യുവതിക്കൊപ്പമുള്ള ചിത്രം തെറ്റായി പ്രചരിപ്പിച്ചു; പൊട്ടിത്തെറിച്ച് ശശി തരൂർ,'രോഗാതുരമായ മനസ്'
തിരുവനന്തപുരം: പൊതുപരിപാടിക്കിടെ യുവതിക്കൊപ്പം എടുത്ത ചിത്രം തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമർശനവമായി കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ ശശി തരൂർ. എന്തൊരു രോഗാതുരമായ മനസാണ് ഇതെന്ന് ശശി തരൂർ ചോദിച്ചു. തെറ്റായ രീതിയിലുള്ള പ്രചരണത്തിനെതിരെ പെൺകുട്ടി പങ്കുവെച്ച ട്വീറ്റ് റീട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം.

യഥാർത്ഥ മനുഷ്യരെ കുറിച്ചാണ് നിങ്ങൾ ഇത്തരത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് ട്രോൾ ചെയ്യുന്നവർ ഓർക്കണം. നൂറിലധികം ആളുകൾ പങ്കെടുത്ത ഒരു റിസപ്ഷനിൽ വെച്ച് എടുത്ത ഫോട്ടോയുടെ പേരിലാണ് നിങ്ങൾ ഒരു പഎമ്‍കുട്ടിയെ മോശമായി ചിത്രീകരിക്കുന്നത്. ആ പരിപാടിയിൽ പങ്കെടുത്ത 50 ലധികം പേരെങ്കിലും തനിക്കൊപ്പം നിന്ന് ചിത്രം പകർത്തിയിട്ടുണ്ടാകും. എന്തൊരു രോഗാതുരമായ മനസാണിത്, ഇത് നിങ്ങളുടെ അടുത്ത തന്നെ വെക്കൂ, ട്രോളുകളും', തരൂർ ട്വീറ്റ് ചെയ്തു.
പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെ- ശശി തരൂർ സാറിനൊപ്പം എടുത്ത ഫോട്ടോ ആളുകൾ രാഷ്ട്രീയ ലാഭത്തിന് വേണ്ടി തെറ്റായി രീതിയിൽ പ്രചരിപ്പിക്കുന്നത് കാണുമ്പോൾ ഹൃദയം തകർന്ന് പോകുന്നു. താൻ കൂടി ക്ഷണിക്കപ്പെട്ട ഒരു ലിറ്ററേച്ചർ ഫെസ്റ്റിൽ വെച്ചാണ് അദ്ദേഹത്തെ കാണുന്നത്. മറ്റുള്ളവരെ പോലെ അദ്ദേഹത്തെ പോലൊരു വലിയ എഴുത്തുകാരനൊപ്പം ഞാൻ ഫോട്ടോയെടുത്തു. വ്യക്തിപരമായതോ രാഷട്രീയപരമായതോ ആയ ഒന്നും അതിന് പിന്നിൽ ഇല്ല. അദ്ദേഹത്തെ എപ്പോഴും ഉറ്റുനോക്കുന്ന ഒരാള് കൂടിയാണ് ഞാൻ.
എന്നാൽ ആളുകൾ അതേക്കുറിച്ച് വൃത്തികെട്ട കഥകൾ പ്രചരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിനൊപ്പമുള്ള ചിത്രം ഞാൻ പിൻവലിക്കുകയാണ്. ഇത് നൽകിയ പേജുകളും ആളുകളും എല്ലാം ഇത്തരത്തിൽ ചിത്രം നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്, പെൺകുട്ടി ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications