Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് പാചകക്കാരന്‍ സദ്യഎത്തിച്ചില്ല! പീന്നീട് നടന്നത് 'കല്യാണരാമന്‍'സിനിമയെ വെല്ലും ട്വിസ്റ്റ്

Recommended Video

cmsvideo
    പാചകക്കാരൻ കല്യാണത്തിന് കൊടുത്ത എട്ടിന്റെ പണി | Oneindia Malayalam

    വിവാഹത്തിന്‍റെ പ്രധാന ആകര്‍ഷണം സദ്യ തന്നെ. എത്ര കൂട്ടം എന്നുമാത്രമേ കല്യാണത്തിന് എത്തുന്നവര്‍ ആലോചിക്കുള്ളൂ. എന്നാല്‍ മനസിലും വായിലും കൊതിയൂറി കല്യാണത്തിന് വന്നെത്തുന്ന അതിഥികളോട് സദ്യ ഇല്ലെന്ന് പറഞ്ഞാല്‍ എന്താകും സ്ഥിതി. അതാണ് എറണാകുളം പനങ്ങാട്ടെ വിവാഹ വീട്ടില്‍ നടന്നത്.

    വിവാഹം കഴിഞ്ഞ് വരനും സംഘവും വീട്ടിലെത്തിയപ്പോഴാണ് അറിയുന്നത് സദ്യയ്ക്ക് ഏല്‍പ്പിച്ച പാചകക്കാരന്‍ മുങ്ങിയെന്ന് ഇതോടെ വധുവിന്‍റെ മാതാപിതാക്കള്‍ ബോധരഹിതരായി. പിന്നീട് നടന്നത് കല്യാണ രാമന്‍ സിനിമയെക്കാള്‍ വെല്ലുന്ന ട്വിസ്റ്റായിരുന്നു.

    പാചക്കാരന്‍റെ കടുംകൈ

    പാചക്കാരന്‍റെ കടുംകൈ

    കഴിഞ്ഞ ദിവസമായിരുന്നു പനങ്ങാട്ടെ വിവാഹം. കടവന്ത്രയിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. വധുവിന്‍റെ വീട് സ്ഥിതി ചെയ്യുന്ന പനങ്ങാട്ടെ ഹാളില്‍ ആയിരുന്നു സല്‍ക്കാരം ഒരുക്കിയിരുന്നത്. വിവാഹം കഴിഞ്ഞ സംഘം ഉടന്‍ തന്നെ ഹാളിലേക്ക് തിരിച്ചെങ്കിലും കലവറക്കാരന്‍ മാത്രം ഹാളില്‍ എത്തിയില്ല. 900 പേരുടെ സദ്യയായിരുന്നു വധുവിന്‍റെ വീട്ടുകാര്‍ ഒരുക്കിയിരുന്നത്.

    അരിഞ്ഞ പച്ചക്കറികള്‍

    അരിഞ്ഞ പച്ചക്കറികള്‍

    സദ്യവട്ടങ്ങളുടെ ഒരുക്കം നോക്കാന്‍ പാചക്കപുരയില്‍ എത്തിയ ബന്ധുക്കള്‍ ഞെട്ടി. പാചകപ്പുരയില്‍ പച്ചക്കറികള്‍ എല്ലാം തന്നെ അരിഞ്ഞ് വെച്ചിട്ടുണ്ട്. പക്ഷേ ഒന്നും തന്നെ പാചകം ചെയ്തിട്ടില്ല. ഉടന്‍ തന്നെ ബന്ധുക്കള്‍ സദ്യക്ക് ഏല്‍പ്പിച്ച പാചകക്കാരനെ വിളിച്ചെങ്കിലും ആള്‍ ഫോണെടുത്തില്ല. ഉടന്‍ അയാളുടെ സഹായികളെ വിളിച്ചു. എന്നാല്‍ ആശാന്‍ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നില്ലെന്നായിരുന്നു അവരുടെ മറുപടി.

    ബോധം കെട്ടു വീണു

    ബോധം കെട്ടു വീണു

    മകളുടെ കല്യാണത്തിന് സദ്യയില്ലെന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയതോടെ വധുവിന്‍റെ മാതാപിതാക്കള്‍ ബോധരഹിരതരായി. ഇതോടെ അവിടുത്തെ റസിഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കാര്യത്തില്‍ ഇടപെട്ടു. ഉടന്‍ തന്നെ അവര്‍ പ്രദേശത്തെ എല്ലാ ഹോട്ടലുകളിലേക്കും കാറ്ററിങ്ങ് സര്‍വ്വീസുകളിലേക്കും ബന്ധപ്പെട്ട് കിട്ടാവുന്നത്ര സദ്യ കല്യാണ ഹാളിലേക്ക് എത്തിച്ചു. സദ്യ ഇല്ലെന്ന് പറഞ്ഞ് കുറേ പേര്‍ മടങ്ങി പോയെങ്കിലും സദ്യക്ക് പകരം ബിരിയാണി എത്തിയതോടെ സംഭവം കുശാല്‍.

    പിണക്കം മറന്നു

    പിണക്കം മറന്നു

    ഇതിനിടെ സദ്യ ഇല്ലാതായതിന് പിന്നാലെ ചെറുക്കന്‍റെ വീട്ടുകാര്‍ അവരുടെ കൂട്ടത്തില്‍ ഉള്ളവര്‍ക്ക് അടുത്തുള്ള ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ സദ്യ ഏല്‍പ്പിച്ചു. എന്നാല്‍ പെണ്‍ വീട്ടുകാരെ പാചകക്കാരന്‍ പറ്റിച്ചതാണെന്ന് മനസിലായതോടെ വരന്‍റെ വീട്ടുകാര്‍ വധുവിന്‍റെ വീട്ടുകാരുമായി സഹകരിച്ച് പോകാന്‍ തിരുമാനിച്ചു. ഒടുവില്‍ സദ്യക്ക് പകരം കിടിലന്‍ ബിരിയാണി കഴിച്ച് വിവാഹം മംഗളമായി തന്നെ അവസാനിച്ചു.

    10 ലക്ഷം നഷ്ടപരിഹാരം

    10 ലക്ഷം നഷ്ടപരിഹാരം

    50,000 രൂപ അഡ്വാന്‍സ് കൈപ്പറ്റി മുങ്ങിയ പാചകക്കാരനെതിരെ ധനനഷ്ടവും മാനഹാനിയും വരുത്തിയതിന് പെണ്‍വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വീട്ടുകാര്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് കാറ്ററിങ്ങ് സംഘത്തിന്‍റെ സെന്‍ററില്‍ എത്തി പോലീസ് പരിശോധന നടത്തിയെങ്കിലും ഇയാള്‍ ഒളിവിലാണ്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+