• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വിവാഹ വാർഷികത്തിൽ വീണയെ പർദ്ദ ഇടിയിക്കുന്നവരോട്; മുഹമ്മദ് റിയാസിന്റെ കുടുംബത്തെ കുറിച്ച് പറയാം'

 • By Aami Madhu

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ പിഎ മുഹമ്മദ് റിയാസും തമ്മിൽ വിവാഹം കഴിക്കുന്നുവെന്ന വാർത്ത സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് ഉയരുന്നത്. മതേതരത്വം ഉയർത്തിപ്പിടിക്കുന്നതാണ് വിവാഹമെന്ന് ഒരുകൂട്ടർ അനുകൂലിക്കുമ്പോൾ കടുത്ത വർഗീയതവും അശ്ലീലവും നിർച്ചുള്ള സൈബർ ആക്രമണവും മറുവശത്ത് കൊഴുക്കുന്നുണ്ട്. അതേസമയം സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവും സാമൂഹ്യ പ്രവർത്തകയുമായ ഷീബ അമീർ. അവരുടെ പോസ്റ്റ് വായിക്കാം...

cmsvideo
  പിണറായിയുടെ മകളെ പര്‍ദ്ദ ഇടിയിക്കുന്നവരോട്... | Oneindia Malayalam
  മുഹമ്മദ് റിയാസിന്റെ കുടുംബത്തെക്കുറിച്ച്

  മുഹമ്മദ് റിയാസിന്റെ കുടുംബത്തെക്കുറിച്ച്

  മുഹമ്മദ് റിയാസിനെക്കുറിച്ച് ഇടത്തും വലത്തും വരുന്ന FB post കൾ കണ്ട് ഇനിയും പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്നതിനാലാണ് ഞാൻ ഇതെഴുതുന്നത്...

  വിവാഹ വാർഷീകത്തിൽ ഇങ്ങനെ ആയിരിക്കും എന്ന് പരിഹസിച്ചു കൊണ്ട് വീണയെ പർദ്ദയിടീച്ച് വന്ന പോസ്റ്റുകളും കാണാൻ ഇടയായി...മുഹമ്മദ് റിയാസിൻ്റെ കുടുംബത്തെക്കുറിച്ച് അറിയില്ലെങ്കിൽ ഞാൻ പറയാം..

  king of kudallor

  king of kudallor

  കേരളത്തിൻ്റെ രാഷ്ടീയ സാംസ്ക്കാരിക സാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തിത്വങ്ങൾ ജീവിച്ച വീട്ടിലെ ഒരു കണ്ണിയാണ് മുഹമ്മദ് റിയാസ്..The Uncrowned king of kudallor എന്ന് കോടതി വിധിയിൽ വന്ന കൂടല്ലൂർ കുഞ്ഞുവിൻ്റെ (പള്ളിമഞ്ഞാലിൽ ) കുടുംബമാണ് റിയാസിൻ്റേത്..

  മൂത്ത മകൻ

  മൂത്ത മകൻ

  കൂടല്ലൂർ കുഞ്ഞഹമ്മദ് സാഹിബിൻ്റെ മൂത്ത മകൻ പി.കെ. മുഹമ്മദ് (എക്സസൈസ് കമ്മീഷണർ ) ആയിരുന്നു.

  ഭാര്യ ആയിഷ (ലണ്ടൻ ഹൈക്കമ്മീഷണർ ആയിരുന്ന സെയ്ത് മുഹമ്മദ് ൻ്റെ പെങ്ങൾ )

  ഈ ദമ്പതികളുടെ മകനാണ് റിയാസിൻ്റെ വാപ്പ അബ്ദുൾ ഖാദർ (വിശിഷ്ട സേവാമെഡൽ നേടിയ റിട്ട: പോലീസ് കമ്മീഷണർ )

  അവരുടെ ഒരു ജേഷ്ഠസഹോദരൻ ആണ് പി.എം അബ്ദുൾ അസീസ്, പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യ ബാച്ച് സംവിധാനം പഠിച്ചയാൾ. (ഡോക്യുമെൻററി സിനിമകൾക്ക് കേന്ദ്ര സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട് )

  സാഹിത്യ അക്കാദമി അംഗം

  സാഹിത്യ അക്കാദമി അംഗം

  കൂടല്ലൂർ കുഞ്ഞഹമ്മദ് സാഹിബിൻ്റെ രണ്ടാമത്തെ മകൻ , പി.കെ മൊയ്തീൻകുട്ടി MA LLB ( KPCC പ്രസിഡണ്ടും , Ex MLA യും) ആയിരുന്നു.. മൂന്നാമത്തെ മകൻ പി.കെ. മുഹമ്മദ് കുഞ്ഞി, തൻ്റെ 16 വയസ്സിൽ കൽക്കട്ട കോൺഫറൻസിൽ പങ്കെടുത്തയാൾ , ദേശാഭിമാനി സബ്ബ് എഡിറ്റർ , സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമികളിൽ അംഗം ആയിരുന്നു..

  മതത്തിന്റെ ബാനർ ഉയർത്തിപ്പിടിക്കാതെ

  മതത്തിന്റെ ബാനർ ഉയർത്തിപ്പിടിക്കാതെ

  ഇളയ മകൻ പി.കെ.എ റഹീം റാഡിക്കൽ ഹ്യൂമനിസ്റ്റ്, (കേരളത്തിലെ സാംസ്ക്കാരിക നവോഥാനത്തിന് കളമൊരുക്കിയ എണ്ണപ്പെട്ട ലിറ്റിൽ മാഗസിൻ ജ്വാല പബ്ലിക്കേഷൻസ് & ബെസ്റ്റ് ബുക്സ് നടത്തിയിരുന്നു...

  ഒരു മകൾ മണ്ടായപ്പുറത്ത് കൊച്ചുണ്ണി മൂപ്പൻ വിവാഹം കഴിച്ചത് അവരെയായിരുന്നു...

  ഈ കുടുബത്തിൽ ഞാനടക്കം ഞങ്ങൾ എത്രയോ പേർ മതത്തിൻ്റെയോ ജാതിയുടേയോ ബാനർ ഉയർത്തിപ്പിടിക്കാതെ ജീവിക്കുന്നുണ്ട്...

  ചരിത്ര രേഖകൾ നോക്കിയാൽ മനസിലാവും

  ചരിത്ര രേഖകൾ നോക്കിയാൽ മനസിലാവും

  ഒരു ദേശത്തിൻ്റെ ചരിത്രത്തിൽ ഈ കുടുംബം കൊടുത്ത സംഭാവനകൾ ആ കാലഘട്ടത്തിലെ ചരിത്ര രേഖകൾ നോക്കിയാൽ മനസ്സിലാകും..

  പി.കെ മൊയ്തീൻ കുട്ടി പൂർത്തിയാകാതിരുന്ന കുറ്റിപ്പുറം പാലത്തിൻ്റെ പണി പൂർത്തിയാക്കിയതടക്കം...

  ജ്യേഷ്ഠന്റെ മകൻ

  ജ്യേഷ്ഠന്റെ മകൻ

  ആദ്യ വിവാഹബന്ധം വേർപെടുത്തിയവർക്ക് അഞ്ച് വർഷം കഴിഞ്ഞിട്ടും പുനർവിവാഹം എന്നത് ഇത്രയും അരുതാത്തതാണോ എന്ന ഒരു ചോദ്യവും കൂടി ചേർത്ത് വായിക്കണം..

  ഇത്രയും പറഞ്ഞത് എൻ്റെ ജേഷ്ഠൻ്റെ മകനാണ് റിയാസ് എന്നതുകൊണ്ടാണ്..ഞാൻ ഷീബ അമീർ, പി.കെ .എ റഹീമിൻ്റെ മകൾ..

  English summary
  Sheeba ameer about muhammed riyas veena vijayan wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X