കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫില്‍ കാര്യം നടക്കാന്‍ കരയണമെന്നോ?

  • By Mithra Nair
Google Oneindia Malayalam News

കോഴിക്കോട് : യുഡിഎഫില്‍ കാര്യം നടക്കാന്‍ കരണയമെന്ന അവസ്ഥയോ? യു.ഡി.എഫില്‍ കാര്യം നടക്കണമെങ്കില്‍ ഘടകകക്ഷികള്‍ നെഞ്ചത്തടിച്ച് കരയേണ്ട അസ്ഥയാണെന്ന് ജെ.ഡി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി.ഹാരീസ് .

വീരേന്ദ്രകുമാര്‍ നെഞ്ചത്തടിച്ചുകരഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെട്ടതെന്നും ഷെയ്ക്ക് പി. ഹാരീസ് പറഞ്ഞു. കോണ്‍ഗ്രസ് തങ്ങളെ അവഗണിക്കുന്നുവെന്ന് കണ്ടതോടെയാണ് പാര്‍ട്ടി നേതാവിനോട് പാര്‍ട്ടി നിര്‍ദേശിച്ചതിനാലാണ് അദ്ദേഹം പ്രായം പോലും മറന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ നെഞ്ചില്‍ കൈവച്ച് കരഞ്ഞത്.

jdu.jpg -Pr

വീരേന്ദ്രകുമാര്‍ നെഞ്ചത്തടിച്ചുകരഞ്ഞതോടെ കോണ്‍ഗ്രസ് വിഷയത്തില്‍ ഇടപെടുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പും നല്‍കിയെന്നും ഹാരീസ് പറഞ്ഞു.

യുവ ജനതാദള്‍ സംസ്ഥാന കേഡര്‍ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യവെയാണ് ഹാരീസ് ഇക്കാര്യം പറഞ്ഞത് .ജെ.ഡി.യു വിന് യു.ഡി.എഫ് വിടേണ്ട കാര്യം ഇപ്പോള്‍ ഇല്ലെന്നും ഷേയ്ഖ് പി ഹാരിസ് കുട്ടിച്ചേര്‍ത്തു

English summary
Janata Dal (U) general secretary Sheikh P. Harris comments against UDF Government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X