• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒപ്പമുണ്ടെന്ന് ശശി തരൂര്‍: പൂന്തുറയ്ക്ക് വേണ്ടി അഞ്ചിന ആവശ്യങ്ങള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്തിന് വേണ്ടി അഞ്ചിന ആവശ്യങ്ങളുമായി ശശി തരൂര്‍ എംപി. ജനസാന്ദ്രത ഏറെ ഏറിയ പ്രദേശമാണ് പൂന്തുറ. ഭക്ഷണവും മരുന്നുമടക്കമുള്ള ദൈനംദിന ചെലവുകൾ നിർവ്വഹിക്കാൻ ഗതിയില്ലാത്ത ആയിരങ്ങളാണ് അവിടെ ഒറ്റപ്പെട്ടിരിക്കുന്നത്. മാരകരോഗ നിയന്ത്രണ വിലക്കുകളിൽ കുടുങ്ങി ബുദ്ധിമുട്ടുന്നവരുടെ നേരെ വിരൽ ചൂണ്ടാതെ ഉന്നയിച്ച ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ ഞാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

തിരുവനന്തപുരത്തെ മനോഹരമായ മത്സൃ ബന്ധന ഗ്രാമമായ പൂന്തുറയും സമീപ പ്രദേശങ്ങളും കോവിഡ് 19 രോഗവിവാദത്തിന്റെ കേന്ദ്രസ്ഥാനമായി മാറുകയും ഇന്നലെ അതിദൗദാർഗ്യകരമായ ചില സംഭവങ്ങൾ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് ഈ കുറിപ്പ്.

സ്വന്തം ജീവിതത്തിലെ രോഗ ഭീഷണിയെ അവഗണിച്ച് മറ്റുള്ളവരുടെ ജീവനെ സംരക്ഷിക്കുവാൻ നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഇന്നലെ പൂന്തുറയിൽ നേരിടേണ്ടി വന്ന ദൗർഭാഗ്യകരമായ സംഭവങ്ങളെ ഞാൻ ആദ്യമെ അപലപിക്കുന്നു. അവരെ സംരക്ഷിക്കേണ്ടതും അവർക്കായി സുരക്ഷിതമായ പ്രവർത്തനാന്തരീക്ഷ മൊരുക്കേണ്ടതും സമൂഹമെന്ന നിലയിൽ നമ്മുടെ ബാദ്ധ്യതയാണെന്നത് എല്ലാവരും ഓർമിക്കണം. ഇന്നലെ സംഭവിച്ചതെല്ലാം ഖേദകരമാണ്.

മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച പുന്തുറയിലെ സഹോദരങ്ങളെ ഒറ്റപ്പെടുത്തുന്നതും തരംതാഴ്ത്തുന്നതും ഒരുപോലെ അപലപനീയമാണ്. ഈ ധൈര്യവാൻമാരാണ് 2018ലെ പ്രളയകാലത്ത് സ്വജീവൻ പണയം വച്ച് നിരവധി പേരുടെ ജീവൻ രക്ഷപ്പെടുത്തിയതെന്ന് നമ്മൾ ഓർമ്മിക്കണം. വർത്തമാനകാലസാഹചര്യങ്ങൾ ഉയർത്തുന്ന സമ്മർദ്ദങ്ങളെ അതിജീവിക്കാൻ നമ്മളവരെ സഹായിക്കുകയും അവർക്കൊപ്പം നിൽക്കുകയും വേണം.

ജനസാന്ദ്രത ഏറെ ഏറിയ പ്രദേശമാണ് പൂന്തുറ. ഭക്ഷണവും മരുന്നുമടക്കമുള്ള ദൈനംദിന ചെലവുകൾ നിർവ്വഹിക്കാൻ ഗതിയില്ലാത്ത ആയിരങ്ങളാണ് അവിടെ ഒറ്റപ്പെട്ടിരിക്കുന്നത്. മാരകരോഗ നിയന്ത്രണ വിലക്കുകളിൽ കുടുങ്ങി ബുദ്ധിമുട്ടുന്നവരുടെ നേരെ വിരൽ ചൂണ്ടാതെ ചുവടെ ചേർത്തിരിക്കുന്ന ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ ഞാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു. പൂന്തുറക്ക് വേണ്ടി ഞാൻ ഉയർത്തുന്ന അഞ്ചിന ആവശ്യങ്ങൾ ചുവടെ ചേർക്കുന്നു.

1. പോസിറ്റീവ് കേസുകളെ വാർഡു തലത്തിൽ വേർതിരിക്കുക.(പൂന്തുറ, മാണിക്യ വിളാകം, ബീമാപള്ളി, അമ്പലത്തറ....).

2. രോഗികളായവർക്ക് കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചുള്ള തീവ്രപരിചര ണം ഉറപ്പുവരുത്തുക. ജനങ്ങൾക്കിടയിലെ തെറ്റിദ്ധാ രണ പരിഹരിക്കാൻ ശരിയായ രീതിയിൽ അവരുമായി ആശയവിനിമയം നടത്തുക.

3. പോലീസിന്റെ ഭാഗത്ത് നിന്നും ജനങ്ങളോട് അനുകമ്പാ പൂർണ്ണമായ പെരുമാറ്റവും അവരെ പിന്തുണക്കുന്ന സമീപനവും ഉറപ്പ് വരുത്തുക.

4. നിർദ്ദിഷ്ട സമയങ്ങളിൽ മൊബൈൽ മാവേലി സ്റ്റോറിന്റെ സേവനത്തിലൂടെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുകയും മൊബൈൽ എടിഎം സേവനം ഉറപ്പാക്കുകയും ചെയ്യുക.

5. ദിനേനയുള്ള ഉപജീവന മാർഗ്ഗത്തിലൂടെ മാത്രം ജീവിക്കുന്നവർക്ക് പല വ്യജ്ഞനക്കിറ്റുകളടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ സൗജന്യമായി ലഭ്യമാക്കുക.

ഇതോടൊപ്പം, പൂന്തുറയിലും സമീപ പ്രദേശങ്ങളിലുമുള്ള കോവിഡ് 19 ബാധിതരെ വർക്കലയിലേക്ക് ചികിത്സിക്കാൻ കൊണ്ടു പോകുന്നതിന് പകരം ഇവരെ ചികിത്സിക്കുന്നതിന് ശംഖുമുഖത്തുള്ള പഴയ എയർ പോർട്ട് കെട്ടിടത്തിനെ കോവിഡ് ആശുപത്രിയാക്കി മാറ്റണമെന്ന നേരത്തെയുള്ള എന്റെ അഭ്യർത്ഥന ഞാൻ വീണ്ടും ശക്തമായി അധികാരികളോട് ആവർത്തിക്കുകയാണ്.

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 494 ആയി. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് (11) ജില്ലയിലുളള 25 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 293 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 200 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 186 പേര്‍ ജില്ലയിലും, 14 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 114 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 17 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 53 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 24 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഏഴു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 219 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.

ഇന്ന് (11) പുതിയതായി 65 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 1225 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2606 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1959 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് (11) തിരിച്ചെത്തിയ 109 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (11) എത്തിയ 171 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ആകെ 5790 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1435 പേര്‍ താമസിക്കുന്നുണ്ട്. ജില്ലയില്‍ നിന്ന് ഇന്ന് (11) 420 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 18310 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.

ജില്ലയില്‍ ഇന്ന് (11) 325 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു(11) വരെ അയച്ച സാമ്പിളുകളില്‍ 447 എണ്ണം പൊസിറ്റീവായും 15896 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1229 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 92 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 153 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് (11) 875 കോളുകള്‍ നടത്തുകയും, 20 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

English summary
Shashi tharoor's 5 demands for poonthura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more