സുനന്ദയുടെ മരണം.....തന്റെ പങ്ക്, എല്ലാം വ്യക്തമാക്കി തരൂര്‍!! അവരുടെ ലക്ഷ്യം ഇതെന്ന്......
റിപബ്ലിക് ടിവിക്ക് തരൂരിന്‍റെ വിമര്‍ശനം
തിരുവനന്തപുരം: ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടു തനിക്ക് ഒന്നും ഒളിക്കാനില്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. സുനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് റിപബ്ലിക് ടിവി രംഗത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് തിരുവനന്തപുരത്തു വച്ച് തരൂര്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചത്.

പുതുതായി ആരംഭിച്ച ചാനല്‍ കൂടുതല്‍ ശ്രദ്ധ നേടുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് തരൂര്‍ പറഞ്ഞു. മാധ്യമങ്ങള്‍ ജുഡീഷ്യറിയുടെയും പോലീസിന്റെയും ജോലി ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു വര്‍ഷമായി അന്വേഷണം നടക്കുകയാണ്. തനിക്കെതിരേ ഒരു തെളിവും അവര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

കേസ് അന്വേഷിക്കാന്‍ രാജ്യത്തൊരു നിയമസംവിധാനമുണ്ട്. പോലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് വാര്‍ത്തകള്‍ നല്‍കേണ്ടത്. മാധ്യമങ്ങള്‍ ജഡ്ജിമാര്‍ ആവേണ്ടെന്നും എംപി പറഞ്ഞു. മൂന്നാംകിട മാധ്യമപ്രവര്‍ത്തനത്തിന്റെ ഇരയാണ് താനെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ചാനല്‍ തനിക്കെതിരേ ഉന്നയിക്കുന്നതെന്ന് വാര്‍ത്ത പുറത്തുവന്ന ശേഷം തരൂര്‍ പ്രതികരിച്ചിരുന്നു. ആരോപണങ്ങള്‍ തെളിയിക്കാന്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ അദ്ദേഹം ചാനലിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

പ്രമുഖ മാധ്യമപ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി ഗുരുതരമായ ആരോപണങ്ങളാണ് സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ടു പുറത്തുവിട്ടത്. ലീല ഹോട്ടലിലെ 345ാം മുറിലിയാണ് സുനന്ദയുടെ മൃതദേഹം കാണപ്പെട്ടത്. പക്ഷെ റിപബ്ലിക് ടിവി പുറത്തുവിട്ട സംഭാഷണത്തില്‍ തരൂരിന്റെ വിശ്വസ്തന്‍ പറയുന്നത് മരിക്കുന്നതിനു മണിക്കൂറുകള്‍ മുമ്പ് സുനന്ദ 307ാം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്. 2014 ജനുവരി 17നാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications