Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങളെ കബളിപ്പിച്ച മറ്റൊരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല; കൊവിഡ് മരണത്തില്‍ ഷിബു ബേബി ജോണ്‍

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്ത് . സംസ്ഥാനത്തെ കൊവിഡ് മരണം 60000 കടന്നതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍ രംഗത്തെത്തിയത്. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ മരണപ്പെട്ടവരുടെ കണക്കുകള്‍ മറച്ചു വച്ചതാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും ഇത് കേരളജനതയോട് കാണിച്ച വഞ്ചനയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

യഥാര്‍ത്ഥ മരണ സംഖ്യ മറച്ചുവച്ച് കേരളപ്രതിരോധം മാതൃകാപരമെന്ന് വാഴ്ത്തിപ്പാടിയവരുടെ കള്ളക്കളികളാണ് ഇപ്പോള്‍ വെളിവാകുന്നത്. ജനങ്ങളെ പറ്റിച്ച് തുടര്‍ഭരണം നേടിയെങ്കിലും സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് ആനുകൂല്യം പ്രഖ്യാപിച്ചതോടെ ഇപ്പോള്‍ ഓരോരോ കണക്കുകളായി പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി . കുറിപ്പിന്റെ പൂര്‍ണരൂപം . . .

kerala

കേരളത്തില്‍ കോവിഡ് മരണം 60000 പിന്നിട്ടു. അതായത് മൊത്തം രോഗികളുടെ ഒരു ശതമാനം മരണപ്പെട്ടു എന്നാണ് കണക്ക്. ലോകശരാശരി പോലും ഇപ്പോള്‍ 1.4% മാത്രമാണ്. ഇപ്പോള്‍ ആരോഗ്യവകുപ്പ് പുറത്തുവിടുന്നതെല്ലാം ഇപ്പോള്‍ മരിച്ചവരുടെ കണക്കുകളല്ല . കോവിഡിന്റെ ഒന്നാം തരംഗത്തില്‍ മരണപ്പെട്ടവരുടെ കണക്കുകള്‍ മറച്ചു വച്ചതാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത് കേരളജനതയോട് കാണിച്ച വഞ്ചനയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗവണ്‍മെന്റിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനായി മറച്ചുവച്ച കണക്കുകള്‍ പുറത്തുവരുകയാണ്.

യഥാര്‍ത്ഥ മരണ സംഖ്യ മറച്ചുവച്ച് കേരള പ്രതിരോധം മാതൃകാപരമെന്ന് വാഴ്ത്തിപ്പാടിയവരുടെ കള്ളക്കളികളാണ് ഇപ്പോള്‍ വെളിവാകുന്നത്. ജനങ്ങളെ പറ്റിച്ച് തുടര്‍ഭരണം നേടിയെങ്കിലും സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് ആനുകൂല്യം പ്രഖ്യാപിച്ചതോടെ ഇപ്പോള്‍ ഓരോരോ കണക്കുകളായി പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സമാനമായി ജനങ്ങളെ കബളിപ്പിച്ച മറ്റൊരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇത് ജനാധിപത്യസംവിധാനത്തിന് ഭൂഷണമല്ല . ജനങ്ങളെ പറ്റിച്ച് ഭരണത്തില്‍ തുടരാമെന്നുള്ള ചിന്ത ഒരു ഭരണകൂടത്തിനുണ്ടായാല്‍ ജനങ്ങള്‍ക്ക് ജനാധിപത്യത്തിനോടുള്ള വിശ്വാസമാണ് നഷ്ടപ്പെടുന്നത്. അതിന് കാരണഭൂതരാകുന്ന അധികാരികളെ ജനവിരുദ്ധര്‍ എന്നുതന്നെ വിളിക്കേണ്ടി വരും- ഷിു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു .

അതേ സമയം, സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 198 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 627 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . ഇതോടെ സംസ്ഥാനത്തെ ആകെ മരണം 60,793 ആയി .

ഇതിനിടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 23253 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 84919 സാമ്പിളുകളാണ് പരിശോധിച്ചത്. അതേ സമയം, വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും ( 2,68,54,478 ) , 85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും ( 2,27,32,895 ) നല്‍കി .
ന്മ 15 മുതല്‍ 17 വയസുവരെയുള്ള 74 ശതമാനം ( 11,27,042 ) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 8 ശതമാനം ( 1,24,679 ) പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കി .

Recommended Video

cmsvideo
    രാജ്യം ഉറ്റുനോക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ആര് ആർക്കൊപ്പം?

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+