കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജുവെത്തി; ഷീ ടാക്സി ഫ്ളാഗ് ഓഫ് ചെയ്തു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഷീ ടാക്‌സിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എംകെ മുനീറും നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യയും ചേര്‍ന്നാണ് ഷീ ടാക്‌സി ഫ്ളാഗ് ഓഫ് ചെയ്തത്. നവംബര്‍ 19 ചൊവ്വാഴ്ച വൈകിട്ട് കനകക്കുന്നിലായിരുന്നു ഷീ ടാക്‌സിയുടെ ഉദ്ഘാടനം. സാമൂഹിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ സൗഹൃദ പദ്ധതികളില്‍ ഒന്നാണ് ഷീ ടാക്‌സി

സ്ത്രീകള്‍ക്ക് വേണ്ടിയിയുള്ള വാഹനം ഓടിയ്ക്കുന്നതും വനിതകള്‍ തന്നെയാണ്. വെള്ള, പിങ്ക് എന്നീ നിറങ്ങളോട് കൂടിയ ഷീ ടാക്‌സികള്‍ ഇനി അനന്തപുരിയില്‍ പുതിയ യാത്രാനുഭവം പകര്‍ന്നു നല്‍കും. ഷീ ടാക്‌സിയെ കേരളം 'വീ ടാക്‌സിയായി' സ്വീകരിയ്ക്കുമെന്ന് മന്ത്രി എംകെ മുനീര്‍ പറഞ്ഞു. രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിന്ന് ഒട്ടേറെപ്പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഷീ ടാക്‌സി ഫഌഗ് ഓഫ് വിശേഷങ്ങള്‍ ഒന്ന് കണ്ടറിഞ്ഞാലോ...

ഷീ ടാക്‌സി

ഷീ ടാക്‌സി

സ്ത്രീ ശാക്തീകരണവും സ്ത്രീ സുരക്ഷയും സാധ്യമാക്കുകയാണ് ഷീ ടാക്‌സികളിലൂടെ ലക്ഷ്യമിടുന്നതെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി എം കെ മുനിര്‍ പറഞ്ഞു

പിങ്കില്‍ വിരിയും സുരക്ഷ

പിങ്കില്‍ വിരിയും സുരക്ഷ

വെള്ള, പിങ്ക് എന്നീ നിറങ്ങളോട് കൂടിയ ഷീ ടാക്‌സി സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമിട്ടാണ് നിരത്തിലിറങ്ങുന്നത്. വനിതാ ഡ്രൈവര്‍മാരാണ് വാഹനം ഓടിയ്ക്കുന്നത്. 24 മണിയ്ക്കൂറും ഷീ ടാക്‌സിയുടെ സേവനം ലഭ്യമാക്കും. തിരുവനന്തപുരത്ത് കനകകുന്നിലാണ് ഷീ ടാക്‌സിയുടെ ഉദ്ഘാടനം നടന്നത്.

ഫ്ളാഗ് ഓഫ്

ഫ്ളാഗ് ഓഫ്

ഷീ ടാക്‌സിയുടെ ഫ്ളാഗ് ഓഫ് മന്ത്രി എംകെ മുനീറും നടി മഞ്ജുവാര്യരും ചേര്‍ന്ന് നിര്‍വഹിച്ചു. കെ മുരളീധരന്‍ എംഎല്‍എ, മേയര്‍ കെ ചന്ദ്രിക, ഋഷിരാജ് സിംഗ് എന്നിവര്‍ സമീപം

ഗുഡ് വില്‍ അംബാസിഡര്‍

ഗുഡ് വില്‍ അംബാസിഡര്‍

മഞ്ജുവാര്യരെ ഷീ ടാക്‌സിയുടെ ഗുഡ് വില്‍ അംബാസിഡറായി മന്ത്രി എംകെ മുനീര്‍ പ്രഖ്യാപിച്ചു.

താക്കോല്‍ ദാനം

താക്കോല്‍ ദാനം

ഷീ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് താക്കോല്‍ കൈമാറുന്ന ചലച്ചിത്ര താരം മഞ്ജുവാര്യര്‍

ഷീ ടാക്‌സിയില്‍

ഷീ ടാക്‌സിയില്‍

ഷീ ടാക്‌സിയില്‍ യാത്രചെയ്യുന്ന മഞ്ജു വാര്യര്‍, മന്ത്രി എംകെ മുനീര്‍ എന്നിവര്‍

സ്ത്രീ സുരക്ഷ

സ്ത്രീ സുരക്ഷ

ഷീ ടാക്‌സി കൊണ്ട് മാത്രം സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പറ്റില്ലെന്ന് മന്ത്രി എംകെ മുനീര്‍ പറഞ്ഞു. ജെന്റര്‍ പാര്‍ക്കിന്റെ സൗഹൃദ പദ്ധതികളില്‍ ഒന്നാണ് ഷീ ടാക്‌സി.

 സ്ത്രീകള്‍ മുന്നോട്ട് വരണം

സ്ത്രീകള്‍ മുന്നോട്ട് വരണം

ഒരു വിഭാഗം സ്ത്രീികള്‍ക്ക് ഉപജീവനമാര്‍ഗവും മറ്റൊരു വിഭാഗത്തിന് സുരക്ഷയും ഉറപ്പാക്കുന്ന ഷീ ടാക്‌സി പദ്ധതിയില്‍ അംഗമാകാന്‍ കൂടുതല്‍ സ്ത്രീകള്‍ മു്‌ന്നോട്ട് വരണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

കെ മുരളീധരന്‍

കെ മുരളീധരന്‍

ഷീ ടാക്‌സിയില്‍ യാത്ര ചെയ്യുന്ന കെ മുരളീധരന്‍ എംഎല്‍എ. ഷീ ടാക്‌സി സേവനവുമായി ബന്ധപ്പെട്ട് 24 മണിയ്ക്കൂറുംപ്രവര്‍ത്തിയ്ക്കുന്ന കോള്‍ സെന്റര്‍ ഉദ്ഘാടനം കെ മുരളീധരന്‍ നിര്‍വഹിച്ചു.

സുരക്ഷിതയാത്ര

സുരക്ഷിതയാത്ര

വനിതകള്‍ ഡ്രൈവര്‍മാരായ അഞ്ച് ഷീ ടാക്‌സികളാണ് ഉദ്ഘാടനം ചെയ്തത്. വനിതാ വികസന കോര്‍പ്പറേഷനും ജന്റര്‍പാര്‍ക്കും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

English summary
An all-women taxi service has been launched by the Kerala government to ensure safe travel for women at all hours. These 24/7 'She Taxi' services are driven and owned by women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X