രാജിയ്ക്ക് തയ്യാര്‍, സമ്മര്‍ദ്ദത്തിന് വഴങ്ങില്ല:ഷീല ദീക്ഷിത്
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്ത് രാജി വയ്ക്കാന്‍ സാധ്യത. താന്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും ഷീല ദീക്ഷിത്ത്. മോദി സര്‍ക്കാര്‍ അധികാരമേറ്റതിനെത്തുടര്‍ന്ന് ഷീല ദീക്ഷിത്ത് ഉള്‍പ്പടെയുള്ള ഗവര്‍ണര്‍മാര്‍ സ്ഥലംമാറ്റം നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ആരുടേയും സമ്മര്‍ദ്ദങ്ങള്‍ക്ക് താന്‍ വഴങ്ങില്ല എന്നാല്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്നും ഷീല ദീക്ഷിത്ത് മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്‌ക്കൊപ്പം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയ ഷീല ദീക്ഷിത്ത് മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു. കുടുതല്‍ വിശേഷങ്ങളിലേയ്ക്ക്

രാജിയ്ക്ക് തയ്യാര്‍?
രാജിയ്ക്ക് താന്‍ തയ്യാറാണെന്ന് ഷീല ദീക്ഷിത്ത് മാധ്യമങ്ങളോട്

സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ല
താന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും ഷീല ദീക്ഷിത്ത്

സ്ഥലം മാറ്റം
ഷീല ദീക്ഷിത്തിനെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏതിലേയ്‌ക്കെങ്കിലും മാറ്റിയേക്കുമെന്നും മുന്‍പ് റിപ്പോര്‍ട്ടുണ്ടായിരുന്നു

മോദി സര്‍ക്കാരും ഷീല ദീക്ഷിത്തും
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഷീല ദീക്ഷിത്തിന്റെ ഗവര്‍ണര്‍സ്ഥാനം പോകുമെന്ന് തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു

രാജിയ്‌ക്കൊരുങ്ങുന്നു?
ഗവര്‍ണര്‍ രാജി വച്ചേക്കുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പരക്കുന്നത്.












Click it and Unblock the Notifications