സെല്‍ഫിയും ബലാല്‍സംഗവും തമ്മില്‍!! ബന്ധമുണ്ടെന്ന് മുന്‍ സൂപ്പര്‍ നായിക!! നടി പറയുന്നത്...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ന്യൂജനറേഷന്‍കാരും പഴയ തലമുറക്കാരും ഒരുപോലെ ഏറ്റെടുത്ത സെല്‍ഫിയെക്കുറിച്ച് മലയാളത്തിലെ മുന്‍ സൂപ്പര്‍ നായിക പറഞ്ഞത് ഞെട്ടിക്കും. നിരവധി ഹിറ്റ് സിനിമകളിലൂടെ ആരാധകമനസില്‍ ഇടംപിടിച്ച ഷീലയാണ് സെല്‍ഫിക്കെതിരേ കടന്നാക്രമിച്ചത്.

വിദേശികളെ എന്തിനു കൊള്ളും!! സെവാഗ് കട്ടക്കലിപ്പില്‍....വീരുവിനെ ചൊടിപ്പിച്ചത്

മൂന്നു മലയാളി നഴ്‌സുമാര്‍ ജിദ്ദയിലെ ജയിലില്‍!!! കാരണം ഇതാണ്..അവരെ കുടുക്കിയത്!!

1

ആരെങ്കിലും സെല്‍ഫിയെടുക്കാന്‍ വരുന്നത് തനിക്ക് ഇഷ്ടമല്ലെന്നും സെല്‍ഫി കൂട്ടബലാല്‍സംഗത്തിനു തുല്യമാണെന്നും ഷീല ആരോപിച്ചു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷീല സെല്‍ഫി ഭ്രമത്തിനെതിരേ ആഞ്ഞടിച്ചത്.
മലയാള സിനിമാ പ്രവര്‍ത്തകരെയും ഷീല കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

2

പഴയകാലത്തെ സിനിമാ നിര്‍മാതാക്കള്‍ മായമില്ലാത്ത ആളുകളായിരുന്നു. അവര്‍ക്കു വാക്കിനു വിലയുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എഗ്രിമെന്റൊന്നും വേണ്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഇന്ന് സിനിമയുടെ കഥ ചോദിച്ചാല്‍ എന്താണെന്നു പോലും നിര്‍മാതാക്കള്‍ക്ക് അറിയില്ല. സംവിധായകരാണ് കഥ പറയുന്നതെന്നും ഷീല പറഞ്ഞു.

3

നായകനാണ് ഇപ്പോള്‍ സിനിമ തീരുമാനിക്കുന്നത്. എടുക്കുന്ന പടം ഓടുമോയെന്ന വിശ്വാസം പോലുമില്ലാതെ നിരവധി നിര്‍മാതാക്കള്‍ സിനിമയിലേക്കു വരുന്നുണ്ട്. ഇപ്പോള്‍ ദുബായില്‍ നിന്നൊരാള്‍ വരുന്നു, കുറച്ച് കാശ് കൈവശമുണ്ട്. സിനിമ പിടിച്ചേക്കാം എന്ന രീതിയിലാണെന്ന് നടി ചൂണ്ടിക്കാട്ടി. മലയാളത്തിലെ പ്രമുഖര്‍ക്കെല്ലാം കാരവാന്‍ പോലുള്ള വാഹനമുള്ളപ്പോള്‍ പണ്ടു കാലത്ത് ഇരിക്കാന്‍ കസേര പോലും താനുള്‍പ്പെടെയുള്ളവര്‍ക്കു ലഭിച്ചിരുന്നില്ലെന്നും ഷീല പറഞ്ഞു.

English summary
Malayalam actress sheela says selfies is like gangrape.
Please Wait while comments are loading...