കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതാണ് എന്റെ കേരള മോഡൽ', ജാതിയും മതവും നോക്കാതെ ചാടിയിറങ്ങും, പ്രശംസിച്ച് ശശി തരൂർ

Google Oneindia Malayalam News

കോഴിക്കോട്: കൊവിഡും മഴയും ഇരുട്ടുമൊന്നും വകവെയ്ക്കാതെ കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ നാട്ടുകാരെ പ്രശംസിച്ച് ശശി തരൂര്‍ എംപി. രക്ഷാ പ്രവര്‍ത്തനത്തിന് പരിശീലിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്ക് വിമാനത്തില്‍ നിന്നും ആളുകളെ കോരിയെടുത്ത് കിട്ടിയ വണ്ടിക്ക് ആശുപത്രിയിലേക്ക് കുതിച്ചിരുന്നു നാട്ടുകാര്‍. ഇതാണ് എന്റെ കേരള മോഡല്‍ എന്ന് ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശശി തരൂരിന്റെ വാക്കുകള്‍ ഇങ്ങനെ: '' കേരളത്തിലെ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുന്നു. പ്രളയകാലത്തും മഹാമാരിക്കാലത്തും ഇപ്പോള്‍ വിമാന ദുരന്തത്തിലും നമ്മുടെ ഐക്യവും ആവേശവും ആണ് മലയാളികളെ എക്കാലവും വേറിട്ട് നിര്‍ത്തുന്നത്. ഒരു ദുരന്തം സംഭവിക്കുമ്പോള്‍ ആളുകള്‍ മതമോ ജാതിയോ വര്‍ഗമോ നോക്കാതെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ചാടിയിറങ്ങുകയാണ്. അതാണ് എന്റെ കേരള മോഡൽ''.

tharoor

Recommended Video

cmsvideo
ചങ്കാണീ കോഴിക്കോട്ടുകാരും മലപ്പുറംകാരും കണ്ണൂരുകാരും

മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടിയും കരിപ്പൂരിൽ രക്ഷാ പ്രവർത്തനം നടത്തിയവരെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: ''കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റവരെ രക്ഷിക്കാന്‍ പ്രതികൂലമായ കാലാവസ്ഥയിൽ പോലും ഒരു നിമിഷം കാത്തു നിൽക്കാതെ, ജീവൻ പണയപ്പെടുത്തി ഓരോ ജീവനെയും വാരിയെടുത്ത പ്രിയപ്പെട്ടവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

അപകടത്തിൽ പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് മുന്‍കൈ എടുത്തത് നല്ലവരായ നാട്ടുകാരായിരുന്നു. കോവിഡിനെ പോലും വകവെക്കാതെ ദ്രുതഗതിയിലുള്ള അവരുടെ രക്ഷാപ്രവർത്തനം അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുവാൻ സാധിച്ചു.

പരിക്കേറ്റവര്‍ക്ക് രക്തം ആവശ്യമുണ്ടെന്ന സന്ദേശം മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പ്രചരിച്ചതോടെ അര്‍ധരാത്രി വിവിധ ആശുപത്രികളിലേക്ക് കോവിഡ് ഭീതി മാറ്റിവെച്ച് ജനമൊഴുകി. പ്രത്യേകിച്ച് യുവാക്കൾ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അര്‍ധരാത്രിയിലും രക്തം നല്‍കാനെത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. ഒരിക്കല്‍ കൂടി നാം മലയാളികളുടെ മാനവികത അനുഭവിച്ചറിയുകയായിരുന്നു''.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ: ''കേരളം പ്രതീക്ഷയുടെ, വറ്റാത്ത മാനവികതയുടെ ഒരു തുരുത്താവുന്നത് ഇങ്ങനെയെല്ലാമാണ്. ഓരോ ദുരന്തങ്ങളെയും നാം നേരിട്ട് തോൽപ്പിക്കുന്നത് കൂട്ടായ്മയുടെ ഈ കരുത്ത് കൊണ്ട് തന്നെയാണ്. സ്വന്തം സുരക്ഷ മറന്ന് ഒറ്റകെട്ടായി പ്രവർത്തിക്കുന്നതാണ് യഥാർത്ഥ കേരള മോഡൽ. ആ മാതൃകയാണ് ഇന്നലെ മലപ്പുറം കാണിച്ചു തന്നത്. അഭിമാനം തോന്നുന്നു മലയാളി എന്ന നിലയിൽ...''

English summary
Shashi Tharoor MP praises locals who participated in rescue works at Karipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X