Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി വന്നു, ഷീല ദീക്ഷിത്തിന്‍റെ പണി പോകും?

തിരുവനന്തപുരം: നരേന്ദ്രമോദി അധികാരത്തിലെത്തിയാല്‍ കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്തിന്റെ സ്ഥാനം നഷ്ടമാകുമെന്ന് ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇത് ഏറെക്കുറെ ശരി വയ്ക്കുന്ന തരത്തിലുള്ള ചില നീക്കങ്ങളാണ് തലസ്ഥാനത്ത് നടക്കുന്നത്. യുപിഎ സര്‍ക്കാര്‍ നിയമിച്ച എട്ട് ഗവര്‍മാരെ പുറത്താക്കന്‍ ബിജെപി നേതൃത്വം നീക്കം തുടങ്ങിയതിനെത്തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ ഷീല ദീക്ഷിത്ത് സന്നദ്ധത പ്രകടിപ്പിച്ചതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരഞ്ഞെടുപ്പിന് ശേഷം പുതിയ നേതൃത്വം അധികാരമേറ്റെടുക്കുമ്പോള്‍ മുമ്പുണ്ടായിരുന്ന സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ പുറത്താക്കുന്നത് പതിവാണ്. ഇത്തരത്തില്‍ എട്ടോളം ഗവര്‍ണര്‍മാരെ മാറ്റാനുള്ള നീക്കം ബിജെപി നേതൃത്വം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

Sheila Dikshit

ഷീല ദീക്ഷിത്ത്, മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനായാരയണന്‍, കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാദ്, ഗുജറാത്ത് ഗവര്‍ണര്‍ കമല ബെനിവാള്‍, ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സയീദ് അഹമ്മദ്, പഞ്ചാബിലെ ശിവരാജ് പാട്ടീല്‍, രാജസ്ഥാനിലെ മാര്‍ഗരറ്റ് ആല്‍വ, തമിഴ്‌നാട്ടിലെ കെ റോസയ്യ എന്നീ ഗവര്‍ണരാരെ മാറ്റാനാണ് ബിജെയപിയുടെ നീക്കം.

തിരഞ്ഞെടുപ്പിന് മുന്‍പ് മാര്‍ച്ച് 11 നാണ് മുന്‍ ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത്ത് കേരള ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. മലയാളിയും മഹാരാഷ്ട്ര ഗവര്‍ണറുമായി ശങ്കരനാരായണനെ തത്സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ബിജെപി മഹാരാഷ്ട്ര ഘടകം ശുപാര്‍ശ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+