Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെ ആരും പഠിപ്പിക്കേണ്ട.. നല്ലത് ചെയ്താല്‍ പറയും... ചെന്നിത്തലയ്ക്ക് മറുപടിയുമായി ശശി തരൂര്‍

തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവന നടത്തിയ സംഭവത്തില്‍ തന്നെ വിമര്‍ശിച്ച ചെന്നിത്തലയ്ക്ക് മറുപടിയുമായി ശശി തരൂര്‍. തന്നെ ആരും പഠിപ്പിക്കേണ്ടെന്നും നല്ലത് ചെയ്താല്‍ ഇനിയും പറയുമെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ മറ്റാരേക്കാളും മോദിയെ വിമര്‍ശിക്കുന്നയാളാണ് താന്‍. മനു അഭിഷേക് സ്വിങ്ങ്വിയും ജയറാം രമേശും പറഞ്ഞത് തെറ്റല്ലെന്നും തരൂര്‍ പറഞ്ഞു.

chennitharoornew-

ബിജെപിയെ എതിര്‍ത്തതിന് തന്‍റെ പേരില്‍ രണ്ട് കേസുകളുണ്ട്. പാര്‍ലമെന്‍റിനകത്തും പുറത്തും മോദിയ താന്‍ കടന്നാക്രമിച്ചിട്ടുണ്ട്. എന്താണ് താന്‍ പറഞ്ഞതെന്ന് അറിയാതെ വിമര്‍ശിക്കരുത്. മോദി നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കണം. അപ്പോള്‍ മാത്രമേ നമ്മുടെ വിമര്‍ശനങ്ങള്‍ വിശ്വാസ്യത വരികയുള്ളൂവെന്നും തരൂര്‍ പറഞ്ഞു.

ആര് പറഞ്ഞാലും മോദിയുടെ ദുഷ് ചെയ്തികള്‍ മറച്ചുവെയ്ക്കാന്‍ ആകില്ലെന്നായിരുന്നു രാവിലെ ചെന്നിത്തല പറഞ്ഞത്. ബിജെപി സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശായിരുന്നു ആദ്യം മോദി അനുകൂല പ്രസ്താവന നടത്തിയത്. നരേന്ദ്ര മോദിയെ എപ്പോഴും വില്ലനായി ചിത്രീകരിക്കുന്നത് ഗുണം ചെയ്യില്ലെന്നായിരുന്നു ജയറാം രമേശിന്‍റെ പ്രസ്താവന. ജയറാമിന്‍റെ പ്രതികരണത്തിനെതിരെ നേതൃത്വം ശബ്ദം കടുപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മനു അഭിഷേക് സ്വിങ്വിയും തരൂരും ഉള്‍പ്പെടെയുള്ളവര്‍ രമേശിന് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+