• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മമ്മൂട്ടിക്കും പാർവ്വതിക്കും ഇല്ലാത്ത പ്രശ്നമാണോ ഫാൻസിന്!! കസബ വിവാദത്തിൽ തുറന്നടിച്ച് ശശി തരൂർ

തിരുവനന്തപുരം: കസബ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിവാദം ഒന്നാറിത്തണുത്തതേ ഉള്ളൂ. എങ്കിലും ഒറ്റയ്ക്കും തെറ്റയ്ക്കും കിട്ടുന്ന ഇടത്തെല്ലാം ഫാന്‍സ് എന്ന് പറയുന്നവര്‍ പാര്‍വ്വതിയെ തെറിവിളിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി ഭാവനയുടെ വിവാഹത്തിലെ അസാന്നിധ്യം പോലും ഇത്തരക്കാര്‍ പാര്‍വ്വതിയെ തെറി വിളിക്കാനുള്ള അവസരമായിട്ടെടുത്തു.

വഴക്കിനിടെ ജിത്തു ജയമോളെ ചവിട്ടി! കൊന്ന ശേഷം കത്തിച്ചത് ഒന്നിലേറെ തവണ!! ജിത്തു കേസിൽ പുതിയ വിവരങ്ങൾ

പാര്‍വ്വതിക്ക് നേരെ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ ശശി തരൂര്‍ എംപി രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ്. നേരത്തെ വിവാദം കത്തി നില്‍ക്കുന്ന സമയത്തും ശശി തരൂര്‍ പാര്‍വ്വതിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.

ഫാൻസിനെതിരെ ശശി തരൂർ

ഫാൻസിനെതിരെ ശശി തരൂർ

മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കസബ വിവാദം അടക്കമുള്ള വിഷയങ്ങളില്‍ ശശി തരൂര്‍ എംപി നിലപാട് വ്യക്തമാക്കിയത്. പാര്‍വ്വതിക്ക് എതിരെ നടന്ന സൈബര്‍ ആക്രമണത്തെ തരൂര്‍ ശക്തമായി അപലപിച്ചു. ഫാന്‍സിന് എതിരെയാണ് ശശി തരൂര്‍ വിമര്‍ശനം ഉയര്‍ത്തിയത്.

താരങ്ങൾ നിയന്ത്രിക്കണം

താരങ്ങൾ നിയന്ത്രിക്കണം

കസബ വിഷയത്തില്‍ മമ്മൂട്ടിക്കോ പാര്‍വ്വതിക്കോ ഉണ്ടാകാത്ത പ്രശ്‌നമാണ് ഫാന്‍സിനുള്ളത് എന്നാണ് തരൂര്‍ കുറ്റപ്പെടുത്തിയത്. ഇത്തരം വിഷയങ്ങളില്‍ ഫാന്‍സിനെ താരങ്ങള്‍ തന്നെ നിയന്ത്രിക്കണം എന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. നേരത്തെ ട്വിറ്ററിലൂടെയും കസബ വിഷയത്തില്‍ തരൂര്‍ പ്രതികരിച്ചിരുന്നു.

പാർവ്വതിക്ക് പിന്തുണ

പാർവ്വതിക്ക് പിന്തുണ

കസബയെന്ന സിനിമ താന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞാണ് തരൂരിന്റെ ട്വീറ്റ് തുടങ്ങുന്നത്. സിനിമ കണ്ടിട്ടില്ലെങ്കിലും സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് അഭിപ്രായം പറയാനുള്ള പാര്‍വ്വതിയുടെ അവകാശത്തെ ശക്തമായി താന്‍ പിന്തുണയ്ക്കുന്നു. കൊലവിളികള്‍ക്കും ബലാത്സംഗഭീഷണികള്‍ക്കും ഭയപ്പെടാതെ അഭിപ്രായം പറയുന്ന പാര്‍വ്വതിക്ക് പിന്തുണയെന്നും തരൂര്‍ പറയുകയുണ്ടായി.

നന്ദി പറഞ്ഞ് പാർവ്വതി

നന്ദി പറഞ്ഞ് പാർവ്വതി

മലയാള സിനിമയിലെ തലമുതിര്‍ന്ന പുരുഷ താരങ്ങള്‍ പാര്‍വ്വതിക്കൊപ്പം നില്‍ക്കണമെന്നും ഈ വിഷയത്തില്‍ ഒരു പൊതു ചര്‍ച്ച ആവശ്യമാണെന്നും തരൂര്‍ പറഞ്ഞിരുന്നു. എന്നാൽ ട്വീറ്റിൽ പാർവ്വതിക്ക് പകരം മറ്റൊരു നടിയായ പാർവ്വതി നായരെ ടാഗ് ചെയ്തത് തരൂരിനെ പരിഹാസ്യനാക്കി. തരൂരിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പാർവ്വതിയും രംഗത്ത് വന്നിരുന്നു.

ക്രൂരമായ സൈബർ ആക്രമണം

ക്രൂരമായ സൈബർ ആക്രമണം

മലയാളത്തിൽ എല്ലാ സൂപ്പർതാരങ്ങളും സ്വന്തമായി ഫാൻസ് അസ്സോസിയേഷനുകളുണ്ട്. താരങ്ങളുടെ അനുഗ്രഹാശിസ്സുകളോടെയാണ് അവ പ്രവർത്തിക്കുന്നതും. പലപ്പോഴും താരങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആക്രമണങ്ങൾ താരങ്ങൾ കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. നേരത്തെ നടി ലിച്ചിക്ക് നേരെ മമ്മൂട്ടി ആരാധകർ ക്രൂരമായ സൈബർ ആക്രമണം നടത്തിയിരുന്നു. ഒടുക്കം നടിക്ക് മാപ്പ് പറയേണ്ടതായി വന്നു.

പ്രതികരണവുമായി മമ്മൂട്ടി

പ്രതികരണവുമായി മമ്മൂട്ടി

പാർവ്വതിയുടെ വിഷയത്തിൽ മമ്മൂട്ടി വളരെ വൈകി പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. തനിക്ക് വേണ്ടി പ്രതികരിക്കാനോ തന്നെ പ്രതിരോധിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. എന്നാൽ അതിന് ശേഷവും പാർവ്വതിക്ക് നേരെയുള്ള ആക്രമണം ഫാൻസ് തുടർന്നു. പാർവ്വതിയുടെ പുതിയ ചിത്രത്തപ്പോലും ഫാൻസ് വെറുതെ വിട്ടില്ല.

കസബയ്ക്കെതിരെ പറഞ്ഞത്

കസബയ്ക്കെതിരെ പറഞ്ഞത്

രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വ്വതി വിവാദമായ പരാമര്‍ശം നടത്തിയത്. കസബ എന്ന മമ്മൂട്ടിച്ചിത്രത്തില്‍ സ്ത്രീ വിരുദ്ധത മഹത്വവല്‍ക്കരിക്കപ്പെടുന്നതിനെ കുറിച്ചാണ് പാര്‍വ്വതി സംസാരിച്ചത്. ഇതോടെ മമ്മൂട്ടി ആരാധകര്‍ തേനീച്ചക്കൂട്ടം പോലെ ഇളകി. ശക്തമായ നിലപാടുകളുടെ പേരില്‍ നേരത്തെ തന്നെ പാര്‍വ്വതിയോടും വിമന്‍ ഇന്‍ സിനിമ കളക്ടീവിനോടും കലിപ്പുള്ളവര്‍ തെറിവിളിക്കാന്‍ കൂടെക്കൂടി.

ഔട്ടാക്കുമെന്ന് വെട്ടുകിളികൾ

ഔട്ടാക്കുമെന്ന് വെട്ടുകിളികൾ

എന്നാൽ സൈബർ ആക്രമണത്തെ പാർവ്വതി ചങ്ക് വിരിച്ച് നേരിടുക തന്നെ ചെയ്തു. മാപ്പ് പറയാനോ കരയാനോ നിന്നില്ല. പകരം നിയമനടപടിയുമായി മുന്നോട്ട് പോയി. പാർവ്വതിയുടെ പരാതിയിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് നടത്തിയ അഭിമുഖങ്ങളിലെല്ലാം പാർവ്വതി നിലപാട് ആവർത്തിക്കുകയും ചെയ്തു. ഇതോടെ പാർവ്വതിയെ സിനിമാ രംഗത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന വെല്ലുവിളിയിലാണ് ഫാൻസ്.

English summary
Shashi Tharoor MP comments about Kasaba Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more