കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്പിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോവൂര്‍ കുഞ്ഞുമോന്‍; ഉഗ്രന്‍ മറുപടി നല്‍കി ഷിബു

Google Oneindia Malayalam News

കൊല്ലം: യുഡിഎഫിന്റെ ഭാഗമാണ് ഷിബു ബേബി ജോണിന്റെയും എഎ അസീസിന്റെയും നേതൃത്വത്തിലുള്ള ആര്‍എസ്പി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. ചവറയില്‍ ഇത്തവണ ജയിക്കാമെന്ന് പ്രതീക്ഷിച്ചാണ് ഷിബു ബേബി ജോണ്‍ ഇറങ്ങിയത്. എന്നാല്‍ വീണ്ടും തിരിച്ചടിയായിരുന്നു ഫലം. തോല്‍വിക്ക് ശേഷം പാര്‍ട്ടിയില്‍ നിന്ന് അവധി എടുത്തിരിക്കുകയാണ് ഷിബു ബേബി ജോണ്‍. കഴിഞ്ഞ ദിവസം യുഡിഎഫ് യോഗത്തിനും അദ്ദേഹം വന്നിരുന്നില്ല.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

p

ഈ സാഹചര്യത്തില്‍ ആര്‍എസ്പി യുഡിഎഫ് വിട്ടുപോരണമെന്നും എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ആര്‍എസ്പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇക്കാര്യം ഷിബു ബേബി ജോണിനെ നേരില്‍ കണ്ട് പറഞ്ഞുവെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനോട് ശക്തമായ ഭാഷയിലാണ് ഷിബു പ്രതികരിച്ചത്.

പാലോളിയുടേത് മുസ്ലീങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയർത്താനുള്ള ശുപാർശകൾ- വിശദീകരിച്ച് എംഎ ബേബിപാലോളിയുടേത് മുസ്ലീങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയർത്താനുള്ള ശുപാർശകൾ- വിശദീകരിച്ച് എംഎ ബേബി

ആദ്യം കുഞ്ഞുമോന്‍ അകത്ത് കയറാന്‍ നോക്ക്. എന്നിട്ട് പോരേ മറ്റുള്ളവരെ സ്വാഗതം ചെയ്യല്‍ എന്നാണ് ഷിബുവിന്റെ പ്രതികരണം. വര്‍ഷങ്ങളായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന കോവുര്‍ കുഞ്ഞുമോന്റെ പാര്‍ട്ടിക്ക് ഇതുവരെ മന്ത്രി പദവി നല്‍കിയിട്ടില്ല എല്‍ഡിഎഫ്. മാത്രമല്ല, കൂടെ നിന്ന് കൂറ് തെളിയിച്ചിട്ടും അര്‍ഹമായ പരിഗണ കുഞ്ഞുമോന് കിട്ടിയിട്ടില്ല എന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം. ഇക്കാര്യം കൂടി സൂചിപ്പിക്കുകയാണ് ഷിബു ബേബി ജോണ്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

ആര്‍എസ്പിയെ കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാര്‍ത്ത കണ്ടു. ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്. കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്.

നടി ചാഹത് ഖന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Mullappally Ramachandran To quit as KPCC President | Oneindia Malayalam

English summary
Shibu Baby John befitting reply to Kovoor Kunjumon MLA who welcomed RSP to LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X