സുനന്ദയുടെ മരണത്തില്‍ ഇപ്പോള്‍ പ്രതികരിയ്ക്കില്ല: തരൂര്‍
പാലക്കാട്: സുനന്ദ പുഷ്‌ക്കറിന്‍റെ മരണത്തില്‍ നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം പ്രതികരിയ്ക്കാമെന്ന് ശശി തരൂര്‍ എംപി. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഉള്‍പ്പടെ പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ തരൂര്‍ പ്രതികരിച്ചിട്ടില്ല.പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കവെയാണ് പ്രതികരണം പിന്നീടാകാമെന്ന് തരൂര്‍ പറഞ്ഞത്.
സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സുനന്ദയുടെ ബന്ധുവിനെപ്പറ്റി തനിയ്ക്ക് അറിയില്ലെന്നും തരൂര്‍. സുനന്ദ പുഷ്‌ക്കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൃതദേഹത്തില്‍ കൈത്തണ്ടയിലും ഇടത് താടിയെല്ലിലും മുറിവുകള്‍ ഉണ്ടായിരുന്നതായും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടെയാണ് സുനന്ദയുടെ മരണം വീണ്ടും വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നത്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന് ശശരി തരൂര്‍ കോണ്‍ഗ്രസില്‍ തന്നെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇതിന് പുറമെയാണ് ഭാര്യയുടെ മരണത്തെ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍. എന്നാല്‍ വെളിപ്പെടുത്തലുകളോടൊന്നും ഇപ്പോള്‍ പ്രതികരിയ്ക്കാന്‍ താനില്ലെന്നാണ് തരൂര്‍ പറയുന്നത്. നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം താന്‍ പ്രതികരിയ്ക്കാമെന്നാണ് തരൂര്‍ പറയുന്നത്.












Click it and Unblock the Notifications