പ്രിയതമയെ കാണാൻ ഷെഫിൻ വീണ്ടുമെത്തി! ഇത്തവണ ഹാദിയക്ക് സമ്മാനപ്പൊതിയും; സേലത്തെ കോളേജിൽ സംഭവിച്ചത്...
പക്ഷേ, ഇത്തവണത്തെ സന്ദർശനത്തിന് ഒരു പ്രത്യേക കാരണമുണ്ടായിരുന്നു.
സേലം: കേസും വിവാദങ്ങളും തുടരുന്നതിനിടെ ഹാദിയയെ കാണാൻ ഷെഫിൻ ജഹാൻ സേലത്തെ കോളേജിൽ എത്തി. ഇത് രണ്ടാം തവണയാണ് ഷെഫിൻ ഹാദിയയെ കാണാനായി സേലത്തെ ശിവരാജ് ഹോമിയോ കോളേജിലെത്തുന്നത്.
പക്ഷേ, ഇത്തവണത്തെ സന്ദർശനത്തിന് ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. ഇരുവരുടെയും വിവാഹ വാർഷിക ദിനത്തിലാണ് ഷെഫിൻ സേലത്തെ കോളേജിൽ എത്തി ഹാദിയയെ കണ്ടത്. ഇതോടൊപ്പം വിവാഹ വാർഷിക സമ്മാനവും ഹാദിയക്ക് സമ്മാനിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് ഹാദിയ സേലത്തെ ശിവരാജ് ഹോമിയോ കോളേജിൽ പഠനം തുടരാനെത്തിയത്. ഒരു വർഷത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാം പൂർത്തിയാക്കിയ ശേഷമേ ഹാദിയ സേലത്ത് നിന്നും മടങ്ങുകയുള്ളു.

ഹോമിയോ പഠനം...
ഇടയ്ക്ക് വെച്ച് മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് ഹാദിയ സേലത്ത് എത്തിയത്. സേലം ശിവരാജ് ഹോമിയോ കോളേജിലെ ബിഎച്ച്എംഎസ് വിദ്യാർത്ഥിനിയായ ഹാദിയക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമാണ് പൂർത്തിയാക്കാനുള്ളത്. കോളേജ് ഹോസ്റ്റലിൽ മറ്റു വിദ്യാർത്ഥിനികളോടൊപ്പമാണ് ഹാദിയയുടെ താമസം.

വിലക്കില്ല...
ഹാദിയ കേസിലെ ഇടക്കാല ഉത്തരവിൽ ഹാദിയയെ സാധാരണ വിദ്യാർത്ഥിയെ പോലെ മാത്രമേ കാണാവൂ എന്ന് പ്രത്യേകം പറഞ്ഞിരുന്നു. അതിനാൽ കോളേജിനുള്ളിൽ ഹാദിയക്ക് പ്രത്യേക സുരക്ഷയൊന്നും ഏർപ്പെടുത്തിയിട്ടില്ല. സുപ്രീംകോടതി നിർദേശപ്രകാരം കോളേജ് ഡീൻ ജി കണ്ണനാണ് ഹാദിയയുടെ ലോക്കൽ ഗാർഡിയന്റെ ചുമതല.

ഷെഫിൻ ജഹാൻ...
ഹാദിയ സേലത്ത് എത്തിയതിന് പിന്നാലെ ഷെഫിൻ ജഹാനും കോളേജിലെത്തി ഹാദിയയെ കണ്ടിരുന്നു. എന്നാൽ ഷെഫിൻ ജഹാൻ ഹാദിയയെ കാണുന്നത് കോടതിയലക്ഷ്യമാണെന്നായിരുന്നു അശോകന്റെ ആരോപണം. ഷെഫിൻ ഹാദിയയെ കാണാനെത്തുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

രണ്ടാം തവണ....
സേലത്ത് പഠിക്കാനെത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് ഷെഫിൻ ഹാദിയയെ കാണാനെത്തുന്നത്. ഇത്തവണ ഹാദിയക്കുള്ള വിവാഹ വാർഷിക സമ്മാനവുമായാണ് ഷെഫിൻ വന്നത്. ഹാദിയയുടെ ചിത്രവും ആശംസാ സന്ദേശവും പതിപ്പിച്ച സമ്മാനപ്പൊതിയാണ് ഷെഫിൻ ജഹാൻ ഹാദിയക്ക് കൈമാറിയത്.

സോഷ്യൽ മീഡിയയിൽ....
ഷെഫിൻ ജഹാൻ ഹാദിയക്ക് സമ്മാനപ്പൊതി കൈമാറുന്ന ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്. ഹാദിയ കേസും തുടർന്നുണ്ടായ സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വർഗീയചേരിതിരിവിനും ചൂടേറിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications