'ടിപിയെ കൊന്ന കൊലയാളി സിപിഎമ്മുകാര്‍ക്ക് വീരനായകനാണത്രേ, മനസാക്ഷി ഇല്ലാത്തവരായി അധ:പതിക്കരുത്'
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധകേസ് പ്രതിയുടെ ചിത്രം ഫോട്ടോ പ്രദര്‍ശന മത്സരത്തില്‍ ഉള്‍പ്പെടുത്തിയ ഡിവൈഎഫ്ഐ നടപടി വിവാദത്തിലായിരുന്നു. ടിപി ചന്ദ്രശേഖരന് വധകേസിലെ അഞ്ചാം പ്രതി മുഹമ്മദ് ഷാഫി അച്ഛനൊപ്പം നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതാണ് വിവാദത്തിലെത്തിയത്. ഡിവൈഎഫ്ഐ പെരിങ്ങത്തൂര്‍ മേഖല കമ്മിറ്റിയാണ് ചിത്രം ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ സംഭവം വിവാദമായതാടെ ചിത്രം പിന്‍വലിക്കുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍.

കൊലപാതകികളെ സൈബര്‍ ലോകത്തും പുറം ലോകത്തും ആഘോഷിക്കാനുള്ള പരിപാടിയ്ക്കാണോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തിരി തെളിച്ചതെന്ന് ഷിബു ബേബി ജോണ്‍ ചോദിക്കുന്നു.അഭിനന്ദ് എന്ന വിദ്യാര്‍ത്ഥിയ്ക്ക് അച്ഛനില്ലാതാക്കിയ കൊലയാളിയുടെ അച്ഛനോടൊപ്പമുള്ള ചിത്രം, ടിപിയുടെ ഓര്‍മദിവസം തന്നെ വീരനായകനെ എന്നവിധം ആഘോഷിക്കുന്ന മനസാക്ഷി ഇല്ലാത്തവരായി സിപിഎം അധ:പതിയ്ക്കരുതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്ററിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.
അഭിനന്ദ് എന്ന വിദ്യാര്‍ത്ഥിയ്ക്ക് അച്ഛനില്ലാതാക്കിയ കൊലയാളിയുടെ അച്ഛനോടൊപ്പമുള്ള ചിത്രം, ടിപിയുടെ ഓര്‍മദിവസം തന്നെ വീരനായകനെ എന്നവിധം ആഘോഷിക്കുന്ന മനസാക്ഷി ഇല്ലാത്തവരായി സിപിഎം അധ:പതിയ്ക്കരുത്.
ടി പി യെ കൊന്ന ഷാഫി എന്ന കൊലയാളി സിപിഎമ്മുകാര്‍ക്ക് വീരനായകനാണത്രേ. മട്ടന്നൂരിലെ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്ന മറ്റൊരു കൊലപാതകിയേയും സിപിഎമ്മിന്റെ സൈബര്‍ സഖാക്കള്‍ കൊണ്ടാടിയിട്ട് അധിക നാളുകളായിട്ടില്ല.
കള്ളിന്റെയും കഞ്ചാവിന്റെയും ലഹരിയില്‍ മനുഷ്യമാംസത്തില്‍ ആഞ്ഞാഞ്ഞ് വെട്ടാന്‍ ഒരറപ്പുമില്ലാത്ത നികൃഷ്ഠ ജീവികളെ ചേകവരെ പോരെ ആഘോഷിക്കുന്ന നിഷ്ഠൂര മനസുകള്‍ കേരളീയ സമൂഹത്തിന് തന്നെ അപമാനമാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications