കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്ക് വന്‍ പ്രശംസ; പോസിറ്റീവിറ്റിയും പക്വതയും, മോദി സംയുക്ത പത്രസമ്മേളനം നടത്തമെന്നും

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ച രാഹുല്‍ ഗാന്ധി ഇടക്കാലത്ത ദേശീയ രാഷ്ട്രീയത്തില്‍ അത്ര സജീവമായിരുന്നില്ല. എന്നാല്‍ രാജ്യം കൊവിഡ് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ പ്രതിപക്ഷത്തിന്‍റെ കടിഞ്ഞാണ്‍ പിടിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്.

പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണെങ്കിലും കേന്ദ്രസര്‍ക്കാറിനെ തിരുത്തിയും വിമര്‍ശിച്ചും മാധ്യമങ്ങളില്‍ നിറയുന്നത് രാഹുല്‍ ഗാന്ധിയാണ്. ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധി വീണ്ടും സജീവമാവുന്നുവെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. കോവിഡ് കാലത്തെ വിദേശ നിക്ഷേപം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ രാഹുല്‍ നിര്‍ദ്ദേശിച്ച കാര്യങ്ങളില്‍ ചിലത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതും രാഹുലിന്‍റെ പ്രശംസ വര്‍ധിപ്പിച്ചു.

വിദേശ നിക്ഷേപം

വിദേശ നിക്ഷേപം

ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ കൊവിഡ് 19 വൈറസ് ബാധ മുതലാക്കി വന്‍തോതില്‍ ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എച്ച് ഡി എഫ് സിയില്‍ ചൈനീസ് സെന്‍ട്രല്‍ ബാങ്ക് നടത്തിയ നിക്ഷേപം വലിയ വിവാദങ്ങള്‍ക്കും ഇടവെച്ചു.

രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്

രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്

സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ സാമ്പത്തിക തകര്‍ച്ച മുതലാക്കി ഇന്ത്യന്‍ കമ്പനികളില്‍ വിദേശനിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പുണ്ടാവുന്നത് ഇതോടെയാണ്. ഇതിന് പിന്നാലെയാണ് നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടത്തില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്രസര്‍ക്കാറിന്‍റെ തീരുമാനം ഉണ്ടാവുന്നത്.

വലിയ പ്രശംസ

വലിയ പ്രശംസ

ഈ ഇടപെടലുകള്‍ അടക്കം കോവിഡ് കാലത്ത് നടത്തിയ ഇടപെടലുകള്‍ക്ക് രാഹുല്‍ ഗാന്ധിക്ക് വലിയ പ്രശംസയാണ് മുന്‍ എംപിയായ ശത്രുഘ്‌നന്‍ സിന്‍ഹ നല്‍കുന്നത്. ആത്മവിശ്വാസത്തോടെയും തികഞ്ഞ ബോധ്യത്തോടെയുമുള്ള ഇടപെടലുകളും സംസാരവുമാണ് അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും സിന്‍ഹ പറ‍ഞ്ഞു.

മനോവീര്യം വർധിപ്പിക്കാനും

മനോവീര്യം വർധിപ്പിക്കാനും

രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാനും പൗരന്മാരുടെ മനോവീര്യം വർധിപ്പിക്കാനും സംയുക്ത പത്രസമ്മേളനം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാവണമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ആവശ്യപ്പെട്ടു.

 പോസിറ്റീവൂം പക്വതയും

പോസിറ്റീവൂം പക്വതയും

രാഷ്ട്രത്തിന്‍റെ താല്‍പര്യത്തിന് വേണ്ടി തികച്ചും പോസിറ്റീവൂം പക്വതയും നിറഞ്ഞ കാര്യങ്ങളാണ് അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തില്‍ സംസാരിച്ചതെന്ന് സിന്‍ഹ ട്വിറ്ററിലൂടെ വ്യക്തമാക്കി. കോണ്‍ഫറന്‍സില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചരിത്രം വിലയിരുത്തും: സ്പ്രിംക്ളർ വിവാദത്തിൽ കൂടുതല്‍ വിശദീകരണമില്ലാതെ മുഖ്യമന്ത്രിചരിത്രം വിലയിരുത്തും: സ്പ്രിംക്ളർ വിവാദത്തിൽ കൂടുതല്‍ വിശദീകരണമില്ലാതെ മുഖ്യമന്ത്രി

 വമ്പന്‍ പദ്ധതിയുമായി യുഎഇ; റംസാനില്‍ 'ഒരു കോടി ആശ്വാസം', രാജ്യം കണ്ട ഏറ്റവും വലിയ ഉദ്യമം വമ്പന്‍ പദ്ധതിയുമായി യുഎഇ; റംസാനില്‍ 'ഒരു കോടി ആശ്വാസം', രാജ്യം കണ്ട ഏറ്റവും വലിയ ഉദ്യമം

English summary
Shatrughan Sinha Praises Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X