കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വീട്ടിലേക്ക് ക്ഷണിക്കാനിരുന്നതാ: സമ്മാനം നല്‍കാനും പദ്ധതിയിട്ടിരുന്നെന്ന് ഷീലാ കണ്ണന്താനം

മുമ്പുള്ളതില്‍ നിന്ന് വ്യത്യസ്തമായി കണ്ണന്താനത്തിന്റെ കുടുംബത്തിന് ഇത്തവണത്തെ ക്രിസ്മസ് ഏറെ പ്രത്യേകതയുള്ളതാണ്.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കും ക്രിസ്മസ് വിരുന്ന് ഒരുക്കാന്‍ വിചാരിച്ചിരുന്നു

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായപ്പോള്‍ തിളങ്ങിയതും ചര്‍ച്ചയായതും അദ്ദേഹത്തിന്റെ ഭാര്യ ഷീലയായിരുന്നു. ഒറ്റ വീഡിയോയിലൂടെയാണ് അന്ന് ഷീലാ കണ്ണന്താനം ജനശ്രദ്ധയാകര്‍ഷിച്ചത്. ട്രോളുകളും ഡബ്‌സ്മാഷിലുമൊക്കെ പിന്നീട് ഷീലാ കണ്ണന്താനം തന്നെയായിരുന്നു. അതിന്റെ അലയൊലികള്‍ തീരുന്നതിന് മുമ്പിതാ വീണ്ടും അവരുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു കേന്ദ്ര മന്ത്രിമാര്‍ക്കും ക്രിസ്മസിനോടനുബന്ധിച്ച് വീട്ടില്‍ വിരുന്നൊരുക്കാന്‍ ഇരുന്നതാണെന്നാണ് ഷീലാ കണ്ണന്താനം പറഞ്ഞിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീലാ കണ്ണന്താനം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പരിപാടി പിന്നീട് മാറ്റിവച്ചുവെന്നും അവര്‍ വിശദീകരിച്ചു...

 ആദ്യ ക്രിസ്മസ്

ആദ്യ ക്രിസ്മസ്

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായ ശേഷമുള്ള ആദ്യ ക്രിസ്മസാണ് ഇത്തവണത്തേത്. അത് ഗംഭീരമാക്കാന്‍ ആലോചിച്ചുവെന്നാണ് ഷീലാ കണ്ണന്താനം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റു കേന്ദ്രമന്ത്രിമാരെയുമൊക്കെ വീട്ടില്‍ വിളിച്ച് വിരുന്നൊരുക്കാനായിരുന്നു തീരുമാനം.

ഷീലാ കണ്ണന്താനത്തിന്റെ വാക്കുകള്‍

ഷീലാ കണ്ണന്താനത്തിന്റെ വാക്കുകള്‍

ആല്‍ഫി കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള ആദ്യ ക്രിസ്മസാണിത്. അത് ആഘോഷമാക്കാനായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പ്രധാനമന്ത്രിയുള്‍പ്പെടെ എല്ലാ മന്ത്രിമാര്‍ക്കും വീട്ടില്‍ സ്‌നേഹ വിരുന്നൊരുക്കാന്‍ പരിപാടിയുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കണമെന്നുമുണ്ടായിരുന്നു- ഇതാണ് ഷീലാ കണ്ണന്താനത്തിന്റെ വാക്കുകള്‍.

ആഘോഷം എങ്ങനെ

ആഘോഷം എങ്ങനെ

ഇത്തവണ ക്രിസ്മസ് ആഘോഷം എങ്ങനെ എന്ന ചോദ്യത്തിനുള്ള പ്രതികരണമായാണ് ഷീലാ കണ്ണന്താനം ഇക്കാര്യം വിവരിച്ചത്. എന്നാല്‍ എല്ലാ ആലോചനകളും പിന്നീട് മാറ്റിവച്ചുവെന്നും അവര്‍ പറഞ്ഞു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം മാറ്റിയതെന്നും ഷീലാ കണ്ണന്താനം വിവരിച്ചു.

പൂര്‍ണമായി ഒഴിവാക്കില്ല

പൂര്‍ണമായി ഒഴിവാക്കില്ല

ഇത്രയും ആളുകള്‍ ദുരിതം അനുഭവിക്കുമ്പോള്‍ നമ്മള്‍ ആഘോഷിക്കുന്നത് ശരിയല്ലല്ലോ എന്നും ഷീലാ കണ്ണന്താനം പറഞ്ഞു. എങ്കിലും ആഘോഷം പൂര്‍ണമായി ഒഴിവാക്കില്ല. വീട്ടില്‍ വരുന്നവര്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ നല്‍കുന്ന പതിവ് രീതി ഇത്തവണയും തുടരുമെന്നും ഷീല കണ്ണന്താനം പറഞ്ഞു.

ഏറെ പ്രത്യേകതകള്‍

ഏറെ പ്രത്യേകതകള്‍

മുമ്പുള്ളതില്‍ നിന്ന് വ്യത്യസ്തമായി കണ്ണന്താനത്തിന്റെ കുടുംബത്തിന് ഇത്തവണത്തെ ക്രിസ്മസ് ഏറെ പ്രത്യേകതയുള്ളതാണ്. അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രി ആയതു മാത്രമല്ല കാരണം. കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തൊരുമിക്കുന്ന ക്രിസ്മസ് കൂടിയാണിത്.

പതിനഞ്ച് വര്‍ഷത്തിന് ശേഷം

പതിനഞ്ച് വര്‍ഷത്തിന് ശേഷം

പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു ഒത്തുചേരല്‍. രണ്ടു മക്കളും മരുമക്കളും ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിന് വരുന്നുണ്ട്. മക്കള്‍ വിദേശത്ത് പഠിക്കാന്‍ പോയതിന് ശേഷം ഒരുമിച്ച് ആഘോഷം നടന്നിട്ടില്ല. ഇത്തവണ എല്ലാവരും ഉള്ളതിന്റെ സന്തോഷമുണ്ടെന്നും ഷീലാ കണ്ണന്താനം പറഞ്ഞു.

ഇതുമതി ട്രോളര്‍മാര്‍ക്ക്

ഇതുമതി ട്രോളര്‍മാര്‍ക്ക്

സാധാരണ അഭിമുഖവും വാക്കുകളുമാണെങ്കിലും ഇതുമതി സോഷ്യല്‍ മീഡിയയില്‍ വിവാദം ഉയരാന്‍. അല്‍ഫോണ്‍സ് കണ്ണന്താനം മന്ത്രിയായ വേളയില്‍ അവര്‍ പറഞ്ഞ വാക്കുകളാണ് വന്‍ വിവാദത്തിന് തിരികൊളുത്തിയത്. പിന്നീട് ട്രോളുകളും ഡബ്‌സ്മാഷുകളും ഇറങ്ങി. പലരും ഇത്തരം ട്രോളുകള്‍ക്കെതിരേയും രംഗത്തെത്തുകയും ചെയ്തു.

 ദുഷ്ടന്മാരുടെ ആലോചന

ദുഷ്ടന്മാരുടെ ആലോചന

ദുഷ്ടന്മാരുടെ ആലോചന പ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്‍ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയും കഴിഞ്ഞു പോയാല്‍ ഭാഗ്യവാന്‍, സങ്കീര്‍ത്തനം ഓന്നാം ഭാഗത്തിന്റെ ചുരുക്കമാണിത്. ഇത് ഞാന്‍ എന്നും വായിക്കുന്നുണ്ടെന്നായിരുന്നു നേരത്തെ വിവാദമുണ്ടായപ്പോള്‍ ഷീല കണ്ണന്താനത്തിന്റെ പ്രതികരണം.

പരിഹസിച്ച് ഇറങ്ങിയ വീഡിയോ

പരിഹസിച്ച് ഇറങ്ങിയ വീഡിയോ

എന്നെ പരിഹസിച്ച് ഇറങ്ങിയ വീഡിയോ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടെന്നാരോ പറഞ്ഞു. ഇതിനൊക്കെ പ്രകാശത്തേക്കാള്‍ വേഗമാണ്. പെണ്‍പിള്ളാര് കൂളിങ് ഗ്ലാസ് വെച്ച് കളിയാക്കി ഡസ്ബ്മാഷ് ഇറക്കിയിട്ടുണ്ടെന്ന് അറിഞ്ഞു. കൂട്ടുകാരൊക്കെ ഇതുകണ്ട് തന്നെ വിളിക്കുന്നുണ്ടെന്നും ഷീലാ പറഞ്ഞിരുന്നു.

ഇതൊന്നും ശരിയല്ല

ഇതൊന്നും ശരിയല്ല

പരിഹാസ വീഡിയോകള്‍ ഇറക്കിയവരോടായി അന്നവര്‍ ഒരു കാര്യം കൂടി പറഞ്ഞു. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്. ഞാന്‍ തമാശ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഒരാളെയും മോശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് വിശ്വസിക്കുന്നു. ഒന്നും ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പു നല്‍കിയിട്ടാണ് പറഞ്ഞത്. പിന്നീട് അതൊക്കെ ചാനലുകളില്‍ കാണിക്കുകയായിരുന്നുവെന്നും ഷീല പ്രതികരിച്ചിരുന്നു.

English summary
Sheela Kannanthanam's new Comment: Trolls in Social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X