Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളത്തിൽ ബിജെപിയെന്ന ശല്യം തീർന്ന് കിട്ടിയേനെ,നീറോ ചക്രവർത്തിയുടെ തുഗ്ലക്ക് അവതാരമായി പിണറായി'

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പുനപരിശോധന ഹര്‍ജികളില്‍ വിധി പറയുന്നത് മാറ്റിവെച്ചിരിക്കുകയാണ് കോടതി. അതേസമയം സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ സ്റ്റേ ഇല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിധിയില്‍ അവ്യക്തത ഉണ്ടെന്ന് കാണിച്ച് ഈ മണ്ഡലകാലത്ത് തത്കാലം സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഇതോടെ സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്‍​എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ചരിത്ര വങ്കത്തരങ്ങളുമായി നാടുഭരിക്കുന്ന പിണറായിയുടെ തൊലിക്കട്ടി അപാരം എന്ന് ഷിബു ഫേസ്ബുക്കില്‍ കുറിച്ചു. വിശദാംശങ്ങളിലേക്ക്

 വൈകിവരുന്ന വിവേകമേ

വൈകിവരുന്ന വിവേകമേ

വൈകിവരുന്ന വിവേകമേ നിന്നെ ഞാൻ പിണറായി ഭരണമെന്ന് വിളിക്കട്ടെ?കഴിഞ്ഞ വർഷം ശബരിമല വിഷയത്തിൽ ഭരണാധികാരി എന്ന നിലയിൽ വിവേകം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചപ്പോൾ ദുർവാശിയുമായി മുന്നോട്ട്പോയ പിണറായി, അന്ന് നവോത്ഥാനത്തിന്റെ ഇല്ലാകഥകളുമായി സമാധാന അന്തരീക്ഷം തകർത്ത പിണറായി സർക്കാർ.!

 ന്യായീകരണ സംഘങ്ങൾ

ന്യായീകരണ സംഘങ്ങൾ

ഈ വർഷം കോടതി വിധിവന്നപ്പോൾ വനിതാ പ്രവേശനത്തിന് സ്റ്റേയില്ല, അത് നിലപാടിനുള്ള അംഗീകാരമെന്ന ന്യായീകരണങ്ങളുമായി കൊട്ടിഘോഷിച്ച പിണറായി ന്യായീകരണ സംഘങ്ങൾ.!ഇപ്പോൾ ദിവസങ്ങൾക്ക് ഉള്ളിൽ സ്ത്രീ പ്രവേശനത്തെ തടയാൻവേണ്ട നടപടികളുമായി മുന്നോട്ട് പോകുന്ന പിണറായി സർക്കാർ.!

 മതിലുകെട്ടിയ 50 കോടി

മതിലുകെട്ടിയ 50 കോടി

കഴിഞ്ഞ വർഷം ദുർവാശി വെടിഞ് യുഡിഎഫും പൊതുസമൂഹവും മുന്നോട്ടുവച്ച വിവേകം ഉൾക്കൊള്ളാൻ പിണറായി തയ്യാറായിരുന്നെങ്കിൽ, നാട്ടിൽ സമാധാന അന്തരീക്ഷവും നിലനിന്നേനെ, മതിലുകെട്ടിയ 50 കോടി രൂപ ഖജനാവിലും ഉണ്ടായേനെ, കേരളത്തിൽ ബിജെപിയെന്ന ശല്യം അന്നേ തീർന്നും കിട്ടിയേനെ.!

 തുഗ്ലക്ക് അവതാരമായി

തുഗ്ലക്ക് അവതാരമായി

ഇംഗ്ളീഷുകാരന്റെ ഭാഷയിൽ യു ടേൺ, മലയാളത്തിൽ മലക്കംമറിച്ചിൽ, ചുരുക്കിപ്പറഞ്ഞാൽ മലയാളി സമൂഹത്തിന്റെ മുന്നിൽ നീറോ ചക്രവർത്തിയുടെ തുഗ്ലക്ക് അവതാരമായി പിണറായി സർക്കാർ.!

 തൊലിക്കട്ടി അപാരം

തൊലിക്കട്ടി അപാരം

വൈരുദ്ധ്യങ്ങളുടെ വിളനിലവും വിഡ്‌ഢിത്തരങ്ങളുടെ കൂമ്പാരവുമായി നിൽക്കുന്ന പിണറായി സർക്കാർ കാരണം ഓടി ഒളിക്കേണ്ട ഗതികേടിലാണ് ന്യായീകരണ തൊഴിലാളികൾ. എന്തായാലും ഒന്ന് പറയാതെ വയ്യ, ചരിത്ര വങ്കത്തരങ്ങളുമായി നാടുഭരിക്കുന്ന പിണറായിയുടെ തൊലിക്കട്ടി അപാരം.!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+