ഭാര്യയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി യാസിറിന്റെ മൊഴി പുറത്ത്; ലക്ഷ്യം വെച്ചത് ഭാര്യാ പിതാവിനെ
കോഴിക്കോട്: ഈങ്ങാപ്പുഴ കക്കാട് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി യാസിറിന്റെ മൊഴി പുറത്ത്. ഭാര്യാ പിതാവിനെയാണ് താൻ ലക്ഷ്യം വെച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട ഷിബിലയേയും തന്നെയും ഭാര്യ പിതാവ് അബ്ദുറഹ്മാൻ അകറ്റിയെന്നും ഷിബില തന്റെ കൂടെ പോകുന്നതിനെ അബ്ദുൾ റഹ്മാൻ എതിർത്തെന്നും യാസിർ പോലീസിനോട് പറഞ്ഞു.
ഇന്നലെ രാത്രി 7 മണിയോടെയാണ് യാസിർ ഭാര്യയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് ഷിബില സ്വന്തം വീട്ടിലാണ് നിൽക്കുന്നത്. ഇവിടെയെത്തിയാണ് യാസിർ ഷിബിലയെ വെട്ടിക്കൊന്നത്. ഷിബിലയുടെ പിതാവ് അബ്ദുഹറ്മാനും മാതാവിനും വെട്ടേറ്റു.

യാസിർ ഷിബിവയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്നും കഴിഞ്ഞ ആഴ്ച ലഹരി ഉപയോഗിച്ച് ബോധം നഷ്ടപ്പെട്ട യാസിർ ഷിബിലയുടെയും കുട്ടിയുടെയും വസ്ത്രങ്ങൾ കത്തിച്ചുവെന്നുമാണ് വിവരം.
ഷിബിലയെ കൊലപ്പെടുത്തിയ ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച യാസിറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നാണ് പിടികൂടിയത്. നാല് വർഷം മുൻപ് പ്രണയ വിവാഹത്തിലൂടെയാണ് യാസിറും ഷിബിലയും വിവാഹം കഴിക്കുന്നത്. എന്നാൽ ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിച്ച് ഷിബിലയെ മർദ്ദിക്കുകയും ഷിബിലയുടെ സ്വർണാഭരണങ്ങൾ വിറ്റ് പണം ധൂർത്തടിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്.
യാസർ ആക്രമിക്കുകയും തെറവിളിക്കുകയും ചെയ്യുന്നത് പതിവായെന്നും ഷിബിലയുടെ പരാതിയിൽ പറയുന്നു. നേരത്തെയും പ്രശ്നങ്ങളുണ്ടായപ്പോൾ മധ്യസ്ഥത വഹിച്ച് മുന്നോട്ടുപോയി. തന്റെ സ്വർണം പണയം വെച്ച് എടുത്ത പണ കൊണ്ട് യാസിർ ലഹകി ഉപയോഗിച്ചും
മറ്റും ധൂർത്തടിത്തടിക്കുകയും ചെയ്തിരുന്നു. ലഹരി ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നും ഷിബിലയുടെ പരാതിയിൽ പറയുന്നു. നിരന്തരമുള്ള മർദ്ദനം സഹിക്കാനാവാതെയാണ് ഷിബില വീട്ടിലേക്ക് തിരിച്ചുവന്നത്.
തന്റെയും മകളുടെയും വസ്ത്രം ഭർത്താവിന്റെ വീട്ടിൽ നിന്ന് തിരിച്ചെടുക്കാൻ അനുവദിക്കണമെന്നടക്കം ആവശ്യപ്പെട്ടാണ് ഷിബില പരാതി നൽകിയത്. എന്നാൽ പോലീസ് യാസിറിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു നടപടിയും എടുത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഷിബിലയുടെ പരാതിക്ക് പിന്നാലെ യാസിർ ഇവരുടെ വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും അത് സ്റ്റാറ്റസ് ആക്കി വെയ്ക്കുകയും ചെയ്തിരുന്നു. കൊലപാതക ദിവസം ഉച്ചയ്ക്ക് വീട്ടിലെത്തിയ യാസിർ ഷിബിലയുടെ എസ് എസ് എൽ സി ബുക്ക് തിരിച്ച് കൊടുത്തിരുന്നു.












Click it and Unblock the Notifications