Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി എന്റെ മുന്നില്‍ ഇങ്ങനത്തെ കോപ്രായം കാണിക്കില്ല; മസ്താനിയോട് സോറി പറയാത്തതിന്റെ കാരണം

ബിഗ് ബോസ് ഏഴാം സീസണില്‍ ഏറ്റവും ചര്‍ച്ചയായ എവിക്ഷനായിരുന്നു അപ്പാനി ശരത്തിന്റെയും മസ്താനിയുടെയും. അപ്പാനി ശരത് ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്ന് പുറത്തായപ്പോള്‍ മസ്താനി ആഹ്ലാദം പ്രകടിപ്പിച്ച് തുള്ളിച്ചാടിയിരുന്നു. ബിഗ് ബോസ് ഹൗസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരാര്‍ത്ഥി പുറത്താകുമ്പോള്‍ മറ്റൊരു മത്സരാര്‍ത്ഥി ഇത്രയധികം ആഹ്ലാദ പ്രകടനം നടത്തുന്നത്.

അപ്പാനിക്കു പിന്നാലെ മസ്താനി പുറത്തായപ്പോള്‍ മറ്റു മത്സരാര്‍ത്ഥികളും സമാനമായ രീതിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തായ ശേഷം അപ്പാനി ശരത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളും ഒരു അഭിമുഖത്തില്‍ മസ്താനി ഉന്നയിച്ചിരുന്നു.

അപ്പാനി ശരത് നല്ലൊരു ഗെയിമര്‍ ആണെന്ന് തോന്നിയിട്ടില്ലെന്നും പല മോശം വാക്കുകളും തനിക്കെതിരെ പ്രയോഗിച്ചിട്ടുണ്ടെന്നും മസ്താനി ആരോപിച്ചിരുന്നു. അപ്പാനി ശരത് തന്നോട് മാത്രം മാപ്പ് പറഞ്ഞില്ലെന്നും മസ്താനി പറഞ്ഞു. അതേസമയം അപ്പാനി എവിക്റ്റ് ആയപ്പോള്‍ നടത്തിയ ആഹ്ലാദപ്രകടനം ഓവറായിരുന്നുവെന്നും മസ്താനി സമ്മതിക്കുന്നുണ്ട്.

mastani

ഇപ്പോഴിതാ മസ്താനിയുടെ ആരോപണങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് അപ്പാനി ശരത്ത്. യൂട്യൂബ് ചാനലായ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന്റെ അഭിമുഖത്തില്‍ ആയിരുന്നു അപ്പാനിയുടെ മറുപടി. മസ്താനിയോട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു പ്രതികരണം. എവിക്റ്റ് ആയപ്പോള്‍ മസ്താനി അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാനും മസ്താനിയും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ തമ്മില്‍ യാതൊരു മുന്‍ പരിചയം ഇല്ല.

മസ്താനി എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ എല്ലാം നന്നായി മനസിലാക്കി ഗെയിം കളിക്കുകയായിരുന്നു. അതിലും എനിക്ക് പ്രശ്‌നമില്ല. എന്നെ മസ്താനി ഒരുപാട് ട്രിഗര്‍ ചെയ്തിരുന്നു. അതൊന്നും പുറത്തുവന്നിട്ടുണ്ടാകില്ല. ബിഗ് ബോസിനകത്ത് എല്ലാ ജോലിയും ഞാന്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ഔട്ട് ആയപ്പോള്‍ ഇങ്ങനെ യാത്ര അയയ്ക്കാന്‍ എന്ത് വൈരാഗ്യ ബുദ്ധിയാണ് എന്നോടുള്ളത്. അത് എന്തിനാണെന്ന് മനസിലാക്കാന്‍ പറ്റുന്നില്ല.

അനീഷുമായി ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്രമാത്രം മസ്താനി എന്നോട് വിരോധം കാണിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഞാന്‍ അത്രയും പ്രശ്‌നക്കാരന്‍ ഒന്നുമായിരുന്നില്ല. മസ്താനി ഇപ്പോള്‍ എനിക്കൊരു വിഷയമേയല്ല. ഇനി എന്തായാലും എന്റെ മുമ്പില്‍ വന്നു ഇങ്ങനത്തെ കോപ്രായം കാണിക്കില്ല. അത് അവിടെ കഴിഞ്ഞു. മസ്താനിയോട് മാപ്പ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ സോറി പറയും. ഇത് സോറി പറയേണ്ട കാര്യമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+