Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാജയങ്ങൾ എന്തുകൊണ്ട്; കോൺഗ്രസ് ഇനിയെങ്കിലും ആത്മപരിശോധനയ്ക്ക് തയ്യാറാകണം: ഷിബു ബേബി ജോൺ

തിരുവനന്തപുരം : ചരിത്രത്തില്‍ തന്നെ കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയാണ് അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഫലം പുറത്തുവന്നതോടെ സംഭവിച്ചിരിക്കുന്നത്. തുടര്‍ഭരണം ലഭിക്കുമെന്ന് ഏറെ പ്രതീക്ഷ അര്‍പ്പിച്ച പഞ്ചാബ് കൈവിട്ടു. വിജയ സാധ്യത കല്‍പ്പിച്ചിരുന്ന ഗോവയിലും മണിപ്പൂരിലും കനത്ത തിരിച്ചടി നേരിടുകയും ചെയ്തു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടികളില്‍ ഒന്നാണിത്.

തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കോണ്‍ഗ്രസ് ഇനിയെങ്കിലും ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നാണ് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ പറയുന്നത്. ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കി ബി. ജെ. പി സര്‍ക്കാര്‍ യഥേഷ്ടം മുന്നോട്ടു പോകുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് അതുതുറന്നുകാട്ടാന്‍ എന്തുകൊണ്ട് പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് സാധിക്കുന്നില്ലെന്നത് ഗൗരവകരമായ ചോദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം .

kerala

കോണ്‍ഗ്രസ് ഇനിയെങ്കിലും ആത്മപരിശോധനയ്ക്ക് തയ്യാറാകണം. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി മുന്നോട്ടുപോകാനാകില്ല എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ, എന്തുകൊണ്ട് തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ സംഭവിക്കുന്നുവെന്ന് പരിശോധിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം.

ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കി ബി. ജെ .പി സര്‍ക്കാര്‍ യഥേഷ്ടം മുന്നോട്ടു പോകുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് അതുതുറന്നുകാട്ടാന്‍ എന്തുകൊണ്ട് പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് സാധിക്കുന്നില്ലെന്നത് ഗൗരവകരമായ ചോദ്യമാണ്. സംഘപരിവാര്‍ ഫാസിസത്തിന്റെ ക്രൂരമായ മുഖം നമ്മള്‍ കണ്ട ഹത്രാസിലും ലഖിംപൂര്‍ഖേരിയിലുമടക്കം ബി.ജെ.പിയുടെ വിജയകുതിപ്പാണ് കാണുന്നത്.

എതിര്‍സ്വരം ഉയര്‍ത്തുന്നവരെയെല്ലാം ശത്രുപക്ഷത്ത് കാണുകയല്ല വേണ്ടത്. കോണ്‍ഗ്രസിന്റെ അകത്ത് നിന്നും പുറത്തു നിന്നും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വേണ്ടി വിമര്‍ശനങ്ങള്‍ പങ്കുവയ്ക്കുന്നവരുണ്ട്. അവരെകൂടി വിശ്വാസത്തിലെടുത്ത് പുതുജീവനോടെ കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത് കോണ്‍ഗ്രസുകാരുടെ മാത്രമല്ല, ഈ രാജ്യത്തെ സ്‌നേഹിക്കുന്നവരുടെയാകെ ആവശ്യമാണ്. വരുംദിനങ്ങള്‍ അവസാന ബസായി കണ്ട് ഇനിയെങ്കിലും അതിന് കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം- ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Recommended Video

cmsvideo
    ചരിത്രമെഴുതി യോഗി, യുപിയില്‍ ബിജെപിക്ക് തുടര്‍ഭരണം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+