ആ നിലപാട് കൊണ്ട് ഞാന്‍ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുന്നു; പരിഭ്രമിച്ചുപോയെന്ന് ശശി തരൂര്‍
തിരുവനന്തപുരം: മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയ്ക്ക് ജന്മദിനാശംസ അര്‍പ്പിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ തന്നെ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയാണെന്ന് തിരുവനന്തപുരം എം പി ശശി തരൂര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ താന്‍ പരിഭ്രമിച്ചു പോയെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
ഗാന്ധിജി നമ്മെ പഠിപ്പിച്ചത് മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ്. അത്തരം ഒരു നിലപാട് കൊണ്ട് ഞാനിപ്പോള്‍ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയുമാണ്. എന്നെ വായിക്കാത്തവര്‍ക്ക് എന്നെ സംഘി എന്ന അഭിസംബോധന ചെയ്യാമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. ശശരി തരൂരിന്റെ കുറിപ്പ് ഇങ്ങനെ..

ശ്രീ എല്‍ കെ അദ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തില് ആശംസിച്ചതിന്റെ പേരില്‍ എനിക്ക് ലഭിച്ച വളരെ മോശമായ രീതിയിലുള്ള സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ കാരണം ഞാന്‍ സത്യത്തില്‍ ഒന്ന് പരിഭ്രമിച്ചു പോയി. നമ്മുടെ രാഷ്ട്രീയ രംഗങ്ങളില്‍ നിന്ന് നാഗരികത കൈമോശം വന്നിട്ടുണ്ടോ? ഗാന്ധിജി നമ്മെ പഠിപ്പിച്ചത് മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ്. അത്തരം ഒരു നിലപാട് കൊണ്ട് ഞാനിപ്പോള്‍ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയുമാണ്.

ഗാന്ധിജി സത്യത്തില്‍ നമ്മെ പഠിപ്പിച്ചത് പാപത്തോട് യുദ്ധം ചെയ്യാനും പാപിയെ സ്നേഹിക്കാനുമാണ്. അഹിംസ എന്നത് പാപിയോട് പോലും നല്ലത് ചെയ്യാന്‍ പഠിപ്പിക്കുന്ന സ്നേഹത്തിന്റെ തികച്ചും പോസിറ്റീവ് ആയ അവസ്ഥയാണ്. ഗാന്ധിജിയുടെ പദങ്ങളായ നന്മയും തിന്മയും സത്യത്തില്‍ ഞാനുപയോഗിക്കാത്തത് ഒരേ വ്യക്തിക്ക് തന്നെ ഇത് രണ്ടിന്റെയും പ്രതിഫലനമുണ്ടാകും എന്നതിനാലാണ്. പക്ഷെ, എന്ത് തന്നെയായാലും അസഹിഷ്ണുത എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.

അത് കൊണ്ട് ഒരു കാര്യം കൃത്യമായി വ്യക്തമാക്കാന്‍ ഞാനുദ്ദേശിക്കുന്നത് ഇനിയും എല്‍ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ജന്മദിനങ്ങളില് അവര്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നതാണ്; അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നതാണ്. നാല്പത് വര്‍ഷങ്ങളായി ഞാനെഴുതുന്നത് ഞാന്‍ എന്താണോ വിശ്വസിക്കുന്നത് അത് തന്നെയാണ്. എന്നെ വായിക്കാത്തവര്‍ക്ക് എന്നെ സംഘി എന്നഭിസംബോധന ചെയ്യാം. എന്റെ മൂല്യങ്ങള്‍ അവര്‍ക്ക് വേണ്ടി ഞാന്‍ ഒഴിവാക്കാനുദ്ദേശിക്കുന്നില്ല- ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ശശി തരൂരിന്റെ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നിരവധി പേരാണ് ശശി തരൂരിനെ അനുകീലിച്ച് രംഗത്തെത്തുന്നത്. കോണ്‍ഗ്രസ്സ് ആശയങ്ങള്‍ രാഷ്ട്രീയപരമാണ് വ്യക്തിപരമായ വിരോധങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. രാഷ്ട്രീയം രാഷ്ട്രത്തെ സംബന്ധിച്ച് ഉള്ളതാണ് അവിടെ രാഷ്ട്രീയം മാത്രം അല്ലാത്തവ ഇടുങ്ങിയ ചിന്താഗതിക്കാര്‍ കൊണ്ട് നടക്കുന്നവരാണ്. ആശംസകളും ആദരാഞ്ജലികളും ഒക്കെ രാഷ്ട്രീയം ആകണമെന്ന് വാദിക്കുന്നവര്‍ മൂഢ സ്വര്‍ഗ്ഗത്തില്‍ ആണെന്നായിരുന്നു ഒരാള്‍ പോസ്റ്റിന് താഴെ കുറിച്ചത്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായതു മുതല്‍ താങ്കള്‍ക്ക് സംഘിപട്ടം നല്കാന് അഭിനവ ബിജെപി വിരുദ്ധരും മൗദുദികളും സജീവമാണ്... അവര്‍ നടത്തിയ കുപ്രചരണം ചില ശുദ്ധമനസ്കരായ ജനാധിപത്യ വിശ്വാസികളിലും ഏറ്റിട്ടുണ്ടാവാം. അങ്ങനെയുള്ളവര്‍ എന്തും വിളിക്കട്ടെ... ആ വിളി താങ്കളെ കുടുതല്‍ സ്വീകാര്യനാക്കിയിട്ടേ ഉള്ളൂ. എന്നാല്‍, തരൂരിനെ പഠിച്ചവര്‍ക്ക് ഒരിക്കലും അങ്ങനെ ചിന്തിക്കാനാവില്ലെന്ന് മാത്രമല്ല... തിരുവനന്തപുരം ജില്ല കാവിവല്ക്കരിക്കാതിരിക്കലില് താങ്കളുടെ നിലപാട് സ്തുത്യാര്‍ഹമാണ്...അതിന്റെ നേട്ടം യു ഡി എഫിനും എല്‍ ഡി എഫിനുമുണ്ട്... അങ്ങനെത്തന്നെയാകട്ടെ - മറ്റൊരാള്‍ കമന്റായി കുറിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications