കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതു തലമുറയ്ക്ക് കൗതുകമായി ശാസ്ത്രയാൻ പ്രദർശനം

  • By Sreejith Kk
Google Oneindia Malayalam News

വടകര: ശാസ്ത്ര -ചരിത്ര വിഷയങ്ങളിൽ പഠിതാക്കളെ വിസ്മയിപ്പിച്ചു കൊണ്ട് മടപ്പളളി ഗവ.കോളേജിൽ ഒരുക്കിയ ശാസ്ത്രയാൻ പ്രദർശനം പുതു തലമുറയ്ക്ക് കൗതുകമായി.
പ്രാചീനകാലംമുതൽ സ്വാതന്ത്ര ചരിത്രം വരെയുളള ചരിത്ര സ്മൃതികൾ ഉണർത്തുന്നതാണ് ചരിത്രമ്യൂസിയ എക്സ്പോയിൽ ഒരുക്കിയത്

ട്രംപിനെതിരെയുള്ള ലൈംഗികാരോപണം; മകൾ പറഞ്ഞത്... കൃത്യമായ മറുപടി!ട്രംപിനെതിരെയുള്ള ലൈംഗികാരോപണം; മകൾ പറഞ്ഞത്... കൃത്യമായ മറുപടി!

.കുശാല ,ചോള ,കലിഗ തുടങ്ങിയ യുഗങ്ങളിൽ ഉപയോഗിച്ച നാണയങ്ങളുടെ ശേഖരം,ഹൈദരബാദ് നൈസാം , ടിപ്പുസുൽത്താൻ ,ഗുജറാത്ത് സുൽത്താൻ തുടങ്ങിയവർ ഉപയോഗിച്ച നാണയങ്ങൾ . വിവിധ നാട്ടുരാജവംശത്തിലെ രാജാക്കൻമാർ എഴുതിയ മുദ്രപത്രങ്ങൾ ,എഴുത്തോലകൾ കൂടാതെ യുഗോസ്ലോവാക്യയിൽ യുദ്ധസാഹചര്യം നേരിടാൻ ഇറക്കിയ അയ്യായിരം കോടിയുടെ കറൻസി ,ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കറൻസി നോട്ടുകൾ തുടങ്ങിയ വില മതിക്കാൻ കഴിയാത്ത മൂല്യമുളള ശേഖരങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ലോകനിലവാരത്തിൽ നാണയ പ്രദർശനം നടത്തിയ ആമിന വാണിമേലിന്റെ സഹായവും കോളേജിന് ലഭിച്ചു. മഹാശില സ്മാരകങ്ങൾ,നന്നങ്ങാടികൾ മറ്റ് ആയുധങ്ങൾ ഇവയെല്ലാംപ്രകൃതിക്ക് ദോഷംചെയ്യാത്തവയായിരുന്നവെന്ന് പുതിയ തലമുറയെ ഓർമ്മപ്പെടുത്തുന്നവയായിരുന്നു പ്രദർശനത്തിലൂടെ.

 expo-

ജന്തുശാസത്രം,സസ്യശാസ്ത്രം വിഭാഗത്തിലെ പ്രദർശനങ്ങൾ ഈ വിഷയങ്ങളിൽ പഠനംനടത്തുന്ന വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും സഹായകരമാവുന്നതായിരുന്നു പ്രദർശനം. കാർഷികരംഗത്തെ സസ്യ കായികപ്രജനന രീതികളായ പതിവെക്കൽ ,മുകുളം ഒട്ടിക്കൽ,മനുഷ്യരുടെയും മറ്റ് ജീവികളുടെയും എല്ലിന്റെ ഘടന , ഭ്രൂണ വളർച്ചയുടെ വിവിധഘട്ടങ്ങൾ ,ഡി.എൻ.എ,കോശങ്ങൾ തുടങ്ങിയ ധാരാളം കാര്യങ്ങൾ നേരിട്ട് കണ്ട് പഠിക്കാനും പരിചയപെടാനുമുളള അവസരമാണ് ഇവിടെ ഒരുക്കിയത്. വൈദ്യുതി ഉപയോഗം ഏതെല്ലാം രീതിയിൽ കുറക്കാം എന്നതിനെ കുറിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് ശില്പശാലയും ശാസ്ത്രയാൻ ഒരുക്കിയിട്ടുണ്ട്.

വടകര ബ്ളോക്ക് റിസോഴ്സ് സെൻററും സർഗഭേരി വടകര ബ്ളോക്ക് പഞ്ചായത്തുംചേർന്ന് കോളേജിലെ വിവിധ ഡിപ്പാർട്ട് മെൻറുകളിൽ സ്കൂളുകളിലെ സയൻസ് അദ്ധ്യാപകർക്കുളള സയൻസ് പാർലമെന്റും സംഘടിപ്പിച്ചിട്ടുണ്ട്.പ്രദർശനം ഇന്ന് സമാപിക്കും.

റിയാസ് മൗലവിയുടെ കൊലപാതകം; സര്‍ക്കാര്‍ നിലപാട് സംഘ് പരിവാറിനെ സംരക്ഷിക്കാന്‍ -യൂത്ത് ലീഗ്റിയാസ് മൗലവിയുടെ കൊലപാതകം; സര്‍ക്കാര്‍ നിലപാട് സംഘ് പരിവാറിനെ സംരക്ഷിക്കാന്‍ -യൂത്ത് ലീഗ്

English summary
shastrayan expo in madappali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X