കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഖില്‍ കുമാര്‍ രാജിവെച്ചു; പുതിയ ഗവര്‍ണറായി ഷീല

Google Oneindia Malayalam News

തിരുവനന്തപുരം: പതിനഞ്ച് വര്‍ഷത്തെ ഭരണപരാജയത്തിന്റെ പേരില്‍ തലസ്ഥാന നഗരമായ ദില്ലിയിലെ ജനങ്ങള്‍ തോല്‍പിച്ചു വിട്ട കോണ്‍ഗ്രസ് നോതാവ് ഷീല ദീക്ഷിതിന്റെ മികവ് ഇനി കേരളത്തിന് സ്വന്തം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കോണ്‍ഗ്രസ് നേതാവു കൂടിയായ നിഖില്‍ കുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് 75 കാരിയായ ഷീല ദീക്ഷിത് കേരള ഗവര്‍ണറാകുന്നത്.

ഷീല ദീക്ഷിതിനെ കേരള ഗവര്‍ണറായി നിയമിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം എടുത്തുകഴിഞ്ഞു. രാഷ്ട്രപതിയുടെ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1998 മുതല്‍ 2013 വരെ ദില്ലി മുഖ്യമന്ത്രിയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഷീല ദീക്ഷിത്.

sheila-dikshit

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഴിമതിയാരോപണത്തിന്റെ നിഴലില്‍പെട്ട ഷീല ദീക്ഷിതിനെ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളാണ് തോല്‍പിച്ചത്. ദില്ലി അസംബ്ലി തിരഞ്ഞെടുപ്പില്‍ ഷീല ദീക്ഷിത് നയിച്ച കോണ്‍ഗ്രസിന് വെറും 8 സീറ്റുകള്‍ മാത്രമേ നേടാനായിരുന്നുള്ളൂ. 70 അംഗ സഭയില്‍ 42 അംഗങ്ങളാണ് നേരത്തെ ഉണ്ടായിരുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് 72 കാരനായ നിഖില്‍ കുമാര്‍ കേരള ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ ഫാക്‌സ് സന്ദേശത്തിലൂടെയാണ് രാജിക്കത്ത് രാഷ്ട്രപതി ഭവനിലെത്തിയത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം തന്നെ രാജിക്കാര്യം സ്ഥിരീകരിച്ചു. ബിഹാറിലെ ഔറാംഗാബാദില്‍ നിന്നോ കാരക്കട്ടില്‍ നിന്നോ ആയിരിക്കും നിഖില്‍ കുമാര്‍ മത്സരിക്കുക എന്നാണ് വിവരം. കഴിഞ്ഞ ദിവസം ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് നിഖില്‍ കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

English summary
Sheila Dikshit appointed as new Kerala governor after the resignation of the current Kerala governor Nikhil Kumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X