• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രവാസികളുടെ ദുരിതം; ബെന്യാമിനും കേരളത്തിലെ സാമൂഹിക സിംഹങ്ങള്‍ക്കും എന്ത് സംഭവിച്ചു; ഷിബു ബേബി ജോണ്‍

കോവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളില്‍ ദുരിതം അനുഭവിക്കുന്ന പ്രവാസികളുടെ വിഷയത്തില്‍ പ്രതികരണം നടത്താത്ത ബെന്യാമിനെ വിമര്‍ശിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ജോലി നഷ്ട്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങിയവർ, കഠിനമായ മനസിക സമ്മർദ്ദത്തിൽ മനോനില തളർന്നവർ തുടങ്ങി പ്രവാസികൾ ഇപ്പോൾ പ്രയാസ കടലിന്റെ നടുവിലാണ്.

പ്രവാസ ജീവിതങ്ങളുടെ കഷ്ടപ്പാടിന്റെ കഥ പറയുകയും, അവരുടെ ജീവിത യാതനകളെക്കുറിച്ച് വാചാലനാകുകയും ചെയ്യുന്ന ബെന്യാമിന്നിനും, കേരളത്തിലെ സാമൂഹിക സിംഹങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്നവർക്കും ഇന്നെന്ത് സംഭവിച്ചിരിക്കുന്നുവെന്ന് ഷിബു ബേബി ജോണ്‍ ചേദിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.

സാഹിത്യ ലോകത്തിന്റെ പങ്ക്

സാഹിത്യ ലോകത്തിന്റെ പങ്ക്

അടിച്ചമർത്തപ്പെട്ടവന്റെയും അർദ്ധ പട്ടിണികാരായ തൊഴിലാളികളുടെയും കദനകഥകൾ വിവരിച്ച കഥാകൃത്തുകളാണ് മലയാള സാഹിത്യത്തെ പ്രശസ്തമാക്കിയത്. ഒരു കാലഘട്ടത്തിന്റെ നേർചിത്രങ്ങളായി തൂലികാകാരന്മാർ ചേർത്തുവച്ച അക്ഷരക്കൂട്ടുകൾ മലയാള മനസ്സിൽ ഉണ്ടാക്കിയ സ്വാധീനം ഏറെയാണ്, കേരളം ഇടതുപക്ഷ ആശയത്തിന് വളക്കൂറുള്ള മണ്ണായി വളർന്നതിൽ സാഹിത്യ ലോകത്തിന്റെ പങ്ക് ചെറുതല്ല.!

ഞാൻ വായിച്ചിരുന്നത്

ഞാൻ വായിച്ചിരുന്നത്

ചങ്ങമ്പുഴയുടെ വാഴക്കുല, തകഴിയുടെ രണ്ടിടങ്ങഴി, കേശവദേവിന്റെ ഓടയിൽ നിന്ന്, കടമ്മനിട്ടയുടെ കുറത്തി തുടങ്ങി മലയാള സാഹിത്യത്തിന് സ്ഥിതിസമത്വവാദമെന്ന സോഷ്യലിസ്റ്റിക്ക് നന്മയുടെ നേർചിന്ത പകർന്ന സാഹിത്യനായകന്മാരുടെ കൃതികൾക്ക് നൽകിയ അതെ ബഹുമാനത്തോടെയായിരുന്നു പ്രവാസ ജീവിതത്തിന്റെ പ്രയാസങ്ങൾ വരിച്ചുകാട്ടിയ ബെന്യാമിന്റെ ആടുജീവിതവും, അതിനുശേഷം വന്നിട്ടുള്ള Jasmine Days ഉം ഞാൻ വായിച്ചിരുന്നത്.

സ്പ്രിംഗ്ളർ വന്നപ്പോൾ

സ്പ്രിംഗ്ളർ വന്നപ്പോൾ

സ്വകാര്യതയുടെ വിഷയമായ സ്പ്രിംഗ്ളർ വന്നപ്പോൾ അതിനെ വല്ലാതെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ബെന്യാമിന്നിനെ കണ്ടപ്പോൾ ആ ബഹുമാനം അൽപം പിന്നിലേക്ക് പോയി.! ജോലി നഷ്ട്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങിയവർ, കഠിനമായ മനസിക സമ്മർദ്ദത്തിൽ മനോനില തളർന്നവർ തുടങ്ങി പ്രവാസികൾ ഇപ്പോൾ പ്രയാസ കടലിന്റെ നടുവിലാണ്.

cmsvideo
  മോഹൻലാലിനെ പങ്കെടുപ്പിച്ചു ഷിബു ബേബിജോൺ | Oneindia Malayalam
  കഷ്ടപ്പാടിന്റെ കഥ പറ

  കഷ്ടപ്പാടിന്റെ കഥ പറ

  പ്രവാസ ജീവിതങ്ങളുടെ കഷ്ടപ്പാടിന്റെ കഥ പറയുകയും, അവരുടെ ജീവിത യാതനകളെക്കുറിച്ച് വാചാലനാകുകയും ചെയ്യുന്ന ബെന്യാമിന്നിനും, കേരളത്തിലെ സാമൂഹിക സിംഹങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്നവർക്കും ഇന്നെന്ത് സംഭവിച്ചിരിക്കുന്നു.?

  ഒന്നിച്ചു മൗനവ്രതത്തിലാണോ

  ഒന്നിച്ചു മൗനവ്രതത്തിലാണോ

  പ്രവാസിയെ കൂടണക്കില്ലെന്ന കടുംപിടുത്തതിൽ നിൽക്കുന്ന ഭരണവർഗ്ഗത്തിന് എതിരെ സാംസ്‌കാരിക നായകർ ഒന്നിച്ചു മൗനവ്രതത്തിലാണോ.? തൂലികാമനസാക്ഷി പണയപ്പെട്ടുത്തുന്നവരോട് ചോദിക്കാതെ വയ്യ, ലോകം മുഴുവൻ നേടിയാലും അതിൽ ആത്മവഞ്ചനയുടെ അടയാളപ്പെടുത്തൽ ഉണ്ടെങ്കിൽ പിന്നെ എന്ത് പ്രയോജനം.?

  വൈദ്യുതി ചാർജിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചു; നിങ്ങളും അര്‍ഹനാണോ എന്നറിയാം

  English summary
  Shibu Baby John against benyamin and others
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X