കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘squeamishly’.. സ്വന്തം കുഴി തോണ്ടി ശശി തരൂര്‍! 'ഇംഗ്ലീഷ്" നല്‍കിയത് എട്ടിന്‍റെ പണി!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
തരൂരിന് ഇംഗ്ലീഷ്' നല്‍കിയത് എട്ടിന്‍റെ പണി | Oneindia Malayalam

തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികള്‍ ഓടി നടന്ന് പ്രചരണം കൊഴുപ്പിക്കുക്കയാണ്. പ്രചരണ ആവേശം മൂത്തപ്പോള്‍ എറണാകുളം ബിജെപി സ്ഥാനാര്‍ത്ഥിയായ അല്‍ഫോണ്‍സ് കണ്ണന്താം കോടതി' കയറി ഇറങ്ങിയത് കണ്ണന്താനത്തിന് എട്ടിന്‍റെ പണിയാണ് നല്‍കിയത്. ഇപ്പോള്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരാണ് പ്രചരണത്തിന് പോയി പണി മേടിച്ചിരിക്കുന്നത്.

<strong>വാരണാസിയില്‍ മോദിയ്ക്കെതിരെ പ്രിയങ്ക ഗാന്ധി? മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക! ഞെട്ടിച്ച് മറുപടി</strong>വാരണാസിയില്‍ മോദിയ്ക്കെതിരെ പ്രിയങ്ക ഗാന്ധി? മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക! ഞെട്ടിച്ച് മറുപടി

കോടതിയില്‍ കയറിയല്ല മറിച്ച് മീന്‍ മാര്‍ക്കറ്റില്‍ പോയി. മാര്‍ക്കറ്റില്‍ പോയി തിരിച്ച് വന്ന് അത് ട്വിറ്ററില്‍ ഇംഗ്ലീഷില്‍ വിവരിച്ചതാണ് പണിയായിരിക്കുന്നത്. സംഭവം ഇങ്ങനെ

കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ്

കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ്

ശശി തരൂരിന്‍റെ കടിച്ചാ പൊട്ടാത്ത ഇംഗ്ലീഷ് പലപ്പോഴും ചുറ്റിപ്പിക്കാറുണ്ടെന്നുള്ളത് വാര്‍ത്തയാണ്. എന്നാല്‍ സ്വന്തം ഇംഗ്ലീഷ് തരൂരിനെ തന്നെ ചുറ്റിച്ചിരിക്കുകയാണിപ്പോള്‍. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായ തരൂര്‍ മണ്ഡലത്തില്‍ പ്രചരണത്തിന് പോയപ്പോഴായിരുന്നു സംഭവം.

 മത്സ്യ മാര്‍ക്കറ്റില്‍

മത്സ്യ മാര്‍ക്കറ്റില്‍

പ്രചരണത്തിനായി തരൂര്‍ മത്സ്യ മാര്‍ക്കറ്റിലായിരുന്നു പോയത്. അവിടുത്തെ പ്രചരണം അവസാനിപ്പിച്ച് വന്ന് ട്വിറ്ററില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു." Found a lot of enthusiasm at the fish market, even for a squeamishly vegetarian MP!".

'squeamishly'

'squeamishly'

ഓക്കാനിക്കാന്‍ വരും വിധത്തില്‍ വെജിറ്റേറിയനായ എംപി മത്സ്യ മാര്‍ക്കറ്റില്‍, നല്ല രസമായിരുന്നു, എന്നാണ് ട്വിറ്ററില്‍ തരൂര്‍ കുറിച്ചത്. എന്നാല്‍ 'squeamishly' എന്ന വാക്കിന്‍റെ രാഷ്ട്രീയമാണ് ശശി തരൂരിനെ ചുറ്റിച്ചത്.

 രോഷം

രോഷം

squeamishly എന്ന വാക്കിന്‍റെ അര്‍ത്ഥം ഓക്കാനിക്കുന്ന എന്നതാണ്. ശശി തരൂരിന്‍റെ മനസിലെ വരേണ്യത ആണ് ട്വീറ്റിലൂടെ പുറത്ത് വന്നതെന്നാണ് ട്വിറ്ററില്‍ ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. പലരും ട്വീറ്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്.

ട്വിറ്റര്‍ പോസ്റ്റ്

ട്വിറ്റര്‍ പോസ്റ്റ്

<strong>മോദി പത്തനംതിട്ടയിലേക്ക്! ഇനി കളിമാറും! ലക്ഷ്യം 'ശബരിമല'! തിരിച്ചടിക്കാന്‍ രാഹുലും പ്രിയങ്കയും</strong>മോദി പത്തനംതിട്ടയിലേക്ക്! ഇനി കളിമാറും! ലക്ഷ്യം 'ശബരിമല'! തിരിച്ചടിക്കാന്‍ രാഹുലും പ്രിയങ്കയും

<strong>ത്രിപുരയില്‍ കോണ്‍ഗ്രസിന്‍റെ അപ്രതീക്ഷിത നീക്കം! ഗോദയില്‍ പ്രഗ്യ ദേബ് ബര്‍മ്മന്‍!</strong>ത്രിപുരയില്‍ കോണ്‍ഗ്രസിന്‍റെ അപ്രതീക്ഷിത നീക്കം! ഗോദയില്‍ പ്രഗ്യ ദേബ് ബര്‍മ്മന്‍!

English summary
shashi tharoors new english word makes social media angry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X