ഷീ ടാക്സി ഇനി കൊച്ചിയിലും
കൊച്ചി: സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ലക്ഷ്യമിട്ട് പുറത്തിറക്കിയ ഷീ ടാക്സി ഇനി കൊച്ചിയിലും ഓടിത്തുടങ്ങും. മാര്‍ച്ച് ആദ്യവാരത്തോടെയാണ് ടാക്‌സികള്‍ നിരത്തിലിറങ്ങുക. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര നിര്‍മ്മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് ഷീ ടാക്‌സിയുടെ പ്രദര്‍ശനം നിര്‍വഹിച്ചു
തിരുവനന്തപുരത്താണ് ഷീ ടാക്‌സി ആദ്യമായി സര്‍വ്വീസ് നടത്തിയത്. ഷീ ടാക്‌സിയുടെ ബ്രാന്‍ഡ് അംബാസിഡറായ മഞ്ജു വാര്യരാണ് ഉദ്ഘാടനം നടത്തിയത്. സാമൂഹിക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെയാണ് ടാക്‌സികള്‍ പുറത്തിറക്കിയത്.

സ്ത്രീകള്‍ തന്നെ ഡ്രൈവര്‍മാരായെത്തുന്ന ഷീ ടാക്‌സി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ യാത്ര വാഗ്ദാനം ചെയ്യുന്നു. തിരുവനന്തപുരത്ത് മികച്ച പ്രതികരണമാണ് ഷീ ടാക്‌സികള്‍ക്ക് ലഭിച്ചത്.
കൊച്ചിയില്‍ 25 ഷീ ടാക്‌സികളാണ് നിരത്തിലിറങ്ങുക. ടാക്‌സിയ്ക്കായി 8590000543 എന്ന നമ്പരില്‍ വിളിച്ചാല്‍ മതി. ഒരു തിരിച്ചറിയല്‍ നമ്പരും കാറിന്റെ നമ്പരും ഉപഭോക്താവിന് ലഭിയ്ക്കും












Click it and Unblock the Notifications