കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ 'വീക്ഷണം' പത്രത്തിനെതിരെ നടപടി? ചെന്നിത്തലയും ചാണ്ടിയും ബ്ലാക്ക് ലിസ്റ്റിൽ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: കൃത്യമായി ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്ത കമ്പനികള്‍ക്കെതിരെ കടുത്ത നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേരളത്തിലെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിനെതിരേയും നടപടി.

മാത്രമല്ല രമേശ് ചെന്നിത്തലയും വിഎം സുധീരൻ അടക്കമുള്ള കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ തലത്തില്‍ തന്നെ അയോഗ്യരാക്കിയ ഡയറക്ടര്‍മാരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടുകഴിഞ്ഞു.

വീക്ഷണത്തിനെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതം ആണ് എന്ന് രീതിയിലുള്ള പ്രചാരണങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സത്യം മറ്റൊന്നാണ്.

വീക്ഷണം

വീക്ഷണം

കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖപത്രമാണ് വീക്ഷണം. ഇടയ്ക്ക് പ്രസിദ്ധീകരണം നിലച്ചെങ്കിലും പിന്നീട് പ്രസിദ്ധീകരണം തുടര്‍ന്നു. പാര്‍ട്ടിയുടെ പിന്തുണയോടെയാണ് പത്രം ഇപ്പോഴും പുറത്തിറങ്ങുന്നത്.

41 വര്‍ഷത്തെ പാരമ്പര്യം

41 വര്‍ഷത്തെ പാരമ്പര്യം

1976 ല്‍ ആണ് വീക്ഷണം പത്രം പ്രസിദ്ധീകരണം തുടങ്ങുന്നത്. പക്ഷേ സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് പത്രം നിലച്ചു. പിന്നീട് 2003 ല്‍ ആണ് പത്രം വീണ്ടും അച്ചടിച്ചുതുടങ്ങിയത്.

Recommended Video

cmsvideo
കര്‍ശന നടപടിയുമായി മോദി സര്‍ക്കാര്‍; വീക്ഷണത്തിനെ പൂട്ടിയ കമ്പനിയാക്കി | Oneindia Malayalam
ബാലന്‍സ് ഷീറ്റ്

ബാലന്‍സ് ഷീറ്റ്

ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയുടെ അംഗീകാരം റദ്ദാക്കിയിരിക്കുകയാണ്. രാഷ്ട്രീയ നടപടിയായും ചിലര്‍ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്.

ചെന്നിത്തലയും സുധീരനും

ചെന്നിത്തലയും സുധീരനും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധാരനും എംപിയായ എംഐ ഷാനവാസും മുതിര്‍ന്ന നേതാവ് ബെന്നി ബെഹ്നാനും എല്ലാം വീക്ഷണം ഡയറക്ടര്‍മാരാണ്. ഇവരുള്‍പ്പെടെ ആറ് ഡയറക്ടര്‍മാരേയും അയോഗ്യരാക്കിയിട്ടുണ്ട്.

രാജ്യവ്യാപക നടപടി

രാജ്യവ്യാപക നടപടി

വീക്ഷണത്തിനെതിരെ മാത്രമല്ല ഇത്തരം ഒരു നടപടി എടുത്തിട്ടുള്ളത്. രാജ്യവ്യാപകമായി ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

ഒരു ലക്ഷത്തിന് മേല്‍

ഒരു ലക്ഷത്തിന് മേല്‍

നടപടിയുടെ ഭാഗമായി ഒരു ലക്ഷത്തിന് മുകളില്‍ ഡയറക്ടര്‍മാരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്. അതില്‍ കേരളതതില്‍ നിന്ന് 14,000 പേരുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ഉമ്മന്‍ ചാണ്ടിയും

ഉമ്മന്‍ ചാണ്ടിയും

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അയോഗ്യരാക്കിയ ഡയറക്ടര്‍മാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ വീക്ഷണത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമല്ല ഉമ്മന്‍ ചാണ്ടി.

എംഎ യൂസഫ് അലിയും

എംഎ യൂസഫ് അലിയും

പ്രവാസി വ്യവസായിയും ശതകോടീശ്വരനും ആയ എംഎ യൂസഫ് അലിയും അയോഗ്യരാക്കിയ ഡയറക്ടര്‍മാരുടെ പട്ടികയില്‍ ഉണ്ട്. കേരളത്തില്‍ നിന്നുള്ള മറ്റ് പ്രമുഖരുടെ വിശദാംശങ്ങള്‍ പുറത്ത് വരുന്നതേയുള്ളൂ.

നോര്‍ക്ക് റൂട്‌സ്

നോര്‍ക്ക് റൂട്‌സ്

യൂസഫ് അലിയും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് പണികിട്ടിയത് നോര്‍ക്ക റൂട്‌സ് വഴി ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.നോര്‍ക്ക് റൂട്‌സ് ഡയറക്ടര്‍മാരായിരുന്നു ഇവര്‍.

ബാലകൃഷ്ണ പിള്ള

ബാലകൃഷ്ണ പിള്ള

നോര്‍ക്ക റൂട്സ് ഡയറക്ടര്‍മാരില്‍ പണികിട്ടിയ കൂട്ടത്തില്‍ കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയും കുടുങ്ങിയിട്ടുണ്ട്. നോര്‍ക്ക റൂട്സ് ഡയറക്ടര്‍ ആയിരുന്നു പിള്ള

ശശികലയും കുടുങ്ങി

ശശികലയും കുടുങ്ങി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കിടക്കുന്ന ശശികല നടരാജനേയും അയോഗ്യയാക്കിയിട്ടുണ്ട്. അംഗീകാരം റദ്ദാക്കിയതില്‍ നാലെണ്ണം ശശികലയുമൈായി ബന്ധമുള്ള കമ്പനികളാണ്.

ബ്ലാക്ക് ലിസ്റ്റില്‍

ബ്ലാക്ക് ലിസ്റ്റില്‍

അയോഗ്യരാക്കപ്പെട്ട ഡയറക്ടര്‍മാരെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തും എന്നതാണ് പ്രധാനപ്പെട്ട കാര്യം. അടുത്ത അഞ്ച വര്‍ഷത്തേക്ക് ഇവര്‍ക്ക് ഒരു കമ്പനിയുടേയും ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.

ഷെല്‍ കമ്പനികള്‍

ഷെല്‍ കമ്പനികള്‍

തട്ടിപ്പുകമ്പനികളെയാണ് ഷെല്‍ കമ്പനികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ ഇവ വ്യാപകമായി ഉപയോഗിക്കപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ റദ്ദാക്കപ്പെട്ട കമ്പനികള്‍ എല്ലാം തട്ടിപ്പ് കമ്പനികള്‍ ആണ് എന്ന് അര്‍ത്ഥമില്ല.

English summary
In a first-of-a-kind ‘name and shame’ exercise, the Ministry of Corporate Affairs (MoCA) has begun making public the lists of disqualified directors across the nation as well as those associated with struck-off companies including Oommen Chandy, Ramesh Chennithala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X