പാണക്കാട് തങ്ങള്‍ക്കൊപ്പമുള്ളത് സ്വപ്‌ന സുരേഷ് അല്ല; നിയമ നടപടി സ്വീകരിക്കുമെന്ന് ഷീജ നടരാജ്
തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ക്കൊപ്പം സ്വര്‍ണക്കടത്ത് കേസില്‍ കംസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷ് എന്ന വ്യാജേന സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിക്കുന്നു. എന്നാല്‍ ഈ ചിത്രത്തിലുള്ളത് സ്വപ്‌ന സുരേഷ് അല്ല. അത് ഷീജ നടരാജ് ആണ്. ബഹ്‌റൈനിലെ ഒഐസിസി ഉള്‍പ്പെടെയുള്ള സാമൂഹിക സന്നദ്ധ സംഘടനകളില്‍ സജീവമാണ് ഇവര്‍. 2016ല്‍ ഹൈദരലി തങ്ങള്‍ ബഹ്‌റൈനിലെത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇപ്പോള്‍ വ്യാജമായി പ്രചരിപ്പിക്കുന്നത്.

ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഷീജ നടരാജ്. ബഹ്‌റൈനിലെ ചില പൊതുപ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. ചിത്രം വ്യാജമായി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷീജ നടരാജ് പറഞ്ഞത് തന്റെ ഫേസ്ബുക്ക് പേജിലാണ്. അവരുടെ കുറിപ്പ് ഇങ്ങനെ...
പ്രിയരേ...
Recommended Video
ഞാന്‍ ഷീജ നടരാജ്. ബഹ്‌റൈനില്‍ ആണുള്ളത്. ഇവിടെ ഒ ഐ സി സി യില്‍ ഉള്‍പ്പെടെ സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഞാനും ബഹുമാനപ്പെട്ട പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും മറ്റു ചിലരും കൂടി നില്‍ക്കുന്ന ഒരു ഫോട്ടോ തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. 2016 മാര്‍ച്ച് മാസത്തില്‍ ബഹ്‌റൈനില്‍ ബഹുമാനപ്പെട്ട തങ്ങള്‍ വന്നപ്പോള്‍ അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം സന്ദര്‍ശിച്ച ഫോട്ടോ ആയിരുന്നു അത്. ഇപ്പൊള്‍ പലരും അത് പ്രചരിപ്പിക്കുന്നത്, എന്നെ സ്വപ്‌ന സുരേഷ് എന്ന് പറഞ്ഞാണ്. ഈ പ്രചരണം നടത്തുന്ന ആളുകളുടെ പേരില്‍ എനിക്ക് നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് അറിയിക്കുന്നു.












Click it and Unblock the Notifications