കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണത്വം പെണ്ണത്വം എന്ന ചിന്ത മാറി, ഇനി ടാന്‍സ്‌ജെന്‍ഡേഴ്‌സിനും തുല്യത വേണമെന്ന് ശീതള്‍ ശ്യാം

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ആണിനും പെണ്ണിനുമൊപ്പം ട്രാന്‍സ്‌ജെന്‍ഡറിനും തുല്യത വേണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയും നര്‍ത്തകിയുമായ ശീതള്‍ ശ്യാം. നിലമ്പൂര്‍ അമല്‍ കോളജ് ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എല്ലായിടത്തും സമത്വം വേണം. ആണത്വം പെണ്ണത്വം എന്ന ചിന്ത മാറി എല്ലാവരും മനുഷ്യരാണെന്ന കാഴ്ച്ചപാടാണ് സമൂഹത്തിന് വേണ്ടത്. ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും ട്രാന്‍സ്‌ജെന്‍ഡേര്‍സിനും പ്രത്യേക പരിഗണന ലഭിച്ചേ തീരൂവെന്നും അവര്‍ പറഞ്ഞു.

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവിന് നൽകി വീട്ടമ്മ കായലിൽ ചാടി ജീവനൊടുക്കി! സംഭവം കൊച്ചിയിൽ...ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവിന് നൽകി വീട്ടമ്മ കായലിൽ ചാടി ജീവനൊടുക്കി! സംഭവം കൊച്ചിയിൽ...

പ്രിന്‍സിപ്പല്‍ ഡോ. എം.ഉസ്മാന്‍ അധ്യക്ഷനായി. സിനിമാ താരങ്ങളായ വിനീത് വിശ്വം, സംയുക്ത നമ്പ്യാര്‍ മുഖ്യാതിഥികളായിരുന്നു. പി.എം.ഉസ്മാനലി, ഇന്ദുമതി വര്‍മ, പി.കെ.അബ്ദുല്‍ ബഷീര്‍, എസ്.അനുജിത്, സി.എച്ച്.അലിജാഫര്‍, യൂനിയന്‍ ചെയര്‍മാന്‍ പി.വി.മെബിന്‍, ടി.പി.മുഹമ്മദ് ഷഫീക്ക്, കെ.റിസാന, കെ.രശ്മി, സുകന്യ, കെ.സോമന്‍ പ്രസംഗിച്ചു. കോളജ് പ്രസിദ്ധീകരണങ്ങളായ പോസിഡോണ്‍, അമല്‍ വൈബ്‌സ് എന്നിവയുടെ പ്രകാശനവും വിവിധ അവാര്‍ഡുകളുടെ വിതരണവും ചടങ്ങില്‍ നടന്നു. വിദ്യാര്‍ഥികളുടെ കലാവിരുന്നും അരങ്ങേറി.

sheethal

തിരുവനന്തപുരം മാനവീയത്തില്‍ സംഘടിപ്പിക്കുന്ന സ്ട്രീറ്റ് ഫിലിം ഫെസ്റ്റിവലായ നിഴലാട്ടത്തില്‍മികച്ച നടിയായി ശീതള്‍ ശ്യാം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരളത്തിലെ ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന് മറ്റൊരു അഭിമാനകരമായ നേട്ടവുമായി അവര്‍ക്കിടയില്‍ നിന്നൊരാള്‍ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയത് ഏറെ ചര്‍ച്ചയായിരുന്നു.

കുക്കു ബാബു സംവിധാനം ചെയ്ത അവളോടൊപ്പം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശീതള്‍ അംഗീകരിക്കപ്പെട്ടത്. ശീതളിന്റെ ഈ നേട്ടത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം ഒന്നടങ്കം ആവേശത്തിലാണ്.ഒരു ട്രാന്‍സ്ജെന്‍ഡറിനെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ സംഭവമായിരുന്നു അത്. വൈകിയാണെങ്കിലും ഈ ഒരു വിഭാഗത്തിലെ കലാകാരന്മാരെ കൂടി അംഗീകരിക്കാനുള്ള ഒരു മനോഭാവമാണ് ഇവിടെ വ്യക്തമായിരിക്കുന്നത്. തന്നെ സംബന്ധിച്ച് ഒരുപാട് സന്തോഷമുള്ള ദിവസമായിരുന്നു അതെന്നും ശീതര്‍ പറഞ്ഞു.

ഐഎന്‍എക്‌സ് മീഡിയ കേസ്; കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനാകില്ല; കേസിൽ ഇടപെടാനില്ലെന്നും കോടതി!<br></a><br><a class=മലപ്പുറം കലക്ട്രേറ്റിലെ ജൂനിയർ ലോട്ടറി ഓഫീസറെ നായയെ വിട്ട് ആക്രമിക്കാന്‍ ശ്രമം" title="ഐഎന്‍എക്‌സ് മീഡിയ കേസ്; കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനാകില്ല; കേസിൽ ഇടപെടാനില്ലെന്നും കോടതി!

മലപ്പുറം കലക്ട്രേറ്റിലെ ജൂനിയർ ലോട്ടറി ഓഫീസറെ നായയെ വിട്ട് ആക്രമിക്കാന്‍ ശ്രമം" />ഐഎന്‍എക്‌സ് മീഡിയ കേസ്; കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനാകില്ല; കേസിൽ ഇടപെടാനില്ലെന്നും കോടതി!

മലപ്പുറം കലക്ട്രേറ്റിലെ ജൂനിയർ ലോട്ടറി ഓഫീസറെ നായയെ വിട്ട് ആക്രമിക്കാന്‍ ശ്രമം

English summary
sheethal shyam on equality on transgender
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X