കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി ഇനിയും മടിച്ച് നില്‍ക്കരുത്, വേഗത്തില്‍ അധ്യക്ഷ സ്ഥാനത്തെത്തണം, നിര്‍ദേശവുമായി തരൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വീണ്ടും രാഹുല്‍ ഗാന്ധിയുടെ വരവിനായുള്ള ആവശ്യം ശക്തമാകുന്നു. എത്രയും വേഗം അധ്യക്ഷനായി തിരിച്ചെത്തണമെന്ന ആവശ്യം ഉന്നയിച്ചത് ശശി തരൂരാണ്. ജി23യില്‍ നിന്നുള്ള ആവശ്യം കൂടിയാണിത്. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍ തരൂരിന്റെ പരാമര്‍ശത്തിന് വളരെയധികം പ്രസക്തിയുണ്ട്.

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍ രണ്ട് ആവശ്യങ്ങള്‍ കോണ്‍ഗ്രസില്‍ ശക്തമായിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് തരൂരിന്റെ പരസ്യമായ ആവശ്യം.

1

കോണ്‍ഗ്രസില്‍ വലിയൊരു യുദ്ധം കഴിഞ്ഞ് നില്‍ക്കുകയാണ് തരൂര്‍. കഴിഞ്ഞ ദിവസം തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി തരൂരിനെ കഴുതയെന്ന് വിളിച്ചിരുന്നു. ടീം രാഹുലിന്റെ ഭാഗമാണ് രേവന്ത്. അതുകൊണ്ട് ഈ പരാമര്‍ശത്തിന് രാഹുലിന്റെ മൗനമായ സമ്മതം കൂടിയുണ്ടെന്ന് നേതാക്കള്‍ കരുതുന്നുണ്ട്. ജി23 നേതാക്കള്‍ തരൂരിനെ ഒന്നടങ്കം പിന്തുണയ്ക്കുകയും ചെയ്തിരുന്നു. രേവന്തിന് ഒടുവില്‍ മാപ്പുപറയേണ്ടിയും വന്നിരുന്നു. ഈ സംഭവത്തോടെ ജി23 ശക്തമായി തന്നെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

2

കോണ്‍ഗ്രസില്‍ രണ്ട് കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യമുള്ളത്. ഒന്ന് സ്ഥിരം അധ്യക്ഷനെന്ന ആവശ്യമാണ്. മറ്റൊന്ന് പ്രശാന്ത് കിഷോറിന്റെ വരവാണ്. രാഹുലിന്റെ മാറ്റം പാര്‍ട്ടിക്ക് നല്ലതല്ല എന്നുള്ളത് കൊണ്ട് പ്രശാന്ത് തന്നെ മാറ്റങ്ങള്‍ കൊണ്ടുവരട്ടെ എന്ന നിലപാടിലാണ് ജി23. അതില്‍ ഒന്നോ രണ്ടോ നേതാക്കള്‍ മാത്രമാണ് ഇതിനെ എതിര്‍ക്കുന്നത്. പക്ഷേ അവരും ഇതിനെ പതിയെ അംഗീകരിക്കുമെന്നാണ് സൂചന. മറ്റൊന്ന് അധ്യക്ഷന്റെ കാര്യമാണ്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വന്നിട്ടില്ലെങ്കില്‍ ജി23യില്‍ നിന്നൊരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഇവര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ച് കഴിഞ്ഞു.

3

ശശി തരൂര്‍ ജി23യിലെ ആവശ്യം പരസ്യമായി തന്നെ ഉന്നയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് തിരിച്ചുവരവാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മാറ്റങ്ങള്‍ പെട്ടെന്ന് തന്നെയുണ്ടാവണം. ഇല്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന് അദ്ദേഹം പറയുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് എത്രയും വേഗം ഉണ്ടാവണമെന്നും രാഹുല്‍ തന്നെ നേതൃത്വം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. ഒരു പുതി നേതൃനിരയാണ് കോണ്‍ഗ്രസിന് വേണ്ടത്. അത് പക്ഷേ ഘട്ടം ഘട്ടമായി വന്നാല്‍ പോര. വേഗത്തില്‍ നേതൃത്വം വരാനായി ശ്രമിക്കണമെന്നും തരൂര്‍ പറഞ്ഞു.

4

അതേസമയം ജി23 വളര്‍ന്ന് വലുതായി കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്ന് പ്രമുഖ നേതാക്കള്‍ ഈ കൂട്ടത്തിലേക്ക് വരാനായി ഒരുങ്ങുന്നുണ്ട്. അമരീന്ദര്‍ സിംഗായിരിക്കും അടുത്തതായി വരിക. അമരീന്ദറിനെ ഇങ്ങനെ അപമാനിക്കരുതെന്ന് നേരത്തെ തന്നെ കപില്‍ സിബല്‍ അടക്കമുള്ളവര്‍ നിലപാടെടുത്തതാണ്. ഇന്ന് രാജിവെച്ചപ്പോഴും അമരീന്ദര്‍ പറഞ്ഞത് ഹൈക്കമാന്‍ഡിനാല്‍ അപമാനിക്കപ്പെട്ടുവെന്നാണ്. ഇത് കോണ്‍ഗ്രസില്‍ സമ്മര്‍ദശക്തിയായി മാറുകയാണ്. അതുകൊണ്ട് സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതരായിരിക്കുയാണ്.

5

നേതൃത്വം മാറണമെന്നത് സ്വാഭാവികമായ ആവശ്യമാണ്. ആരും സോണിയാ ഗാന്ധിക്കെതിരെ ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല. സോണിയ തന്നെയാണ് അധ്യക്ഷ സ്ഥാനമൊഴിയാമെന്ന് പറഞ്ഞത്. അതുകൊണ്ട് തന്നെ പുതിയൊരു നേതൃത്വം വരേണ്ടതുണ്ടെന്നും തരൂര്‍ പറഞ്ഞു. അതേസമയം അമരീന്ദറിനെ പോലെ രാജസ്ഥാനില്‍ അശോക് ഗെലോട്ടും ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗലും ഭീഷണി നേരിടുന്നുണ്ട്. ബാഗലിനെ തല്‍ക്കാലം മാറ്റില്ല എന്ന് രാഹുല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയുള്ള ഗെലോട്ടാണ്. സിദ്ദുവിനെ പ്രിയങ്ക പിന്തുണച്ചത് പോലെ സച്ചിനെയും അവര്‍ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ട് ഗെലോട്ടിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നും സൂചനയുണ്ട്.

6

പ്രശാന്ത് കിഷോര്‍ വരുന്നതോടെ രാഹുലിനും അധ്യക്ഷനായി വരേണ്ടി വരുമെന്നാണ് സൂചന. സ്ഥിരമായ നേതൃത്വം വേണമെന്നതാണ് പ്രശാന്ത് മുന്നോട്ട് വെച്ച ആദ്യ ഫോര്‍മുല. ജി23 നേതാക്കളുമായുള്ള പ്രശ്‌നവും പ്രശാന്ത് പരിഹരിച്ചേക്കും. എന്നാല്‍ സീനിയര്‍ നേതാക്കള്‍ പുറത്തുപോവേണ്ടി വരുമോ എന്നുള്ളതാണ് ആശങ്ക. തൃണമൂല്‍ കോണ്‍ഗ്രസുമായും കോണ്‍ഗ്രസ് നേതൃത്വുവുമായും ഒരുപോലെ ബന്ധപ്പെടുന്ന പ്രശാന്തിനെ എങ്ങനെ വിശ്വസിക്കുമെന്നതും ചോദ്യമാണ്. പല നേതാക്കളെയും തൃണമൂലിലേക്ക് കൊണ്ടുപോയത് പ്രശാന്തിന്റെ നേതൃത്വത്തിലാണ്.

English summary
shashi tharoor says rahul gandhi should urgently return as congress president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X