പോൾ സ്വന്തം നിലയിൽ രാജിവെക്കുമോ എന്ന് നോക്കാം. തന്റെ ഭാവിക്കു ഏതാണോ കൂടുതൽ നല്ലത്, അങ്ങനെ അദ്ദേഹം തീരുമാനം എടുക്കട്ടെ. BJP ഇതുവരെ ഒരു ഓഫറും അങ്ങേർക്കു മുന്നിൽ വെച്ചിട്ടില്ല.
(വാൽ കഷ്ണം...ശശി തരൂർ ജി ബിജെപി യിൽ വരുമോ ഇല്ലയോ എന്നത് വിഷയമല്ല. അദ്ദേഹത്തിന്റെ കഴിവുകൾ ഉപയോഗപ്പെടുത്തണം)
By Santhosh Pandit (ഉരുക്കെടാ....)












Click it and Unblock the Notifications