അലന്‍സിയറിനെതിരെ വീണ്ടും ആരോപണം; ലിഫ്റ്റില്‍വച്ച് നടിയോട് മോശമായി പെരുമാറി
കൊച്ചി: നടന്‍ അലന്‍സിയറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് നടി ദിവ്യ ഗോപിനാഥാണ്. ആദ്യം പേര് വെളിപ്പെടുത്താതെയും പിന്നീട് പേര് വെളിപ്പെടുത്തിയും ദിവ്യ ഗോപിനാഥ് രംഗത്തെത്തി. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടായിരിക്കുകയാണ്.

അലന്‍സിയര്‍ സ്ത്രീകളോട് മോശമായി പെരുമാറിയതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് നടിയും ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യാം പറഞ്ഞു. ആഭാസം എന്ന സിനിമാ ലൊക്കേഷനില്‍ നടന്ന സംഭവമാണ് ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തിയിരുന്നത്. ഈ ചിത്രത്തില്‍ ശീതളിനും വേഷമുണ്ടായിരുന്നു. ഈ സിനിമയിലെ മറ്റൊരു നടിയോട് അലന്‍സിയര്‍ ലിഫ്റ്റില്‍വച്ച് മോശമായി പെരുമാറി. എന്നാല്‍ ആ സാഹചര്യം മറികടക്കാന്‍ അന്ന് നടിക്ക് കഴിഞ്ഞു. സെറ്റില്‍ പലപ്പോഴും അലന്‍സിയര്‍ മദ്യപിച്ചാണ് എത്തിയിരുന്നതെന്നും ശീതള്‍ പറഞ്ഞു.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം കാണാന്‍ സെറ്റിലുള്ളവര്‍ ഒരുമിച്ചാണ് തിയേറ്ററില്‍ പോയത്. അന്ന് അടുത്തിരുന്ന നടിയോട് അലന്‍സിയര്‍ മോശമായി പെരുമാറി. അന്നും അദ്ദേഹം മദ്യലഹരിയിലായിരുന്നുവെന്നും ശീതള്‍ ശ്യാം പറഞ്ഞു.
അലന്‍സിയറിനെ പറ്റി ദിവ്യ ഗോപിനാഥ് നടത്തിയ വെളിപ്പെടുത്തല്‍ സിനിമാ ലോകം ഞെട്ടലോടെയാണ് കേട്ടത്. ആവശ്യമെങ്കില്‍ അലന്‍സിയറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ദിവ്യ ഗോപിനാഥ് പറയുന്നത്. ഒട്ടേറെ സ്ത്രീകളോട് അലന്‍സിയര്‍ മോശമായി പെരുമാറിയിട്ടുണ്ടത്രെ. ഇതുസംബന്ധിച്ച് തനിക്കറിയാമെന്നും ദിവ്യ പറയുന്നു. ഈ വിവരങ്ങള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് തനിക്കുണ്ടായ അനുഭവം പരസ്യമാക്കാന്‍ തീരുമാനിച്ചതെന്നും ദിവ്യ വെളിപ്പെടുത്തി.
Recommended Video

ആരോപണം പൂര്‍ണമായി തള്ളിക്കളയാന്‍ അലന്‍സിയര്‍ തയ്യാറായില്ല. സംഭവം ഭാഗികമായി അദ്ദേഹം ശരവിച്ചു. മദ്യലഹരിയില്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ഏറ്റുപറഞ്ഞ് ദിവ്യയോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അലന്‍സിയര്‍ പ്രതികരിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറിയും സിപിഎം നേതാവുമായ കെഎന്‍ ഗോപിനാഥിന്റെ മകളാണ് ദിവ്യ ഗോപിനാഥ്.












Click it and Unblock the Notifications