സിപിഎമ്മിലേക്ക് പോകുമോ? പ്രതികരിച്ച് ശശി തരൂര്‍; പറയാനുള്ള വിഷയങ്ങള്‍ പാര്‍ട്ടി നേതൃത്വത്തോടു പറയും
സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ പാടെ തള്ളി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാന്‍ വ്യവസായി എംഎ യൂസഫലി ഇടപെടല്‍ നടത്തിയെന്ന വാര്‍ത്തകളും ശശി തരൂര്‍ നിഷേധിച്ചു. ദുബായില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശി തരൂരിന്റെ ദുബായ് യാത്ര സിപിഎമ്മില്‍ ചേരുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണെന്ന വാര്‍ത്തകള്‍ വെറും മാധ്യമ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തിയില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ ശശി തരൂര്‍ തയ്യാറായില്ല. അടുത്ത ദിവസം രാഹുല്‍ ഗാന്ധിയെ കാണുന്ന കാര്യത്തില്‍ പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല.

താന്‍ പറയാനുള്ള വിഷയങ്ങള്‍ പാര്‍ട്ടി നേതൃത്വത്തോടു നേരിട്ടു പറയുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതിനുള്ള അവസരം വരുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പാര്‍ലമെന്റ് സമയത്ത് എല്ലാവരും ഉണ്ടല്ലോ. മാധ്യമങ്ങള്‍ ഉപജീവനത്തിന് വേണ്ടി എന്തും പറയും.
ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നയസമിതി രൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. യോഗത്തിലേക്ക് ഇന്നലെയോ മിനിഞ്ഞാന്നോ ആണ് ക്ഷണിക്കുന്നത്. ദുബായില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് അപ്പോഴേക്കും ബുക്ക് ചെയ്തിരുന്നു.












Click it and Unblock the Notifications