കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദിയുടെ ചെവി പിടിച്ച് സ്കൂളിലേക്ക് കൊണ്ടുപോകുന്ന രാമൻ'; വൈറൽ ചിത്രം പങ്കുവെച്ച് ശശി തരൂർ

Google Oneindia Malayalam News

തിരുവനന്തപുരം; രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വൈറൽ ചിത്രം പങ്കുവെച്ച് ശശി തരൂർ എംപി. മോദിയെ ചെവിക്ക് പിടിച്ച് ശ്രീരാമൻ സ്കൂളിൽ കൊണ്ടുപോകുന്ന ചിത്രമാണ് തരൂർ അടിക്കുറിപ്പൊന്നും ഇല്ലാതെ പങ്കുവെച്ചിരിക്കുന്നത്.നേരത്തെ ശ്രീരാമനെ കൈ പിടിച്ച് മോദി അയോധ്യയിലേക്ക് പോകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ ശശി തരൂർ പരിഹസിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കർണാടക ബിജെപി എംപി ശോഭാ കരന്തലജെ പങ്കുവെച്ച മോദിയുടെ ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്ത് കൊണ്ടായിരുന്നു തരൂരിന്റെ വിമർശനം.'അയോധ്യ അതിന്റെ പ്രിയപ്പെട്ട രാജാവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നു'എന്നായിരുന്നു ശോഭയുടെ ട്വീറ്റ് രാമന്റെ കൈപിടിച്ച് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ചിത്രത്തിൽ. സംഘപരിവാർ കേന്ദ്രങ്ങൾ ഈ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

1596965344

സ്നേഹം പഠിച്ചിട്ടില്ല, ത്യാഗം പഠിച്ചിട്ടില്ല, അനുകമ്പ പഠിച്ചിട്ടില്ല,പ്രണയം പഠിച്ചിട്ടില്ല, രാമനെക്കാള്‍ വലുതാണെന്ന് സ്വയം കാണിക്കുന്നതിലൂടെ നിങ്ങൾ ശ്രീരാമ ചരിത മാനസത്തിലെ ഏത് ഭാഗമാണ് പഠിച്ചത്, എന്നായിരുന്നു തരൂർ വിമർശിച്ചത്.ശ്രീരാമനെക്കാൾ വലുതാണ് നരേന്ദ്ര മോദി എന്ന സന്ദേശമാണോ ഈ ചിത്രത്തിലൂടെ ബിജെപി നേതാക്കൾ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർത്തിയ ചോദ്യം. രാമന് വേണ്ടിയാണോ മോദിയ്ക്ക് വേണ്ടിയാണോ ക്ഷേത്രം എന്നും നിവരവധി പേർ ചോദ്യമുയർത്തിയിരുന്നു.

പെട്ടിമുടിയിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണം; പെട്ടിമുടി സന്ദർശിച്ച് രമേശ് ചെന്നിത്തലപെട്ടിമുടിയിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണം; പെട്ടിമുടി സന്ദർശിച്ച് രമേശ് ചെന്നിത്തല

അതേസമയം ബിജെപിയിടെ ചിത്രത്തിന് ബദലായായാണ് മറ്റ് ചിത്രങ്ങൾ വന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ തർക്കഭൂമിയായിരുന്ന അയോധ്യയിലെ ക്ഷേത്രനിർമ്മാണത്തിൽ തറക്കല്ലിടാൻ പോയതിനെതിരെ നിരവധി പേർ ചോദ്യം ചെയ്തിരുന്നു. ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമാണ് മോദിയുടെ നടപടിയെന്നായിരുന്നു പരക്കെ ഉയർന്ന വിമർശനം.

ലോകത്തിലെ തന്നെ മൂന്നാമത്തെ ക്ഷേത്ര സമുച്ചയമാണ് അയോധ്യയുടെ മണ്ണിൽ ഉയരാനൊരുങ്ങുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്.

ചേളാരിയിൽ തകർന്ന് വീണ 'ദി ഹിന്ദു'വിന്റെ ഡെക്കോട്ട വിമാനം; അന്ന് പൈലറ്റും സഹപൈലറ്റും മരിച്ചു,കുറിപ്പ്ചേളാരിയിൽ തകർന്ന് വീണ 'ദി ഹിന്ദു'വിന്റെ ഡെക്കോട്ട വിമാനം; അന്ന് പൈലറ്റും സഹപൈലറ്റും മരിച്ചു,കുറിപ്പ്

പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരത്; 101 ഉത്പന്നങ്ങളുടെ ഇറക്കുമതി റദ്ദാക്കുമെന്ന് രാജ്നാഥ് സിംഗ്പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരത്; 101 ഉത്പന്നങ്ങളുടെ ഇറക്കുമതി റദ്ദാക്കുമെന്ന് രാജ്നാഥ് സിംഗ്

നടക്കാനിരിക്കുന്നത് കോൺഗ്രസിന്റെ റിവേഴ്സ് ഓപ്പറേഷൻ? 'ബിടിപി' കളത്തിൽ; ബിജെപിക്ക് നെഞ്ചിടിപ്പ്നടക്കാനിരിക്കുന്നത് കോൺഗ്രസിന്റെ റിവേഴ്സ് ഓപ്പറേഷൻ? 'ബിടിപി' കളത്തിൽ; ബിജെപിക്ക് നെഞ്ചിടിപ്പ്

English summary
Shashi Tharoor shares viral picture of Shri Ram holding Modi's ear and taking him to school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X