കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴുകിയ മൃതദേഹങ്ങളെടുക്കാൻ നാവികസേനയ്ക്ക് മടിയെന്ന് ശശി തരൂർ; എംപി പറഞ്ഞത് പച്ചക്കള്ളമെന്ന് നേവി...

കപ്പലിൽ മൃതദേഹം സൂക്ഷിക്കാനുള്ള ഫ്രീസർ സൗകര്യമില്ലെന്ന് പറഞ്ഞാണ് നാവിക സേന മൃതദേഹം കരയിലെത്തിക്കാൻ തയ്യാറാകാത്തതെന്നും ശശി തരൂർ പറഞ്ഞു.

  • By Desk
Google Oneindia Malayalam News

കൊച്ചി: കടലിൽ ഒഴുകിനടക്കുന്ന മൃതദേഹങ്ങൾ എടുക്കാൻ നാവിക സേനയ്ക്ക് മടിയാണെന്ന് ശശി തരൂർ എംപി. കപ്പലിൽ മൃതദേഹം സൂക്ഷിക്കാനുള്ള ഫ്രീസർ സൗകര്യമില്ലെന്ന് പറഞ്ഞാണ് നാവിക സേന മൃതദേഹം കരയിലെത്തിക്കാൻ തയ്യാറാകാത്തതെന്നും ശശി തരൂർ പറഞ്ഞു. ഇക്കാര്യം കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

'ആട് പെറാൻ നിൽക്കുന്നത് പോലെ നിൽക്കുന്നതാണോ ഫ്ലാഷ് മോബ്',മലപ്പുറത്തെ എസ്എഫ്ഐ ഫ്ലാഷ് മോബിനും തെറിവിളി'ആട് പെറാൻ നിൽക്കുന്നത് പോലെ നിൽക്കുന്നതാണോ ഫ്ലാഷ് മോബ്',മലപ്പുറത്തെ എസ്എഫ്ഐ ഫ്ലാഷ് മോബിനും തെറിവിളി

അവിഹിത ബന്ധത്തിലേർപ്പെട്ടാൽ സ്ത്രീയും ശിക്ഷിക്കപ്പെട്ടേക്കും? പുരുഷനെ മാത്രം കുറ്റക്കാരനാക്കരുതെന്ന്അവിഹിത ബന്ധത്തിലേർപ്പെട്ടാൽ സ്ത്രീയും ശിക്ഷിക്കപ്പെട്ടേക്കും? പുരുഷനെ മാത്രം കുറ്റക്കാരനാക്കരുതെന്ന്

എന്നാൽ ശശി തരൂരിന്റെ ട്വീറ്റ് നിമിഷങ്ങൾക്കം വിവാദമായി. ശശി തരൂർ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും, മൃതദേഹങ്ങൾ കരയിലെത്തിക്കാൻ വിസമ്മതിച്ചിട്ടില്ലെന്നും നാവിക സേന മറുപടി നൽകി. ഇതിനോടകം നിരവധി മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കരയിലെത്തിച്ചിട്ടുണ്ടെന്നും നാവിക സേന പ്രതികരിച്ചു.

ട്വീറ്റ്...

ട്വീറ്റ്...

പുറംകടലിൽ തിരച്ചിൽ നടത്തുന്ന നാവിക സേന ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നുവെന്നാണ് ശശി തരൂർ ട്വീറ്റ് ചെയ്തത്. കപ്പലിൽ ഫ്രീസർ സൗകര്യമില്ലെന്ന് പറഞ്ഞ് കടലിൽ ഒഴുകി നടക്കുന്ന മൃതദേഹങ്ങളെടുക്കാൻ നേവി ഉദ്യോഗസ്ഥർ വിസമ്മതിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

വിസമ്മതിച്ചിട്ടില്ല...

വിസമ്മതിച്ചിട്ടില്ല...

എന്നാൽ മൃതദേഹങ്ങളെടുക്കാൻ വിസമ്മതിച്ചെന്ന ആരോപണം നാവിക സേന നിഷേധിച്ചു. ഇതിനോടകം നിരവധിപേരുടെ മൃതദേഹങ്ങൾ കരയിലെത്തിച്ചിട്ടുണ്ടെന്നും, കൂടുതൽ മൊബൈൽ മോർച്ചറികൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടെന്നും നാവിക സേന പ്രതികരിച്ചു.

വാർത്തകൾ...

വാർത്തകൾ...

ഇതിനു പിന്നാലെയാണ് ദേശീയ മാധ്യമങ്ങൾ ശശി തരൂരിന്റെ പ്രതികരണം തേടിയത്. എന്നാൽ പൊഴിയൂരിലെ മത്സ്യത്തൊഴിലാളികൾ പറഞ്ഞ കാര്യമാണ് താൻ ട്വീറ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നേവിയോടൊപ്പം തിരച്ചിലിന് പോയ മത്സ്യത്തൊഴിലാളികളാണ് ഇക്കാര്യം പറഞ്ഞത്. മൃതദേഹങ്ങൾ കണ്ടിട്ടും സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്ന് പറഞ്ഞ് നാവിക സേന ഉദ്യോഗസ്ഥർ അവയെടുക്കാൻ തയ്യാറായില്ലെന്നാണത്രേ മത്സ്യത്തൊഴിലാളികൾ പറഞ്ഞത്.

വൈദികന്റെ വീഡിയോ...

വൈദികന്റെ വീഡിയോ...

ജനങ്ങളുടെ പരാതികൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് ഒരു ജനപ്രതിനിധി എന്ന നിലയിൽ തന്റെ ഉത്തരവാദിത്വമാണ്, അതിനാലാണ് ഇക്കാര്യങ്ങൾ ട്വീറ്റ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. മൂന്നു മൃതദേഹങ്ങൾ കണ്ടിട്ടും ഒന്നു മാത്രം എടുക്കുന്ന നേവി ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് പൊഴിയൂരിലെ ഒരു വൈദികൻ അവകാശപ്പെട്ടതായും ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നൽകിയില്ല...

നൽകിയില്ല...

മൃതദേഹം എടുക്കാൻ തയ്യാറാകാത്ത നേവി ഉദ്യോഗസ്ഥരുടെ വീഡിയോ കൈമാറണമെന്ന് തരൂർ ആവശ്യപ്പെട്ടിട്ടും വൈദികൻ നൽകിയില്ലെന്നും റിപ്പോർട്ടിലുണ്ട്. ഈ വൈദികൻ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാകണം തരൂർ ട്വീറ്റ് ചെയ്തെന്നും വാർത്തയിൽ പറയുന്നുണ്ട്.

English summary
shashi tharoor tweets against navy, controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X