കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യത്തില്‍ സുധീരനും ഉമ്മന്‍ ചാണ്ടിക്കും തരൂര്‍ എതിരാണ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മദ്യ നിരോധനത്തിന്റെ കാര്യത്തില്‍ ശശി തരൂര്‍ എംപിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനോടും ഒരുപോലെ വിയോജിപ്പാണ്. തീരുമാനം ജനപ്രിയമെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തികനിലയെ മദ്യ നിരോധനം കാര്യമായി ബാധിക്കുമെന്നാണ് തരൂര്‍ പറയുന്നത്.

കേരളത്തില്‍ നടക്കുന്നത് ആരാണ് പുണ്യവാളനെന്ന മത്സരമാണെന്ന് എന്‍ഡിടിവിയുടെ വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ പറയുന്നു. മദ്യനിരോധനം ആലോചിച്ചെടുത്തൊരു തീരുമാനമാകാന്‍ ഇടയില്ലെന്നാണ് തരൂരിന്റെ പക്ഷം.

Shashi Tharoor

ബാറുകള്‍ പൂട്ടിക്കുന്നതിന് നേതൃത്വം നല്‍കിയത് സദാചാരവാദിയായ ഗാന്ധിയനാണെന്നാണ് തരൂര്‍ എഴുതിയിരിക്കുന്നത്. ഇത് സുധീരനെ ഉദ്ദേശിച്ചാണെന്നത് വ്യക്തമാണ്. മുഖ്യമന്ത്രി തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് മദ്യനിരോധനം എന്ന തീരുമാനമെടുത്തതെന്നും തരൂര്‍ ആരോപിക്കുന്നു.

മദ്യത്തില്‍ നിന്നുള്ള നികുതിയും വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനും ആണ് സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നത്. മദ്യം നിരോധിച്ചാല്‍ നികുതി ഒറ്റയടിക്ക് നിലക്കും. ടൂറിസം മേഖലയെ കാര്യമായി ബാധിക്കും. അങ്ങനെ വന്നാല്‍ പിന്നെ സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണമില്ലാത്ത സ്ഥിതിയാകുമെന്നും തരൂര്‍ തന്റെ ലേഖനത്തില്‍ പറയുന്നു.

കേരളത്തില്‍ മദ്യം നിരോധിച്ചാല്‍ ആളുകള്‍ തമിഴ്‌നാട്ടില്‍ പോയി കുടിക്കും. അപ്പോള്‍ കേരളത്തിന് ലഭിക്കേണ്ട നികുതി വരുമാനം കൂടി തമിഴ്‌നാടിന് ലഭിക്കും. ഇവിടെ മദ്യപാനം ഇല്ലാതാവുകയും ഇല്ല- തരൂരിന്റെ വിലയിരുത്തലുകള്‍ ഇങ്ങനെ തുടരുന്നു .

English summary
Shasi Tharoor against Oommen Chandy and Sudheeran in liquor ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X