കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്തിന്റെ അന്താരാഷ്ട്ര മുഖമായി ശശി തരൂര്‍.... വിവാദത്തിലും വികസനത്തിലും ഒരേ നിലപാട്!!

Google Oneindia Malayalam News

Recommended Video

cmsvideo
തിരുവനന്തപുരത്തിന്റെ അന്താരാഷ്ട്ര മുഖമായി ശശി തരൂര്‍

കേരളത്തെ സംബന്ധിച്ച് ദേശീയ തലത്തിലും അന്താരാഷ്ട്ര വേദികളിലും ഒരേ പോലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് ഒരാള്‍ മാത്രമാണ്. അത് ശശി തരൂരാണ്. ഐക്യരാഷ്ട്ര സഭയിലെ അണ്ടര്‍ സെക്രട്ടറി പദവിയില്‍ നിന്ന് കോണ്‍ഗ്രസിലെ ഉയര്‍ന്ന നേതാവായുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച വിവാദങ്ങളും നിലപാടുകളും ഒരേപോലെ കൊണ്ടുപോയതാണ്. 2009ലാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ ബാനറില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നത്. പി രാമചന്ദ്രന്‍ നായര്‍, നീലലോഹിതദാസന്‍ നായര്‍ എന്നീ കരുത്തര്‍ക്കെതിരെ ഒരു ലക്ഷത്തിനടുത്ത് വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. പിന്നീട് അദ്ദേഹം രാഷ്ട്രീയ നേതാവായി വളരുന്നതിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിച്ചത്.

1

വിമാനത്താവളത്തിലെ നിരക്ക് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിച്ചും, വിഴിഞ്ഞം തുറമുഖത്തെ സ്വാഗതം ചെയ്തും ഈ അഞ്ച് വര്‍ഷം കൊണ്ട് അദ്ദേഹം ജനകീയനായി. സോഷ്യല്‍ മീഡിയയെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് അദ്ദേഹമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കാണിച്ച് കൊടുത്തത്. നരേന്ദ്ര മോദി എത്തുന്നത് വരെ ട്വിറ്ററില്‍ ഏറ്റവും അധികം ആളുകള്‍ പിന്തുടര്‍ന്നതും തരൂരിനെയായിരുന്നു. വിവാദങ്ങളും നിലപാടുകളും ഒരേപോലെ അദ്ദേഹത്തെ ഇക്കാലയളവില്‍ പിന്തുടര്‍ന്നു. ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം, ഹിന്ദു ഇന്ത്യ പോലുള്ള പ്രസ്താവനകളും അദ്ദേഹത്തെ വിവാദത്തില്‍ ചാടിച്ചിരുന്നു. 2014ല്‍ തിരുവനന്തപുരത്ത് നിന്ന് 15470 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. ഭൂരിപക്ഷത്തില്‍ ഇടിവ് വന്നെങ്കിലും അദ്ദേഹം വിജയം നേടുകയായിരുന്നു. എംപി ഫണ്ട് വിനിയോഗത്തില്‍ തരൂര്‍ മുന്‍പന്തിയിലാണ്. ജില്ലാ അതോറിറ്റി അനുവദിച്ച 22.75 കോടിയില്‍ 16.33 കോടി രൂപ അദ്ദേഹം വിനിയോഗിച്ചിട്ടുണ്ട്.

ബോളിവുഡ് സൂപ്പര്‍ താരം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍..... കോണ്‍ഗ്രസുമായി ഏറ്റുമുട്ടും!!ബോളിവുഡ് സൂപ്പര്‍ താരം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍..... കോണ്‍ഗ്രസുമായി ഏറ്റുമുട്ടും!!

അഴിക്കുള്ളിലായ കെ സുരേന്ദ്രന് 'വീരപരിവേഷം'! സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ ആര്‍എസ്എസ്! അഴിക്കുള്ളിലായ കെ സുരേന്ദ്രന് 'വീരപരിവേഷം'! സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ ആര്‍എസ്എസ്!

English summary
shashi tharoor perfomance in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X