കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 വയസുകാരി ഷെറിൻ മാത്യൂസിന്റെ കൊലപാതകം; 15 മാസത്തിന് ശേഷം വളർത്തമ്മയ്ക്ക് മോചനം

Google Oneindia Malayalam News

ഡാലസ്: മൂന്ന് വയസുകാരി ഷെറിൻ മാത്യൂസിന്റെ കൊലപാതകത്തിൽ വളർത്തമ്മ സിനി മാത്യൂസിനെ കോടതി വെറുതെ വിട്ടു. ഷെറിൻ മാത്യൂസിന്റെ മരണത്തിൽ സിനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഇതോടെ 15 മാസത്തെ ജയിൽ വാസത്തിന് ശേഷം സിനി മാത്യൂസ് ജയിൽ മോചിതയായി.

സംഭവച്ചതിൽ കുറ്റബോധമില്ലെന്നും മക്കളുമായി ഇനി സന്തോഷത്തോടെ ജീവിക്കാനുമാണ് തന്റെ ആഗ്രഹമെന്ന് സിനി മാത്യൂസ് പ്രതികരിച്ചു. ജയിൽ വാസം ചാരിറ്റി പ്രവർത്തനമായി കാണുന്നുവെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. സിനിയും ഭർത്താവ് വെസ്ലി മാത്യൂസും പേരന്റൽ റൈറ്റ്സ് ഉപേക്ഷിച്ചിട്ടുള്ളതിനാൽ സ്വന്തം മക്കളെ വിട്ടുകിട്ടാനായി ഇവർക്ക് കോടതിയെ സമീപിക്കേണ്ടി വരും. അതേസമയം കേസിൽ മറ്റൊരു പ്രതിയായ വെസ്ലി മാത്യൂസ് വിചാരണ നേരിടണം.

sherin

2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. റിച്ചഡ്സണിലെ വീട്ടിൽ നിന്നും ഇവരുടെ വളർത്തു മകളായ ഷെറിൻ മാത്യൂസിനെ കാണാതാവുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ വീടിന് ഒരു കിലോമീറ്റർ അകലെ ഷെറിൻ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സ്വന്തം മക്കളോടൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയപ്പോൾ സുരക്ഷിതമല്ലാത്ത സ്ഥലത്ത് 3 വയസുകാരി ഷെറിൻ മാത്യൂസിനെ ഉപേക്ഷിച്ചുവെന്നാണ് സിനിക്കെതിരെയുള്ള കേസ്. എന്നാൽ സിനിയുടെ മേലുള്ള കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ ലഭിക്കാത്തതിനാൽ ഇവരെ വിട്ടയക്കുകയായിരുന്നു.

ഡോ. ഫരീഖ ബുഗ്തി, വാഗാ അതിർത്തിയിൽ അഭിനന്ദനെ കൈമാറാനെത്തിയ ഉദ്യോഗസ്ഥ ആരാണ്? ഡോ. ഫരീഖ ബുഗ്തി, വാഗാ അതിർത്തിയിൽ അഭിനന്ദനെ കൈമാറാനെത്തിയ ഉദ്യോഗസ്ഥ ആരാണ്?

English summary
sherin mathews murder, court acquited sini mathews
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X