ഇത് പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ അവസാന തിരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മന്‍ മിടുക്കനെന്നും ശശി തരൂർ
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഉമ്മന്‍ ചാണ്ടിയുടെ അവസാന തിരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ. പുതുപ്പള്ളിക്ക് വേണ്ടിയും കേരളത്തിന് വേണ്ടും 53 വർഷത്തോളം ഉമ്മന്‍ ചാണ്ടി ചെയ്ത് പ്രവർത്തനങ്ങള്‍ എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ എകെ ആന്റണി പറഞ്ഞത് പോലെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ ഉമ്മന്‍ ചാണ്ടിയുടെ അവസാന തിരഞ്ഞെടുപ്പായി കാണണമെന്നും ശശി തരൂർ പറയുന്നു.
ഉമ്മന്‍ ചാണ്ടിയുടെ ഓർമ്മയിലാണ് പലരും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വരുന്നത്. ഒരേ സമയത്ത് നമ്മള്‍ ഭാവിയെ നോക്കിക്കാണുന്ന ഒരു അവസരം കൂടിയാണ്. അദ്ദേഹത്തിന്റെ പ്രവർത്തനം തുടരാന്‍ സ്വന്തം മകന്‍ തയ്യാറാണ്. നല്ല ബുദ്ധിയും അറിവും കഴിവുമുള്ള ഒരു സ്ഥാനാർത്ഥിയാണ് ചാണ്ടി ഉമ്മന്‍. മികച്ച അഭിഭാഷാകരനാണ് അദ്ദേഹമെന്നും ശരി തരൂർ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തിരുവനന്തപുരം എംപി.

ഉമ്മന്‍ ചാണ്ടിയില്‍ നിന്നും രാഷ്ട്രീയ പഠിച്ച വ്യക്തിയാണ് ചാണ്ടി ഉമ്മന്‍. അത് മാത്രമല്ല സ്വന്തം നിലയ്ക്കും അദ്ദേഹം മികച്ച പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഭാരത് ജോഡോയാത്രയില്‍ ചെരുപ്പിടാതെ രാഹുല്‍ ഗാന്ധിക്കൊപ്പം 3500 ലേറെ കിലോമീറ്ററോളം നടന്ന് ആത്മാർത്ഥതി തെളിയിച്ചിട്ടുണ്ട് അദ്ദേഹം. 21-ാം നൂറ്റാണ്ടിന് ചേരുന്ന തരത്തിലുള്ള ഒരു യുവ പ്രതിനിധിയായിട്ടാണ് ചാണ്ടി ഉമ്മന്‍ മാറുമെന്നതില്‍ എനിക്ക് സംശയമില്ല.
അച്ഛന്റെ പാരമ്പര്യം അതേ രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോവാന്‍ അദ്ദേഹത്തിന് സാധിക്കും. പുതുപ്പള്ളിയിലെ വികസനത്തെക്കുറിച്ചാണ് പലരും പറയുന്നത്. എന്നാല്‍ 1962 ല്‍ ഞാന്‍ പുതുപ്പള്ളിയില്‍ വന്നപ്പോള്‍ ഇവിടുത്തെ സ്ഥിതി എന്തായിരുന്നുവെന്ന് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നാണ് എകെ ആന്റണിയുമായി ഇന്ന് രാവിലെ സംസാരിച്ചപ്പോള്‍ അദ്ദേഹം വ്യക്തമാക്കിയതെന്നും ശശി തരൂർ പറയുന്നു.
ഈ 53 വർഷത്തിനിടയ്ക്ക് പുതുപ്പള്ളിയില്‍ എന്തൊക്കെ വികസനമാണ് വന്നിരിക്കുന്നതെന്ന് പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് അറിയാം. അതെല്ലാം ഉമ്മന്‍ ചാണ്ടിയുടെ സംഭാവനയായിട്ട് കണക്കാക്കണം. അതിനെ ഇനിയും മികച്ച രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടു പോവാന്‍ ചാണ്ടി ഉമ്മന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതേസമയം, വിമതനായി ചിത്രീകരിച്ചവർക്കുള്ള സന്ദേശമാണ് കോൺഗ്രസ് പ്രവർത്തക സമിതിയിലെ അംഗത്വമെന്നും ശശി തരൂർ പറഞ്ഞു.












Click it and Unblock the Notifications