
ഇന്നും ആ അമ്മ ചെറുവത്തൂരിലുണ്ട്..;'ഇനിയൊരാൾക്കും ഇത് സംഭവിക്കരുത്'; ദേവനന്ദയുടെ അമ്മ
തിരുവനന്തപുരം : കാസർഗോഡ് ചെറുവത്തൂരിൽ ഷവർമ കഴിച്ച് പതിനാറുകാരിയായ വിദ്യാർത്ഥി മരണപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസവും നാലു ദിവസങ്ങളും പിന്നിടുകയാണ്. മകളുടെ വേർപാടിൽ ഇന്നും വേദനിക്കുന്ന ഒരമ്മ ചെറുവത്തൂരിൽ ഉണ്ട്.
ഏറെ ചർച്ചകളിൽ ഇടം പിടിച്ച വിഷയമായിരുന്നു കാസർഗോഡ് ചെറുവത്തൂർ സ്വദേശിനിയുടെ ഷവർമ കഴിച്ചള്ള മരണം. ഇതിന് പിന്നാലെ കേരളത്തിലുടനീളമുള്ള ഹോട്ടലുകളിൽ വലിയ രീതിയിലുള്ള പരിശോധനകൾ നടന്നിരുന്നു.
എന്നാൽ, സർക്കാർ ഇതുവരെ മരണപ്പെട്ട ദേവനന്ദയുടെ കുടുംബത്തിന് ധനസഹായം പോലും പ്രഖ്യാപിച്ചിട്ടില്ല. മകളെ നഷ്ടപ്പെടുന്നതിന് മൂന്നുമാസങ്ങൾക്ക് മുമ്പ് ഭർത്താവിനെയും ദേവനന്ദയുടെ അമ്മയ്ക്ക് നഷ്ടപ്പെട്ടിരുന്നു.

എന്റെ മകൾക്ക് സംഭവിച്ച ദുരിതം ഇനിയൊരു കുടുംബത്തിലും സംഭവിക്കരുതെന്ന കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ജന്മദിനം ആഘോഷിക്കാനിരുന്ന ഏക മകളായിരുന്നു അമ്മ പ്രസന്നയെ വിട്ടു പോയത്. ഭക്ഷ്യ വിഷബാധയേറ്റുളള മരണം എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഇതിനു പിന്നാലെ ഷവർമയിൽ അടങ്ങിയ ഷിഗല്ല വൈറസാണ് മരണകാരണമെന്ന് കണ്ടെത്തി.
ജെഎന്‍യു ക്യാമ്പസില്‍ നിന്ന് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തന്റെ കൂട്ടുകാർക്കൊപ്പം ചെറുവത്തൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള ഐഡിയൽ ഫുഡ് കോർണറിൽ നിന്നാണ് ഈ പതിനാറുകാരിയായ ദേവനന്ദ ഷവർമ കഴിച്ചത്. ഇതിനുപിന്നാലെ ദേവനന്ദയെ ആരോഗ്യ കാരണങ്ങൾ കാട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെയാണ്, ജീവൻ അപഹരിക്കപ്പെട്ടത്. മെയ് 1 നായിരുന്നു കാസര്‍കോട് ചെറുവത്തൂരില്‍ ഷവർമ കഴിച്ച് വിദ്യാർത്ഥി മരിച്ചത്. പതിനാറുകാരിയായ കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദയാണ് മരണപ്പെട്ടത്.

ഭക്ഷ്യ വിഷ ബാധയേറ്റതായിരുന്നു മരണകാരണം. ദേവനന്ദക്കൊപ്പം 14 പേർ ആദ്യം ആശുപത്രിയിൽ ചികിത്സ തേടി. ചെറുവത്തൂര്‍ ടൗണില്‍ പ്രവർത്തിക്കുന്ന ഐഡിയല്‍ കൂള്‍ബാറില്‍ നിന്നായിരുന്നു ഈ 14 പേരും ഷവർമ കഴിച്ചത്. തുടർന്ന് ശക്തമായ പനിയും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏപ്രിൽ 29 , 30 എന്നീ ദിവസങ്ങളിൽ ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ വാങ്ങി കഴിച്ചവർക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.
നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ

അതേസമയം, ചെറുവത്തൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് മരണപ്പെട്ട ദേവനന്ദ ചികിത്സ തേടി എത്തിയത്. ഷവർമ കഴിച്ചതിന് പിന്നാലെ ദേവനന്ദയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായി തീർന്നിരുന്നു. ഉടൻ തന്നെ ദേവനന്ദയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മെയ് 1 ഞായറാഴ്ചയോടെ മരിച്ചു. ഏറെ ചർച്ചയായ സംഭവത്തിന് പിന്നാലെ, കൂൾബാറിൽ ഷവർമ നിർമ്മിച്ചത് വൃത്തിഹീനമായ സാഹചര്യത്തിൽ ആണെന്ന് കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് കൂൾബാർ മാനേജറെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ കൂൾബാറിന് പ്രവർത്തനാനുമതി ഉണ്ടായിരുന്നില്ല. കൂള്‍ബാറിലെ ജീവനക്കാരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നാലെ, കൂൾബാറിലേക്ക് ഇറച്ചി നൽകിയ കോഴിക്കടയും ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ ഇടപെട്ട് അടച്ചുപൂട്ടി. എന്നാൽ, സംഭവത്തിന് പിന്നാലെ ഉണ്ടായ അന്വേഷണത്തിൽ ഈ കോഴി കടയ്ക്കും ലൈസൻസ് ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.

ഇതിന് പിന്നാലെ ആണ് കോഴിക്കട അടച്ചു പൂട്ടാൻ നടപടി സ്വീകരിച്ചത്. റെയിൽവേ സ്റ്റേഷൻ റോഡിൽ ഉള്ള ബദരിയ എന്ന കടയായിരുന്നു ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ അടച്ചു പൂട്ടിയത്. ഷവർമ ഭക്ഷിച്ച് പതിനാറുകാരിയായ വിദ്യാർഥി മരണപ്പെട്ട സാഹചര്യത്തിലായിരുന്നു ഇവിടെ പരിശോധന നടന്നത്. അതേസമയം, ഇതിന് പിന്നാലെ കേരളത്തിൽ ഉടനീളം ഉളള ഭക്ഷണശാലകളിൽ മിന്നൽ പരിശോധകൾ നടത്തിയിരുന്നു. ഈ പരിശോധനയിൽ പഴകിയതും ചീഞ്ഞതുമായ ആഹാര സാധനങ്ങൾ കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ വകുപ്പിന്റേയും നേതൃത്വത്തിൽ ആയിരുന്നു പരിശോധന.