• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷെഫിൻ ജഹാനും മൻസീദും തണൽ ഗ്രൂപ്പിലെ അംഗങ്ങൾ! വിയ്യൂർ ജയിലിലെ ചോദ്യം ചെയ്യൽ മണിക്കൂറുകൾ പിന്നിട്ടു...

 • By Desk
cmsvideo
  ഷെഫിൻ ജഹാനും മൻസീദും തണൽ ഗ്രൂപ്പിലെ അംഗങ്ങൾ?? | Oneindia Malayalam

  തൃശൂർ: ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് എൻഐഎ സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. ഷെഫിൻ ജഹാനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കനകമല കേസിലെ പ്രതികളെ ചോദ്യം ചെയ്തുകൊണ്ടാണ് എൻഐഎ സംഘം അന്വേഷണം ആരംഭിച്ചത്.

  മാപ്പ് പറയാതെ വിടി ബൽറാം! മുഖ്യമന്ത്രിക്ക് മറുപടി, നിർഗുണ സഖാക്കൾ അതെല്ലാം ഓർക്കുന്നത് നന്ന്....

  സച്ചിന്റെ മകളോട് അശ്ലീലച്ചുവയോടെ സംസാരം, വിവാഹാഭ്യർത്ഥനയും; ബംഗാളിയായ മധ്യവയസ്ക്കൻ പിടിയിൽ...

  വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തലശേരി സ്വദേശികളായ മൻസീദ്, റയ്യാൻ എന്ന സഫ്വാൻ എന്നിവരെയാണ് എൻഐഎ സംഘം ചോദ്യം ചെയ്യുന്നത്. ഇരുവരെയും ചോദ്യം ചെയ്യാൻ എറണാകുളം എൻഐഎ കോടതി നേരത്തെ അനുമതി നൽകിയിരുന്നു.

  വിയ്യൂർ ജയിലിൽ...

  വിയ്യൂർ ജയിലിൽ...

  വിയ്യൂർ സെൻട്രൽ ജയിലിൽ രാവിലെ 10 മണി മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. എൻഐഎ ഉദ്യോഗസ്ഥരോടൊപ്പം ഐടി വിദഗ്ദരും ചോദ്യം ചെയ്യലിൽ പങ്കെടുക്കുന്നുണ്ട്. ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. അതേസമയം, ചോദ്യം ചെയ്യലിനിടെ മാനസിക, ശാരീരിക പീഡനങ്ങൾ പാടില്ലെന്ന് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

   പ്രതികൾ...

  പ്രതികൾ...

  ഐസിസിന്റെ കേരളഘടകമായ അൻസാറുൾ ഖലീഫയുടെ പേരിൽ കണ്ണൂരിലെ കനകമലയിൽ യോഗം ചേരുന്നതിനിടെയാണ് 15 പേരെ എൻഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നത്. ഇവരെല്ലാം ഐസിസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ കേസിലെ രണ്ട് പ്രതികളെയാണ് ഷെഫിൻ ജാഹനുമായുള്ള ബന്ധത്തെ തുടർന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്.

  പോപ്പുലർ ഫ്രണ്ട്...

  പോപ്പുലർ ഫ്രണ്ട്...

  ഹാദിയയെ വിവാഹം ചെയ്ത ഷെഫിൻ ജഹാനും, കനകമല കേസിലെ ഒന്നാം പ്രതിയായ മൻസീദും തണൽ എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നാണ് ആരോപണം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വാട്സാപ്പ് കൂട്ടായ്മയാണ് തണൽ. ഇതുകൂടാതെ സഫ്വാനുമായും ഷെഫിൻ ജഹാൻ അടുപ്പം പുലർത്തിയിരുന്നുവെന്നും ആരോപണമുണ്ട്.

  തീവ്രവാദ ബന്ധം...

  തീവ്രവാദ ബന്ധം...

  ഹാദിയയെ വിവാഹം ചെയ്ത ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നാണ് എൻഐഎയുടെ ആരോപണം. ഹാദിയ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയെയും ഇക്കാര്യം അറിയിച്ചിരുന്നു. ഇക്കാര്യങ്ങളിൽ കൂടുതൽ തെളിവ് ശേഖരിക്കാനായി ഷെഫിൻ ജഹാനെ മൂന്നു തവണ എൻഐഎ സംഘം ചോദ്യം ചെയ്തിരുന്നു.

   മാട്രിമോണിൽ...

  മാട്രിമോണിൽ...

  ഹാദിയയുമായുള്ള വിവാഹം നിര്‍ബന്ധിത മതപരിവര്‍ത്തനം മറയ്ക്കാനുള്ള തന്ത്രമാണെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയല്ല ഇരുവരും പരിചയപ്പെട്ടതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. വേ ടു നിക്കാഹ് എന്ന വെബ്‌സൈറ്റില്‍ 2015 സെപ്റ്റംബര്‍ 19ന് ആണ് ഷെഫിന്‍ ജഹാന്‍ തന്റെ പേര് രജിസ്റ്റര്‍ ചെയ്യുന്നത്. 2016 ഏപ്രില്‍ 17ന് ഹാദിയയുടേ പേര് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. സൈനബയാണ് ഹാദിയയുടെ പേര് രജിസ്റ്റർ ചെയ്തത്.

  പ്രൊഫൈല്‍ രൂപീകരിച്ചു

  പ്രൊഫൈല്‍ രൂപീകരിച്ചു

  പണം നൽകാതെയുള്ള രജിസ്ട്രേഷൻ ആയതിനാൽ വ്യക്തികളുടെ പ്രാഥമിക വിവരങ്ങൾ മാത്രമേ ഈ സൈറ്റിൽ നിന്നും ലഭിക്കുകയുള്ളൂ. സ്വന്തം പ്രൊഫൈല്‍ രൂപീകരിച്ച ശേഷം 49 പ്രൊഫൈലുകളാണ് ഹാദിയ സന്ദര്‍ശിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഷെഫിന്റെ പ്രൊഫൈല്‍ ഇല്ല. 67 പ്രൊഫൈലുകള്‍ സന്ദര്‍ശിച്ച ഷെഫിന്‍ ഹാദിയയുടെ പ്രൊഫൈലും കണ്ടിട്ടില്ല.അതായത് 2016 ഡിസംബര്‍ 31ന് വിവാഹിതരാകുന്നത് വരെ ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു എന്നാണ് എന്‍ഐഎ വാദം.

  മന്‍സീദ്, സഫ്വാന്‍

  മന്‍സീദ്, സഫ്വാന്‍

  ഹാദിയയ്ക്ക് ഷെഫിന്റെ വിവാഹാഭ്യര്‍ത്ഥന വന്നത് 2016 ഓഗസ്റ്റിലാണ്. ഇത് മുനീര്‍ വഴിയാണെന്ന് എന്‍ഐഎ സംശയിക്കുന്നു. ഈ കാലയളവില്‍ ഷെഫിന്‍, മന്‍സീദ്, സഫ്വാന്‍ എന്നിവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ മൂവര്‍ക്കുമിടയിലെ കണ്ണി മുനീര്‍ ആയിരുന്നുവെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം. കോടതിയെ അറിയിക്കാതെ നടത്തിയ വിവാഹം റദ്ദാക്കപ്പെട്ടിരുന്നു.

   റിപ്പോർട്ട്

  റിപ്പോർട്ട്

  ഹാദിയയുടെ മതംമാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണ് എന്ന് എൻഐഎ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.കേരളത്തിലെ 94 മതംമാറ്റ കേസുകള്‍ പോലീസ് എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. ഇവയില്‍ ഇരുപതെണ്ണത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. 9 എണ്ണം ഹാദിയ കേസിന് സമാനമാണത്രേ. ഈ മതംമാറ്റത്തിന് നേതൃത്വം കൊടുക്കുന്നവരേയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

   കണ്ടെത്തല്‍

  കണ്ടെത്തല്‍

  സൈനബ, മുഹമ്മദ് കുട്ടി എന്നിവരെ കൂടാതെ മറ്റ് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി മതംമാറ്റത്തിന് പിന്നിലുണ്ടെന്നാണ് കണ്ടെത്തല്‍. മതംമാറിയവര്‍ കേസില്‍ അകപ്പെട്ടാല്‍ പോപ്പുലര്‍ ഫ്രണ്ടുകാരെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുമെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ മതംമാറ്റുന്നവരെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്നുണ്ട്. സ്ത്രീകളെ മാത്രമല്ല സത്യസരണിയില്‍ മതംമാറ്റുന്നത്. അയല്‍സംസ്ഥാനങ്ങളിലെ പുരുഷന്മാരും സത്യസരണിയില്‍ മതപരിവര്‍ത്തനത്തിന് വിധേയരാക്കപ്പെടുന്നുണ്ട് എന്നാണ് എന്‍ഐഎ കണ്ടെത്തല്‍.

  ഇസ്ലാം

  ഇസ്ലാം

  സത്യസരണിയില്‍ വെച്ച് ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് തിരികെ ഹിന്ദുവാവുകയും ചെയ്ത ആതിരയില്‍ നിന്നടക്കം എന്‍ഐഎ മൊഴി എടുത്തിരുന്നു. ഹാദിയ, മാതാപിതാക്കള്‍, ഷെഫിന്‍ ജഹാന്‍, സത്യസരണി ഭാരവാഹികള്‍ എന്നിവരില്‍ നിന്നും എന്‍ഐഎ മൊഴി രേഖപ്പെടുത്തിയിരുന്നു. അഖിലയുടെത് നിര്‍ബന്ധിത മതംമാറ്റമാണോ, ഹാദിയയുടെ വിവാഹം നിര്‍ബന്ധിത മതംമാറ്റത്തിനുള്ള മറയായിരുന്നോ, കേരളത്തില്‍ സംഘടിത മതംമാറ്റം നടക്കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിച്ചത്.

  English summary
  shefin jahan's terror connection; nia team interrogating kanakamala accused.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more